മണിച്ചിത്രത്താഴിൽ ആരും പ്രതീക്ഷിക്കാതെ പോയ സംഭവം; 26 വർഷങ്ങൾക്ക് ശേഷം മറ നീക്കി പുറത്തുവരുമ്പോൾ!
1993-ൽ ഫാസിൽ സംവിധാനം ചെയ്ത സൈക്കോ ത്രില്ലർ മലയാള ചിത്രം മണിച്ചിത്രത്താഴ് ഇന്നും മലയാളി പ്രേക്ഷകരുടെ ഇഷ്ട്ട സിനിമകളിൽ ഒന്നാണ് .മോഹന്‍ലാല്‍-സുരേഷ് ഗോപി-ശോഭന കൂട്ടുകെട്ടില്‍ പിറന്ന ചിത്രമായിരുന്നു . സണ്ണിയെയും ഗംഗയെയും നകുലനെയും മാടമ്പള്ളിയെയുമെല്ലാം ഇന്നും പ്രേക്ഷകരുടെ ഇഷ്ട്ട കഥാപാത്രങ്ങളാണ് .
ഈ ചിത്രത്തിന്റെ തകർപ്പൻ ജയം പത്തുവർഷങ്ങൾക്ക് ശേഷമാണെങ്കിലും ഇന്ത്യയിലെ വിവിധ ഭാഷകളിൽ പുനർനിർമ്മിക്കുവാൻ കാരണമായി. കന്നടയിൽ ആപ്തമിത്ര, തമിഴിലും തെലുങ്കിലും ചന്ദ്രമുഖി, ഹിന്ദിയിൽ ഭൂൽ ഭുലയ്യ എന്നീ പേരുകളിലാണിവ ഇറങ്ങിയത്. എല്ലാ ചിത്രങ്ങളും വൻ വിജയമാണ് നേടിയത്. എന്നാൽ ഇപ്പോൾ ഇതാ സിനിമയെ കുറിച്ച് വേറിട്ട നിരീക്ഷണവുമായി ഒരു കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ് . അഖിൽ മാത്യു എന്ന യുവാവിന്റെ കുറിപ്പാണ്.
സിനിമ കണ്ടപ്പോൾ ആരും ശ്രദ്ധിക്കാത്ത കാര്യമാണ് ഒരു കുറിപ്പിലൂടെ അഖിൽ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. സിനിമയുടെ തുടക്കത്തിൽ തന്നെ ഇവിടെ നാഗവല്ലിയെ മനസ്സിലാക്കുകയാണ്. സിനിമയിലെ അത്തരത്തിലുള്ള ഒരു സീനാണ് അഖിൽ വിശകലനം ചെയ്യുന്നത്
അഖിൽ മാത്യുവിന്റെ കുറിപ്പ്
‘മണിച്ചിത്രത്താഴ് സിനിമയോട് അഗാധമായ ഇഷ്ടം എന്ന് ഈ സിനിമ ആദ്യമായി കണ്ടോ അന്ന് മുതൽ തുടങ്ങിയതാണ്.അതുകൊണ്ട് തന്നെ ഫോണിൽ ഡിലീറ്റ് ചെയ്യാതെ ഇപ്പോഴും ഈ സിനിമ ഉണ്ട്.മുൻപ് പലതവണ കണ്ടിട്ടുണ്ടെങ്കിലും ഇതുവരെ ഞാൻ ശ്രദ്ധിച്ചിട്ടില്ലാത്ത ഒരു രംഗം ഇവിടെ ഓർമിപ്പിക്കുക എന്നതാണ് ഈ ഒരു പോസ്റ്റിന്റെ പിന്നിലെ ഉദ്ദേശം….!ഡോക്ടർ സണ്ണി മാടമ്പളി തറവാട്ടിൽ വന്ന രാത്രി….ശ്രീദേവിയിലെ രോഗത്തെ മനസ്സിലാക്കാനുള്ള സണ്ണിയുടെ നീക്കം അവിടെ നിന്നാണ് തുടങ്ങുന്നത്…ശ്രീദേവിയോടുള്ള അല്പനേരം മാത്രം നീണ്ടു നിന്ന സംസാരത്തിന് ശേഷം സണ്ണി ഒരു ചാരുകസേരയിൽ വിശ്രമിക്കുന്നു.അവിടെ ആ മുറിയിലേക്ക് നകുലനും ഗംഗയും കടന്നുവരുന്നു. നകുലൻ സണ്ണിയോട് ഉറങ്ങുന്നില്ലെ എന്നും തനിക്കായി ഒരുക്കിയ മുറി കാട്ടിതരാം എന്നും പറയുന്നു.അതിനുള്ള സണ്ണിയുടെ മറുപടി ഇങ്ങനാണ്.. “ഞാൻ എവിടെ കിടക്കുന്നു എന്നൊന്നും നിങ്ങള് നോക്കണ്ട .ഞാൻ ഇവിടെ വന്നിട്ടില്ല എന്നുതന്നെ വിചാരിച്ചേക്ക്”
ഇവിടെ സണ്ണിയിൽ നിന്നുള്ള ഈ മറുപടി കേൾക്കുമ്പോൾ നമുക്ക് വ്യക്തമായി കാണാം ഗംഗയിൽ ഉണ്ടാകുന്ന ഭാവവ്യത്യാസങ്ങൾ.കാരണം സണ്ണി മാടമ്പളിയിലെ ചിത്തരോഗിയെ തേടിയാണ് വന്നത്. സണ്ണി അവിടുള്ളപ്പോൾ ഗംഗയിലെ നാഗവല്ലിക്ക് രാത്രിയിലെ സ്വകാര്യ വിഹരത്തിന് തടസ്സം നേരിടും.
