Connect with us

ബോക്സ്ഓഫീസിൽ പരാജയമാണെങ്കിലും മമ്മൂട്ടിയെ മലയാളികളുടെ മമ്മൂക്കയാക്കി മാറ്റിയത് ആ ആറ് ചിത്രങ്ങൾ

Malayalam

ബോക്സ്ഓഫീസിൽ പരാജയമാണെങ്കിലും മമ്മൂട്ടിയെ മലയാളികളുടെ മമ്മൂക്കയാക്കി മാറ്റിയത് ആ ആറ് ചിത്രങ്ങൾ

ബോക്സ്ഓഫീസിൽ പരാജയമാണെങ്കിലും മമ്മൂട്ടിയെ മലയാളികളുടെ മമ്മൂക്കയാക്കി മാറ്റിയത് ആ ആറ് ചിത്രങ്ങൾ

നാല് പതിറ്റാണ്ടുകളോളമായി മലയാള സിനിമ കയ്യടക്കി ഭരിക്കുന്ന നടനാണ് മലയാളികളുടെ സ്വന്തം മമ്മൂക്ക. 1971 -ൽ അരങ്ങേറ്റം കുറിച്ച മമ്മൂക്ക തന്റെ കഠിനാധ്വാനത്തിലും സിനിമയോടുള്ള സമർപ്പണത്തിലുമാണ് മലയാള സിനിമയുടെ താരരാജാവായി മാറിയത്. എന്നാൽ , തുടരെ വിജയങ്ങൾ മാത്രം സൃഷ്ട്ടിക്കുന്ന മമ്മൂക്കയ്ക്ക് പരാജയങ്ങളും ഉണ്ടായിട്ടുണ്ട്. ചില സിനിമകള്‍ ബോക്സ്ഓഫീസില്‍ പരാജയം ആയിരുന്നു എന്ന് നമ്മള്‍ക്ക് വിശ്വസിക്കാന്‍ പ്രയാസമാവും. ശക്തമായ പ്രമേയം ആയിരുന്നിട്ട് പോലും മുടക്കിയ തുക തിരിച്ചു പിടിക്കാന്‍ ഈ സിനിമകള്‍ക്ക് ആയില്ല. അത്തരത്തിലെ സിനിമകളെ കുറിച്ചാണ് ഇപ്പോൾ പറയുന്നത്. അതേ സമയം ഈ ചിത്രങ്ങളാണ് മമ്മൂട്ടിയെ മമ്മൂക്കയായി മാറ്റി മറിച്ചത്.

അമല്‍ നീരദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ബിഗ് ബി.സ്ലോ മോഷനും ആക്ഷന്‍ രംഗങ്ങളുമായി ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ ഉണ്ടാക്കിയ ഓളം ഒന്നും വേറൊരു സിനിമയും ഉണ്ടാക്കിയിട്ടില്ല. 2005-ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ ഫോര്‍ ബ്രദേഴ്സിനെ ആധാരമാക്കി ഒരുക്കിയ ബിഗ് ബി, ബോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന സാങ്കേതികത്തികവുകൊണ്ട് ശ്രദ്ധിക്കപ്പെട്ടു. നിര്‍ഭാഗ്യവശാല്‍ ബിഗ് ബി തീയേറ്ററില്‍ ബ്ലോക്ക് ബസ്റ്റര്‍ വിജയമായിരുന്നില്ല. അതിന് ഒരു കാരണം ഈ കഥയും സ്‌റ്റൈലും ഒന്നും അന്നത്തെ പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല എന്നതാണ്. ഒരു പക്ഷേ ഇന്നായിരുന്നു റിലീസെങ്കിൽ ഹിറ്റാവുമായിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാലും ഇന്നും ബിഗ് ബി ചര്‍ച്ചാ വിഷയം തന്നെയാണ്.

ഉച്ചത്തില്‍ സംസാരിക്കുന്ന മൈക്ക് ഫിലിപ്പോസായി മമ്മൂക്ക എത്തിയ ലൗഡ് സ്പീക്കര്‍ ബോക്സ്ഓഫീസിനെ പിടിച്ചു കുലുക്കിയിരുന്നില്ല. ജയരാജ് രചനയും നിര്‍മ്മാണവും നിര്‍വ്വഹിച്ച് 2009ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ വളരെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു മമ്മൂക്കയുടേത്. നാട്ടിന്‍ പുറത്തുകാരന്റെ നിഷ്‌കളങ്കതയുമായി എത്തിയ മമ്മൂക്കയ്ക്ക് ബോക്സ്ഓഫീസില്‍ കാര്യമായ ചലനം ഉണ്ടാക്കാന്‍ സാധിച്ചില്ലെങ്കിലും പ്രേക്ഷക മനസ്സില്‍ സ്ഥാനം പിടിക്കാന്‍ കഴിഞ്ഞു.

ബിജു വര്‍ക്കി സംവിധാനം ചെയ്ത് 2002ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ ചിത്രമാണ് ഫാന്റം. മമ്മൂട്ടിയുടെ ഫാന്റം പൈലിയും ഇന്നും പ്രേക്ഷകര്‍ ഓര്‍ക്കുന്നു.

ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും യേശുദാസും പ്രിയദര്‍ശനും ഒരുമിച്ചെത്തിയ 1999-ല്‍ പുറത്തിറങ്ങിയ ചലച്ചിത്രമാണ് മേഘം. എന്നാൽ , ചിത്രത്തിന് പ്രതീക്ഷിച്ചത്ര വിജയം തീയറ്ററിൽ കൊയ്യാനായില്ല സിതാര കമ്പൈന്‍സിന്റെ ബാനറില്‍ സുരേഷ് ബാലാജി നിര്‍മ്മിച്ച ഈ ചിത്രം പ്രണവം മൂവി പ്രൈവറ്റ് ലിമിറ്റഡ് ആണ് വിതരണം ചെയ്തത്.

ശ്രീനിവാസന്റെ തിരക്കഥയില്‍ കമല്‍ സംവിധാനം നിര്‍വഹിച്ച് 1996-ല്‍ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അഴകിയ രാവണന്‍ . മമ്മൂട്ടി, ഭാനുപ്രിയ എന്നിവരാണ് മുഖ്യ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് വിദ്യാസാഗര്‍.സിനിമാ പ്രേമികള്‍ നെഞ്ചേറ്റിയ മമ്മൂട്ടി ചിത്രമായ അഴകിയ രാവണന്‍ തിയേറ്ററില്‍ പരാജയമായിരുന്നു എന്നതാണ് സത്യം.പിന്നീട് ചാനലുകളില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രവും അഴകിയ രാവണനായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം ഇനിയും തീര്‍ന്നിട്ടില്ല,

mammootty- six films

More in Malayalam

Trending

Recent

To Top