Malayalam Breaking News
മമ്മൂട്ടിയ്ക്ക് അറിയാമായിരുന്നു എന്റെ ഇഷ്ടത്തെ കുറിച്ച്…. അനുസിത്താരയുടെ ആ ഇഷ്‌ടവും മമ്മൂട്ടി നല്‍കിയ ആ സമ്മാനവും
മമ്മൂട്ടിയ്ക്ക് അറിയാമായിരുന്നു എന്റെ ഇഷ്ടത്തെ കുറിച്ച്…. അനുസിത്താരയുടെ ആ ഇഷ്‌ടവും മമ്മൂട്ടി നല്‍കിയ ആ സമ്മാനവും
മമ്മൂട്ടിയ്ക്ക് അറിയാമായിരുന്നു എന്റെ ഇഷ്ടത്തെ കുറിച്ച്…. അനുസിത്താരയുടെ ആ ഇഷ്‌ടവും മമ്മൂട്ടി നല്‍കിയ ആ സമ്മാനവും
കുട്ടിക്കാലം മുതല്‍ക്കെ അനുസിത്താരയ്ക്ക് മമ്മൂട്ടിയോട് വലിയ ആരാധനയായിരുന്നു. മമ്മൂട്ടിയില്‍ നിന്നും അനുസിത്താരയ്ക്ക് മറക്കാനാകാത്ത ഒരു സമ്മാനവും കിട്ടിയിട്ടുണ്ട്.. ആ സമ്മാനം എന്തെന്നല്ലേ… അനുസിത്താര ഇപ്പോള്‍ സന്തോഷത്തിലാണ്. കാരണം താന്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്ന മമ്മൂട്ടിയുടെ ചിത്രത്തില്‍ അഭിനയിച്ചതിന്റെ ത്രില്ലിലാണ് അനുസിത്താര.
തനിക്ക് ഏറെ സന്തോഷം തന്ന സിനിമയാണ് റിലീസിനൊരുങ്ങുന്ന കുട്ടനാടന്‍ ബ്ലോഗ്. മമ്മൂട്ടിയ്‌ക്കൊപ്പമുള്ള അനുസിത്താരയുടെ ആദ്യസിനിമ കൂടിയാണിത്. ആഗസ്റ്റ് 21നാണ് അനുസിത്താരയുടെ പിറന്നാള്‍. കഴിഞ്ഞ പിറന്നാളിന് മമ്മൂക്ക നേരിട്ട് വിളിച്ച് സമ്മാനമായി തന്ന സിനിമയാണ് കുട്ടനാടന്‍ ബ്ലോഗ് എന്നാണ് താരം പറയുന്നത്. അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണെന്ന്. വളരെ ചെറുതിലേ ഞാന്‍ മമ്മൂക്ക ഫാനാണ്. താന്‍ മാത്രമല്ല വീട്ടിലെല്ലാവരും മമ്മൂട്ടി ഫാന്‍ ആണെന്നും താരം പറയുന്നു.
ഹാപ്പി വെഡ്ഡിംഗ് റിലീസായപ്പോള്‍ മമ്മൂക്ക ആ സിനിമ കണ്ടതായി അറിഞ്ഞ് ഹാപ്പി വെഡ്ഡിംഗില്‍ അഭിനയിച്ച ഷാഹിനയാണെന്ന് പറഞ്ഞ് അനുസിത്താര മമ്മൂട്ടിയ്ക്ക് ഒരു മെസേജ് അയച്ചു. മറുപടി തരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും എന്നാല്‍ അദ്ദേഹം മറുപടി അയച്ചെന്ന് മാത്രമല്ല തന്നോട് ഒരുപാട് വിശേഷങ്ങളും പറഞ്ഞതായി താരം പറയുന്നു. അങ്ങനെയാണ് മമ്മൂക്കയുമായുള്ള അടുപ്പം തുടങ്ങുന്നതും കുട്ടനാടന്‍ ബ്ലോഗില്‍ ഒന്നിച്ചഭിനയിക്കുകയും ചെയ്തത്.
Mammoottys gift to Anu Sithara
