Mammootty’s Friendship with TG Ravi
മമ്മൂട്ടിയുടെ സൗഹൃദം !! വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Mammootty’s Friendship with TG Ravi
സൗഹൃദങ്ങള്‍ക്ക് വളരെയധികം വില കല്‍പ്പിക്കുന്ന താരമാണ് മമ്മൂട്ടി. കഥ പറയുമ്പോള്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ മാനസിക ഭാവം യഥാര്‍ത്ഥത്തില്‍ മമ്മൂട്ടിക്കുണ്ട്. പഴയകാല സൗഹൃദങ്ങള്‍ എല്ലാം ഹൃദയത്തോട് ചേര്‍ത്തുപിടിക്കാന്‍ കഴിയുന്നു എന്നതാണ് മമ്മൂട്ടി എന്ന മഹാനടന്‍റെ സവിശേഷത.
ടി.ജി രവിയുമായി തന്‍റെ അഭിനയ ജീവിതത്തിന്‍റെ തുടക്കകാലത്ത് വലിയ ബന്ധമാണ് മമ്മൂട്ടിക്കുണ്ടായിരുന്നത്. ഇരുവരും തമ്മില്‍ ഒരു വാടാ പോടാ ബന്ധം നില നിന്നിരുന്നു. മമ്മൂട്ടി മലയാളത്തിലെ ഏറ്റവും വലിയ താരവും ടി ജി രവി വലിയ വില്ലനുമായി വളര്‍ന്നു. ഇടയ്ക്കെപ്പൊഴോ രവി സിനിമയില്‍ നിന്ന് അകന്നു.
മമ്മൂട്ടിയുടെ സൗഹൃദം !! വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പിന്നീട് 14 വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം പ്രജാപതി എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും ടി ജി രവിയും ഒന്നിച്ചത്. ഈ 14 വര്‍ഷങ്ങള്‍ക്കിടയില്‍ ആകാശത്തോളം വളര്‍ന്നിരുന്നു മമ്മൂട്ടി. പ്രജാപതിയുടെ ലൊക്കേഷനിലേക്ക് പോകുമ്പോള്‍ ടി ജി രവിയുടെ മനസിലെ ആശങ്കയും അതു തന്നെയായിരുന്നു. തന്നോട് മമ്മൂട്ടി എന്തെങ്കിലും അകല്‍ച്ച കാണിക്കുമോ? പഴയ ബന്ധമൊക്കെ മറന്നുകാണുമോ?
മമ്മൂട്ടി എന്തെങ്കിലും അകല്‍ച്ച കാണിച്ചാല്‍ തനിക്കത് താങ്ങാനാവില്ലെന്ന് ടി ജി രവിക്ക് ഉറപ്പുണ്ടായിരുന്നു. എന്നാല്‍ പ്രജാപതിയുടെ ലൊക്കേഷനില്‍ ടി ജി രവിയെ വരവേറ്റത് ആ പഴയ കൂട്ടുകാരനായിരുന്നു.
കണ്ടയുടന്‍ ഓടിവന്ന് കെട്ടിപ്പിടിക്കുകയും വിശേഷങ്ങള്‍ തിരക്കുകയും ചെയ്തു. പിന്നീട് പ്രജാപതിയുടെ ലൊക്കേഷനില്‍ അവര്‍ രണ്ടുപേരും ഒരുമിച്ചായിരുന്നു എപ്പോഴും. ആ സൌഹൃദത്തിന്‍റെ ആഴം കണ്ട് ലൊക്കേഷനിലെ മറ്റുള്ളവര്‍ അസൂയപ്പെട്ടത്രേ..
മമ്മൂട്ടിയുടെ സൗഹൃദം !! വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Mammootty’s Friendship with TG Ravi