Connect with us

ആന്ധ്രാ മുഖ്യമന്ത്രിയായി ഇനി കേരള മുഖ്യമന്ത്രിയാവാനൊരുങ്ങി മെഗാസ്റ്റാർ ; മമ്മൂട്ടി മുഖ്യമന്ത്രിയാകാന്‍ തയ്യാറായിരുന്നില്ലെങ്കില്‍ താന്‍ ഈ പ്രൊജക്ട് ഉപേക്ഷിക്കുമായിരുന്നുവെന്ന് സന്തോഷ് വിശ്വനാഥന്‍ !

Malayalam

മെഗാസ്റ്റാര്‍ മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി വേഷമിടുന്നു. സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി കേരള മുഖ്യനാകുന്നത് . പേരിടാത്ത ചിത്രത്തിനായി തിരക്കഥയെഴുതുന്നത് ബോബി സഞ്ജയ് ടീമാണ്. മലയാളത്തിലെ ഏറ്റവും ശ്രദ്ധേയരായ തിരക്കഥാകൃത്തുക്കളാണ് ബോബി- സഞ്ജയ്. അടുത്തിടെ ഇരുവരും രചിച്ച ‘ഉയരെ’ കേരള ബോക്സ് ഓഫീസിൽ വമ്പൻ വിജയം കരസ്ഥമാക്കി മുന്നേറി കൊണ്ടിരിക്കുകയാണ്. ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലർ ആയിരിക്കുമെന്ന് സൂചനയുണ്ട്. ‘ചിറകൊടിഞ്ഞ കിനാക്കൾ’ എന്ന സിനിമയുടെ സംവിധായകൻ സന്തോഷ് വിശ്വനാഥായിരിക്കും ചിത്രം സംവിധാനം ചെയ്യുക. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾക്കനുസരിച്ചു ‘വൺ’ എന്നാണ് ചിത്രത്തിന് ടൈറ്റിൽ നൽകിയിരിക്കുന്നത്. ഇച്ചായിസ് പ്രൊഡക്ഷന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. കേരള മുഖ്യമന്ത്രിയുടെ വേഷമായിരിക്കും മമ്മൂട്ടി ചിത്രത്തിൽ കൈകാര്യം ചെയ്യുക.

ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥയില്‍ നായകനായി മലയാളത്തിന്റെ മമ്മൂട്ടി . യാത്ര എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നയന്‍താരയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നേരത്തെ ബാലചന്ദ്രമേനോന്റെ നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തില്‍ മമ്മൂട്ടി മന്ത്രിയായി അഭിനയിച്ചിരുന്നു. മുന്‍പ് തമിഴ് ചിത്രത്തിനായി മമ്മൂട്ടി മുഖ്യമന്ത്രിയായി അഭിനയിച്ചിരുന്നു. മമ്മൂട്ടി മുഖ്യമന്ത്രിയാകാന്‍ തയ്യാറായിരുന്നില്ലെങ്കില്‍ താന്‍ ഈ പ്രൊജക്ട് ഉപേക്ഷിക്കുമായിരുന്നുവെന്നാണ് സംവിധായകനായ സന്തോഷ് വിശ്വനാഥന്‍ പറയുന്നത്.

വിഷ്ണു ഉണ്ണികൃഷ്ണൻ, രഞ്ജി പണിക്കർ, ശ്രീനിവാസൻ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യും എന്ന വാർത്തയുണ്ട്, എന്നാൽ ഔദ്യോഗിക സ്ഥിതികരണത്തിനായി എല്ലാവരും കാത്തിരിക്കുകയാണ്. ഈ വർഷം തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. മമ്മൂട്ടിയുമായി ആദ്യമായിട്ടാണ് ബോബി- സഞ്ജയ് എന്നിവർ ഒന്നിക്കുന്നത്. ‘മാമാങ്കം’ സിനിമയുടെ ചിത്രീകരണത്തിന്റെ തിരക്കിലാണ് മമ്മൂട്ടി. പദ്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതിന് ശേഷം രമേശ് പിഷാരടി ചിത്രം ‘ഗാനഗന്ധർവൻ’ എന്ന ചിത്രത്തിൽ താരം ഭാഗമാവും. അമൽ നീരദിന്റെ ബിലാലും, അമീറുമെല്ലാം അണിയറയിൽ ഒരുങ്ങുന്ന വലിയ ചിത്രങ്ങൾ.

mammootty new movie with boby and sanjay

More in Malayalam

Trending

Recent

To Top