Connect with us

” എന്നോട് മഞ്ജു ചേച്ചി ഇങ്ങോട്ടാവശ്യപ്പെടുകയായിരുന്നു, പക്ഷെ ഞാൻ ഇക്കാര്യത്തില്‍ അഭിപ്രായമില്ല എന്ന് വ്യക്തമാക്കി ” – മംമ്ത മോഹൻദാസ്

Malayalam Breaking News

ഒട്ടേറെ പ്രതിസന്ധികൾ ജീവിതത്തിൽ ഉണ്ടായിട്ടും തളരാതെ പോരാടിയ നടിയാണ് മംമ്ത മോഹൻദാസ്. ഒരുസമയത്ത് മലയാള സിനിമയിൽ വനിതാ സംഘടനയുടെ ആവശ്യകതയെ പട്ടി ചര്ച്ച വന്നപ്പോൾ അതിൽ അംഗമാകാനില്ല എന്ന് വ്യക്തമാക്കിയ ആളാണ് മംമ്ത . അതിനു പിന്നിലെ സാഹചര്യം വ്യക്തമാക്കിയിരിക്കുകയാണ് നടിയിപ്പോൾ.

‘വല്ലപ്പോഴും മാത്രം കേരളത്തിലെത്തുന്ന ആളാണ് ഞാന്‍. ജോലി ചെയ്യും, തിരിച്ചു പോകും. 2009നു ശേഷം വ്യക്തിപരമായ പ്രശ്നങ്ങള്‍ മൂലം ‘അമ്മ’യുടെ യോഗത്തില്‍ പോലും പങ്കെടുത്തിട്ടില്ല. നടി ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ച്‌ കൃത്യമായ ധാരണയില്ല. രണ്ടുപേരും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഈയൊരു പ്രശ്നത്തിന്റെ പേരില്‍ സൗഹൃദങ്ങള്‍ ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നുമില്ല. ‘ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറയുന്നു.

മമ്തയുടെ വാക്കുകള്‍ ഇങ്ങനെ… ‘അമ്മ മകളോടൊപ്പമല്ല, മകനു വേണ്ടി മാത്രമാണ് നില കൊള്ളുന്നത് എന്നൊക്കെ പറയുന്നത് ശരിയല്ല. ഇത്തരം പ്രസ്താവനകള്‍ ആളുകളെ പെട്ടെന്നു പ്രകോപിതരാക്കും. വിഷയം അനാവശ്യമായി ‘സെന്‍സേഷണലൈസ്’ ചെയ്യാന്‍ വേണ്ടി മാത്രമാണ് ഇത്തരം കമന്റുകള്‍. ആള്‍ക്കൂട്ടം വിചാരണ ചെയ്ത് ഒരാള്‍ക്കു ശിക്ഷ വിധിക്കുന്നത് നല്ലതല്ല. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റവാളിയെ കണ്ടെത്തി പരമാവധി ശിക്ഷ നല്‍കണം. അതാണ് വേണ്ടത്.

‘ഉദാഹരണം സുജാത’യില്‍ അഭിനയിക്കാന്‍ എത്തിയപ്പോ ഴാണ് ‘മംമ്തയും വനിത കൂട്ടായ്മയില്‍ ചേരണം’ എന്ന് മഞ്ജു ചേച്ചി ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ അഭിപ്രായമില്ല എന്നായിരുന്നു എന്റെ മറുപടി. ഒന്നാമത്, അവിടെ ഇപ്പോള്‍ത്തന്നെ ശക്തരായ സ്ത്രീകളാണുള്ളത്. പിന്നെ, സ്ത്രീകള്‍ക്കു മാത്രമായി ഒരു സംഘടന വേണമെന്നു തോന്നിയിട്ടുമില്ല. ജനശ്രദ്ധ നന്നായി കിട്ടിയ സംഘടനയാണ് ഡബ്ല്യുസിസി. സെലിബ്രിറ്റികളുടെ പ്രശ്നങ്ങളില്‍ മാത്രം അല്ല, സമൂഹത്തിലെ സാധാരണക്കാരായ സ്ത്രീകളുടെ അവകാശങ്ങള്‍ക്കും കൂടി ഈ സംഘടന മുന്നിട്ടിറങ്ങണം. അവര്‍ വിശാലമായി ചിന്തിച്ചാല്‍ നാട്ടിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്താനെങ്കിലും സാധിക്കും. ‘

mamtha mohandas about manju warrier

More in Malayalam Breaking News

Trending

Recent

To Top