Connect with us

മമ്മൂട്ടിയുടെ ഉണ്ടയ്ക്ക് എന്തു പറ്റി…?

Malayalam Breaking News

മമ്മൂട്ടിയുടെ ഉണ്ടയ്ക്ക് എന്തു പറ്റി…?

മമ്മൂട്ടിയുടെ ഉണ്ടയ്ക്ക് എന്തു പറ്റി…?

പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടി സൂപ്പർ ഹിറ്റായ അനുരാഗ കരിക്കിൻവെള്ളം എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രം അതിന്റെ പ്രഖ്യാപനത്തിൽ പേരു കൊണ്ട് തന്നെ ശ്രദ്ധ നേടിയിരുന്നു.

‘ഉണ്ട ‘എന്ന പേര് സോഷ്യൽ മീഡയയിൽ ആഘോഷമായിരുന്നു.എന്നാൽ പിന്നീട് ആ ചിത്രത്തെക്കുറിച്ച് മറ്റൊരുവിവരങ്ങളും ഉണ്ടായില്ല. അതിന് ശേഷം മറ്റ് പല മമ്മൂട്ടി ചിത്രങ്ങൾ പ്രഖ്യാപിക്കുകയും ചിത്രീകരണങ്ങൾ നടന്നുകൊണ്ടിരിക്കുകയും ചില സിനിമകൾ പ്രദർശനത്തിന് എത്തുകയും ചെയ്തു.അങ്ങനെയിരിക്കെ ചിലർ ആ സിനിമ തന്നെ വേണ്ടെന്നു വച്ചു എന്ന രീതിയിൽ വാർത്തകൾ തന്നെ പ്രചരിപ്പിക്കുകയും ചെയ്തു.

എന്നാൽ ‘ഉണ്ട’യെന്ന മമ്മൂട്ടി ചിത്രം അദ്ദേഹത്തിന്റെ ജന്മദിനത്തിൽ (സെപ്റ്റംബറിൽ ) ആരംഭിക്കുവാൻ പോകുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.മറ്റ് താരങ്ങൾ ആരെന്നുള്ളതും സസ്പെൻസായി തുടരുകയാണ്. ധാത്രിയാണ് ചിത്രം നിർമ്മിക്കുന്നത് .രചന ഹർഷദും ഷൈജു ഖാലിദ് ചിത്രസംയോജനം നിർവഹിക്കുന്നു. 

More in Malayalam Breaking News

Trending

Recent

To Top