Connect with us

റോയിക്കും ക്ലാരയ്ക്കും കൂട്ട മംഗളാശംസകള്‍…. 3 ദിനം കൊണ്ട് 370K പിന്നിട്ട് മാംഗല്യം തന്തുനാനേന ട്രെയിലര്‍….

Malayalam Breaking News

റോയിക്കും ക്ലാരയ്ക്കും മംഗളാശംസകള്‍ നേര്‍ന്ന് പ്രേക്ഷകര്‍. റോയും ക്ലാരയും ആരെന്നല്ലേ… പറയാം…..മറ്റാരുമല്ല കുഞ്ചാക്കോ ബോബനും നിമിഷയുമാണ് റോയും ക്ലാരയും… ഇരുവരും ഭാര്യാ ഭര്‍ത്താക്കന്‍മാരായെത്തുന്ന ചിത്രമാണ് മാംഗല്യം തന്തുനാനേന. കുടുംബജീവിതത്തില്‍ പണം കൈകാര്യം ചെയ്യുന്നതിന്റെ പ്രാധാന്യം നര്‍മത്തിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണിത്..

കുഞ്ചാക്കോ ബോബനെയും നിമിഷ സജയനേയും കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതയായ സൗമ്യ സദാനന്ദനാണ് സംവിധാനം. സെപ്റ്റംബര്‍ 20നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. രണ്ടു ദിവസം മുമ്പ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നു. ട്രെയിലര്‍ തുടക്കം മുതല്‍ക്കെ ട്രെന്‍ഡിംഗില്‍ ഇടംപിടിച്ചിരുന്നു. ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്നു ട്രെയിലര്‍ മൂന്ന് ദിവസം പിന്നിടുമ്പോള്‍ ട്രെന്‍ഡിംഗില്‍ മൂന്നാം സ്ഥാനത്തുണ്ട്.. അതുപോലെ തന്നെ മൂന്ന് ദിനം കൊണ്ട് ട്രെയിലര്‍ കണ്ടത് 370K ആളുകളാണ്.

ഹരീഷ് പെരുമന്ന, ശാന്തി കൃഷ്ണ, വിജയരാഘവന്‍, അലന്‍സിയര്‍, ലിയോണ ലിഷോയ്, സലിം കുമാര്‍, ചെമ്പില്‍ അശോകന്‍, റോണി ഡേവിഡ്, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. ടോണിയാണ് തിരക്കഥ. സയനോര ഫിലിപ്പ്, രേവാ, അസിം റോഷന്‍, എസ്. ശങ്കര്‍സ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം. അരവിന്ദ് കൃഷ്ണയാണ് ഛായാഗ്രാഹണവും നിര്‍വ്വഹിക്കും.

Mangalyam ThanthuNanena trailer youtube hit

More in Malayalam Breaking News

Trending

Recent

To Top