Malayalam
“അന്നും ഇന്നും രാജ ട്രിപ്പിൾ സ്ട്രോങ്ങ് ആണ്”- പ്രായത്തെ പറ്റി ഉള്ള ചോദ്യത്തിന് മമ്മൂട്ടിയുടെ മറുപടി
“അന്നും ഇന്നും രാജ ട്രിപ്പിൾ സ്ട്രോങ്ങ് ആണ്”- പ്രായത്തെ പറ്റി ഉള്ള ചോദ്യത്തിന് മമ്മൂട്ടിയുടെ മറുപടി
30 കാരനായും 60 കാരനായും എത്തി ജനങ്ങളെ വിസ്മയിപ്പിക്കാന്‍ കഴിയുന്ന ഒരു നടൻ ഇന്ത്യയിൽ ഉണ്ടെങ്കിൽ അത് മമ്മൂട്ടി ആണ് .ഇന്ത്യൻ സിനിമയിലെ പ്രായം അറിയിക്കാതെ വിസ്മയിപ്പിക്കുന്ന ഒരേ ഒരു നടനും മമ്മൂട്ടിയാണ് . ഇന്ത്യൻ സിനിമ പ്രേമികൾ ഒന്നടങ്കം ചോദിക്കുന്ന ഒരേ ഒരു ചോദ്യമാണ് മമ്മൂട്ടിയുടെ ഈ സൗന്ദര്യ രഹസ്യത്തെ പറ്റി .ന്യൂ ജിൻേറഷൻ സിനിമ എന്നുള്ളത് ‘ഫ്രീ ജിൻേറഷൻ സിനിമ ‘ എന്നാണ് മമ്മൂട്ടിയുടെ വാക്കുകൾ .
കഴിഞ്ഞ 36 വര്‍ഷമായി സിനിമയില്‍ സജീവമാണ് താരം. അന്നും ഇന്നും മമ്മൂക്കയ്ക്ക് വലിയ മാറ്റമുണ്ടായിട്ടില്ല. സൗന്ദര്യത്തെ കുറിച്ച് ചോദിക്കുന്നവരോട് എപ്പോഴും നര്‍മത്തില്‍ ചാലിച്ചുള്ള മറുപടിയാണ് താരം നല്‍കാറുള്ളത്. 10 വര്‍ഷത്തിനു ശേഷം പുറത്തു വരുന്ന ചിത്രമാണ് മധുര രാജ. അന്നത്തെ അതേ ഗെറ്റപ്പില്‍ തന്നെയാണ് 10 വര്‍ഷങ്ങള്‍ക്ക് ശേഷവും മമ്മൂക്ക പ്രത്യക്ഷപ്പെടുന്നത്. പ്രായത്തെ കുറിച്ച് ചോദിച്ചപ്പോള്‍ മമ്മൂക്ക നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. മധുരരാജയുടെ ട്രെയിലര്‍ ലോഞ്ചിനു മുന്‍പ് നടന്ന പ്രസ് മീറ്റിലാണ് താരത്തിന്റെ നര്‍മം നിറഞ്ഞ മറുപടി.
മധുര രാജയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നിരുന്നു. മാസ് ആന്റ് ക്ലാസ് ലുക്കിലായിരുന്നു മമ്മൂക്ക എത്തിയത്. ട്രെയിലര്‍ കണ്ട് ത്രില്ലടിച്ചിരിക്കുകയാണ് പ്രേക്ഷകര്‍. 2010 ല്‍ പുറത്തിറങ്ങിയ പോക്കിരി രാജയുടെ അതേ ഗെറ്റപ്പില്‍ തന്നെയാണ് താരം മധുര രാജയിലും പ്രത്യക്ഷപ്പെടുന്നത്. അന്നും ഇന്നും മമ്മൂക്കയുടെ ഗെറ്റപ്പിനും ലുക്കിനും അത്ര വലിയ മാറ്റമുണ്ടായിട്ടില്ല. താരം കുറച്ച് കൂടി ചെറുപ്പമായിരിക്കുകയാണ്.
10 വര്‍ഷത്തിന് ശേഷമാണ് പോക്കിരാജയുടെ രണ്ടാം ഭാഗമായ മധുര രാജ എത്തുന്നത്. ആദ്യ ഭാഗത്തിലെ ഭൂരിഭാഗം താരങ്ങളും രണ്ടാം ഭാഗത്തിലും അണി നിരക്കുന്നുണ്ട്. മമ്മൂക്കയ്‌ക്കൊപ്പം സലിം കുമാര്‍, വിജയ രാഘവന്‍, നെടുമുടി വേണു, സിദ്ദിഖ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ന്യൂ ജനറേഷന്‍ സിനിമയ്ക്ക് പകരം ഫ്രീ ജനറേഷന്‍ സിനിമ എന്ന രീതിയിലാണ് ചലച്ചിത്രത്തെ നോക്കി കാണുന്നതെന്ന് മമ്മൂട്ടി പറഞ്ഞു. ഒരു തരത്തിലുള്ള ചിത്രത്തില്‍ മാത്രമല്ല എല്ലാ തരം സിനിമയില്‍ അഭിനയിക്കണമെന്നാണ് തന്റെ ആഗ്രഹം. അത് കഴിഞ്ഞ 36 വര്‍ഷമായി പ്രേക്ഷകര്‍ നല്‍കുന്നുണ്ടെന്നു അദ്ദേഹം വ്യക്തമാക്കുന്നു.
എല്ലാത്തരം പ്രേക്ഷകരെയും ലക്ഷ്യമിട്ടു കൊണ്ടുള്ള ചിത്രമാണ് മധുരരാജ .അത് ഒരു നന്മ നിറഞ്ഞ ചിത്രമാണ് എന്നും പത്രസമ്മേളനത്തിൽ മമ്മൂട്ടി പറഞ്ഞു.ഒരു പ്രതേക വേഷം മാത്രമേ ചെയ്യു എന്ന നിലപാട് ഇല്ല .എല്ലാതരം വേഷങ്ങളും ഇഷ്ടപ്പെട്ടു ചെയ്യാനാകണം .ഇത് പറയുമ്പോഴും പ്രായത്തെ പറ്റി ഉള്ള ആ സ്ഥിരം വിഷയമാണ് അവിടെ ചർച്ച ആയതു .
mamooty about madhuraraja