അടുത്ത ബ്ലോക്ക്ബസ്റ്റർ ലോഡിങ്; മമ്മൂട്ടി ഇനി ഡിസ്‌കോ ഡാൻസർ !! നാദിർഷായുടെ കോമഡി ചിത്രത്തിൽ നായകനായെത്തുന്നത് മമ്മൂട്ടി….
നാദിർഷാ എന്ന സംവിധായകനെ ആദ്യ സിനിമയിലൂടെ തന്നെ മലയാളികൾ നെഞ്ചോട് ചേർത്തിരുന്നു. പ്രേക്ഷകരുടെ പൾസ് അനുസരിച്ച് സിനിമ ചെയ്യാൻ കഴിയുന്ന സംവിധായകനാണ് നാദിർഷാ. ഹാസ്യത്തിന് പ്രാധാന്യം നൽകി നാദിർഷാ ഒരുക്കുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടിയാണ് നായകൻ.
‘ഐ ആം എ ഡിസ്‌കോ ഡാൻസർ‘ എന്നാണ് ചിത്രത്തിന്റെ പേര്. നാദിർഷാ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ആഷിഖ് ഉസ്മാൻ ആയിരിക്കും. ചിത്രത്തെ കുറിച്ച് നേരത്തേ നാദിർഷാ പറഞ്ഞത് ഇങ്ങനെയായിരുന്നു. ‘മമ്മൂക്കയോട് കഥ പറഞ്ഞിട്ടുണ്ട്. പക്ഷെ മമ്മൂക്ക മറ്റ് പല ചിത്രങ്ങളുമായി തിരക്കിലാണ്. സമയവും സാഹചര്യവും ഒത്തുവരും’. ഈ വാക്കുകൾ ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുകയാണ്.
ചിത്രത്തിന്റെ രചന രാജേഷ് പരവൂർ, രാജേഷ് പാനവളളി എന്നിവർ ചേർന്ന് നിർവഹിക്കുന്നു. മേരാ നാം ഷാജി, ദിലീപ് നായകനാകുന്ന കേശു ഈ വീടിന്റെ നാഥൻ എന്നീ സിനിമകൾക്ക് ശേഷമായിരിക്കും നാദിർഷ ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ഒരു എന്റർടൈനർ ആയിരിക്കും ഈ ചിത്രം.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...