Connect with us

മലയാളത്തിലെ ആദ്യ ഗെയിം ത്രില്ലറുമായി വിസ്മയിപ്പിക്കാൻ മമ്മൂട്ടി !! നിർമ്മാണം ഗോകുലം ഗോപാലൻ; ചിത്രീകരണം ഡിസംബറിൽ…

Malayalam Breaking News

മമ്മൂട്ടി എപ്പോഴും പരീക്ഷണങ്ങൾക്ക് പിന്നാലെയാണ്. പുതിയ രീതിയിലുള്ള കഥകൾക്ക്, പുതിയ സംവിധായകർക്ക് ഒക്കെ വേണ്ടിയാണ് അദ്ദേഹം സമയം നീക്കിവെക്കുന്നത്. ചില പരീക്ഷണങ്ങൾ പരാജയമാകാറുണ്ട്. എന്നാൽ പോലും അദ്ദേഹം ഇതിൽ നിന്ന് പിന്മാറാറില്ല. അദ്ദേഹം മലയാള സിനിമയിലേക്ക് കൈപിടിച്ച് ഉയർത്തിയ താരങ്ങളും, സംവിധായകരുമൊക്കെ നിരവധിയാണ്. ഇപ്പോഴിതാ മലയാളത്തിന് മറ്റൊരു പരീക്ഷണ ചിത്രം കൂടി സമ്മാനിക്കാൻ ഒരുങ്ങുകയാണ് മമ്മൂട്ടി. വരുന്നത് ഒരു ഗെയിം ത്രില്ലറാണ്.

പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നീസിന്റെ മകൻ ഡീൻ ആദ്യമായി സംവിധാന ചെയ്യുന്ന ചിത്രം ഡിസംബറിൽ ചിത്രീകരണം തുടങ്ങും. സഞ്ചാരപ്രിയനായ വിനോദ് മേനോന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. കൊച്ചിയിലെത്തുന്ന വിനോദ് മേനോന്‍റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഒരു സംഭവമുണ്ടാകുന്നതും, തുടർന്നുള്ള പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഒരു ഗെയിം ത്രില്ലര്‍ ഫോര്‍മാറ്റിലാണ് ഈ സിനിമയുടെ തിരക്കഥ രൂപപ്പെടുത്തിയിരിക്കുന്നത്. ഈ രീതിയില്‍ മലയാളത്തില്‍ അപൂര്‍വ്വം സിനിമകളേ സംഭവിച്ചിട്ടുള്ളൂ. കഥയുടെ ഓരോ ഘട്ടത്തിലും അഴിയുന്തോറും മുറുകുന്ന കുരുക്കുകള്‍ അടുക്കിവച്ചാണ് ഡീന്‍ ഡെന്നിസ് തിരക്കഥയെഴുതിയിരിക്കുന്നത്.

ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ തമിഴിലെ ഒരു യുവതാരവും പ്രധാന വേഷത്തിലെത്തും. തമിഴില്‍ നിന്നുതന്നെയായിരിക്കും മമ്മൂട്ടിയുടെ നായികയും എന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിയുടെ ബ്രഹ്മണ്ഡചിത്രമായ പഴശ്ശിരാജ നിര്‍മ്മിച്ചത് ശ്രീ ഗോകുലം ഫിലിംസായിരുന്നു.

Mammotty’s new game thriller movie produced by Gokulam Gopalan

More in Malayalam Breaking News

Trending

Recent

To Top