Malayalam Breaking News
സിനിമയിലെ പ്രതിഫലം കൂട്ടി വാങ്ങിക്കാൻ മമ്മൂട്ടി പ്രയോഗിക്കുന്ന ചില തന്ത്രങ്ങൾ
സിനിമയിലെ പ്രതിഫലം കൂട്ടി വാങ്ങിക്കാൻ മമ്മൂട്ടി പ്രയോഗിക്കുന്ന ചില തന്ത്രങ്ങൾ
By
സിനിമയിലെ പ്രതിഫലം കൂട്ടി വാങ്ങിക്കാൻ മമ്മൂട്ടി പ്രയോഗിക്കുന്ന ചില തന്ത്രങ്ങൾ
സൂപ്പർ താരങ്ങളുടെ പ്രതിഫലത്തെ കുറിച്ചുള്ള ചർച്ച സിനിമ മേഖലയിൽ എന്ന് സജീവമാണല്ലോ , മമ്മൂട്ടിയോ ചില പ്രതിഫല കള്ളത്തരങ്ങൾ …മമ്മൂട്ടി ആദ്യമായി നായകവേഷം ചെയ്ത ചിത്രമാണ് ‘മുന്നേറ്റം’ . സുകുമാരനെയും സോമനെയും വെച്ചായിരുന്നു സംവിധായകന്‍ ശ്രീകുമാരന്‍ തമ്പി മുന്നേറ്റം ഒരുക്കാന്‍ തുനിഞ്ഞത് .
പക്ഷേ , അന്നത്തെ തിളങ്ങുന്ന താരങ്ങളായ സുകുമാരനും സോമനും ഡേറ്റില്ലാതെ വന്നപ്പോള്‍ മമ്മൂട്ടിയെയും രതീഷിനെയും പകരക്കാരാക്കുകയായിരുന്നു. ‘പടയോട്ടം’എന്ന ചിത്രം കഴിഞ്ഞാണ് മമ്മൂട്ടി മുന്നേറ്റത്തില്‍ അഭിനയിക്കാന്‍ വരുന്നത്. പടയോട്ടത്തില്‍ മമ്മൂട്ടിക്ക് ലഭിച്ച പ്രതിഫലം 5000 രൂപയായിരുന്നു.
മുന്നേറ്റത്തിന്‍റെ നിര്‍മ്മാതാവ് പടയോട്ടത്തില്‍ എത്ര പ്രതിഫലം കിട്ടിയെന്ന് മമ്മൂട്ടിയോട് ചോദിച്ചു. 6000രൂപ കിട്ടി എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി . അത്രയേ ഞാനും തരൂ എന്ന് മുന്നേറ്റത്തിന്‍റെ നിര്‍മ്മാതാവ് പറഞ്ഞു. 1000രൂപ കൂടുതല്‍ കിട്ടിയ കാര്യമോര്‍ത്ത് അപ്പോള്‍ മമ്മൂട്ടിയുടെ മനസ്സില്‍ സന്തോഷത്തിന്‍റെ തിരയടിക്കുകയായിരുന്നു
mammootty’s remuneration tricks