അതിനെ തുടർന്നാണ് ഗംഗയിലെ ഈ അസ്വസ്ഥതക്ക് കാരണം.തന്നിലെ നാഗവല്ലിയെ സണ്ണി കണ്ടെത്തുന്നതിന് മുൻപ് സണ്ണിയെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി ഒരു ചോദ്യം കൊണ്ട് ശ്രീദേവിയില് രോഗത്തെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് കാണാം.”ശ്രീദേവി ചേച്ചിയെ കണ്ടിട്ട് എങ്ങനുണ്ട്..?” ഇവിടെ സണ്ണി തന്ത്രപൂർവ്വം അത് വിശ്വസിച്ചതായി അഭിനയിക്കുന്നു. “കണ്ടു.. കുഴപ്പം ഉണ്ട്. പക്ഷേ… നകുലൻ പറഞ്ഞ അത്ര പ്രശ്നം ഒന്നും ഇല്ല പ്രൈമറി സ്റ്റേജ് ആണ്.. ശെരിയാക്കാം” ഇതായിരുന്നു സണ്ണിയുടെ മറുപടി. അപ്പോഴും നമുക്ക് ഗംഗയുടെ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങൾ കാണുവാൻ സാധിക്കും.
താൻ പറഞ്ഞത് സണ്ണി വിശ്വസിച്ചു എന്ന ആശ്വാസവും അത്ര നേരം തനിക്ക് ഉണ്ടായിരുന്ന അസ്വസ്ഥത ഇല്ലാതാവുന്നതും ഗംഗയുടെ മുഖത്ത് നിന്ന് നമുക്ക് വായിച്ചെടുക്കാം. “നിങ്ങള് പോയി കിടന്നോ… ഇന്നിവിടെ ഒന്നും സംഭവിക്കില്ല ……….good night” ഇതു പറഞ്ഞ് നകുലനേം ഗംഗേനേം സണ്ണി തിരികെ അയക്കുന്നു…അപ്പോഴും നമുക്ക് ഗംഗയുടെ മുഖത്തെ ആശ്വാസവും ചെറു ചിരിയും കാണാം.തന്റെ നേർക്ക് സണ്ണിക്ക് യാതൊരുവിധ സംശയവും ഇല്ല.. തന്റെ വഴിമുടക്കി സണ്ണി ഉണ്ടാവില്ല എന്ന ആശ്വാസവും ആണ് ഗംഗയിലെ ചിരിയുടെ പിന്നിൽ.
ആ മുറിവിട്ട് ഗംഗയും നകുലനും തിരികെ നടക്കുമ്പോൾ നകുലൻ മുൻപിലും ഗംഗ നകുലന്റെ പിന്നിലായും നടക്കുന്നു.ഇവിടെ നമുക്ക് വളരെ വ്യക്തമായി കാണാം നകുലന്റെ പിന്നിൽ നടന്നുപോകുന്നത് ഗംഗ അല്ല… ഗംഗയുടെ ശരീരം ഉള്ള നാഗവല്ലി ആണത് എന്ന്.നാഗവല്ലിയുടെ എല്ലാ വിധ ശരീരഭാഷയും അപ്പോൾ ഗംഗയിൽ നമുക്ക് കാണാം.കൈകൾ രണ്ടും പിന്നിൽ കെട്ടി പൂർണമായും നാഗവല്ലി ആയി മാറിയാണ് ഗംഗ മടങ്ങുന്നത്.
ഒരു കൂടുവിട്ട് കൂട് മാറ്റം ഇവിടെ വളരെ വ്യക്തായിത്തന്നെ കാണാൻ സാധിക്കുന്നു.നകുലൻ ഉറക്കത്തിലേക്ക് വഴുതി വീണപ്പോൾ ഗംഗയിലെ നാഗവല്ലി തെക്കിനിയിൽ പോയി ചിലങ്ക അണിഞ്ഞ് നൃത്തം ചെയ്യുന്നതായി കാണുവാനും നമുക്ക് സാധിക്കും.’:- അഖിൽ മാത്യു.
MANICHITHRA THAZHU