മരക്കാരായി മമ്മൂട്ടിയെത്തുന്നു, ചിത്രത്തിന് ടോവിനോയുടെ തീവണ്ടിയുമായുള്ള ബന്ധം!!
By
മരക്കാരായി മമ്മൂട്ടിയെത്തുന്നു, ചിത്രത്തിന് ടോവിനോയുടെ തീവണ്ടിയുമായുള്ള ബന്ധം!!
സാമൂതിരി രാജവിന്റെ നാവിക സേന തലവന്‍ കുഞ്ഞാലി മരയ്ക്കാരെക്കുറിച്ചുള്ള സിനിമയിൽ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് മമ്മൂട്ടിയും മോഹന്‍ലാലും .
പ്രിയദര്‍ശന്‍ മോഹല്‍ലാല്‍ ടീമിന്റെ ‘മരയ്ക്കാര്‍; അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന് പിന്നാലെ മമ്മൂട്ടിയുടെ ‘കുഞ്ഞാലി മരയ്ക്കാര്‍ 4’ും എത്തുന്നത്.
സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ യുവതാരം ടൊവിനോ തോമസിന്റെ തീവണ്ടിക്കൊപ്പം പുറത്തിറങ്ങുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.
മോഹന്‍ലാല്‍ ചിത്രം വരുന്നത് കൊണ്ട് തങ്ങളുടെ പ്രോജക്ട് വേണ്ടെന്ന് വയ്ക്കുന്നില്ലെന്ന് സന്തോഷ് ശിവന്‍ വ്യക്തമാക്കിയിരുന്നു.
കേരളപ്പിറവി ദിനത്തില്‍ മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാനിരിക്കെയാണ് മമ്മൂട്ടി ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്.