Connect with us

അസാമാന്യ അഭിനയം, ഈ വർഷത്തെ മികച്ച നടനുള്ള ദേശീയ അവാർഡ് മമ്മൂട്ടിക്ക് തന്നെ !!

Malayalam Breaking News

ദേശീയ അവാര്‍ഡ് ജേതാക്കളായ മെഗാസ്റ്റാർ മമ്മൂട്ടിയും റാമും ഒരുമിച്ചെത്തുന്ന സിനിമയാണ് പേരന്‍പ്. നീണ്ട ഇടവേള അവസാനിപ്പിച്ചാണ് അദ്ദേഹം തമിഴിലേക്കെത്തിയത്. അമുദവന്‍ എന്ന ടാക്‌സി ഡ്രൈവറായാണ് അദ്ദേഹം ഈ ചിത്രത്തിലെത്തുന്നത്.

ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷനും പൂര്‍ത്തിയാക്കിയ സിനിമ ഇതിനോടകം തന്നെ നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഈ ചിത്രത്തിലൂടെ ഇത്തവണത്തെ ദേശീയ അവാര്‍ഡ് മമ്മൂട്ടി സ്വന്തമാക്കുമെന്ന് പലരും പറഞ്ഞിരുന്നു. സിനിമ കണ്ടവരുടെ ഒക്കെ ഉള്ളിൽ ഒരു വിങ്ങലായി നോവായി അമുദവൻ ഉണ്ട്.

അച്ഛനും മകളും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ കഥ പറയുന്ന ചിത്രം ഇതിനോടകം വാർത്തകളിൽ ഇടംപിടിച്ചിരുന്നു. പക്കാ ഫാമിലി എന്റർടെയ്ൻമെന്റാണ് ചിത്രമെന്നാണ് കേൾക്കുന്നത്. അഞ്ജലിയും പേരന്‍പില്‍ അഭിനയിക്കുന്നുണ്ട്. പേരന്‍പിലൂടെ സുരാജ് വെഞ്ഞാറമ്മൂട് തമിഴിലേക്ക് അരങ്ങേറുകയാണ്.

ഈ വര്‍ഷം തമിഴ് സിനിമയ്ക്ക് ലഭിക്കുന്ന ദേശീയ അവാര്‍ഡ് മമ്മൂട്ടിയിലൂടെയാണെന്ന് തനിക്കുറപ്പുണ്ടെന്ന് ശരത് കുമാറും പറഞ്ഞിരുന്നു. സിദ്ധാർത്ഥ്, സത്യരാജ് എന്നിവരും മമ്മൂട്ടിക്ക് അവാർഡ് ലഭിക്കുമെന്ന് തന്നെയാണ് പറയുന്നത്.

Mammootty will get the national award for best actor

More in Malayalam Breaking News

Trending

Recent

To Top