Connect with us

ഗാനഗന്ധര്‍വ്വന്‍ പോസ്റ്ററില്‍ മമ്മൂട്ടിയെ ചെറുതാക്കിയതിന്‍റെ കാരണം!

Malayalam

ഗാനഗന്ധര്‍വ്വന്‍ പോസ്റ്ററില്‍ മമ്മൂട്ടിയെ ചെറുതാക്കിയതിന്‍റെ കാരണം!

ഗാനഗന്ധര്‍വ്വന്‍ പോസ്റ്ററില്‍ മമ്മൂട്ടിയെ ചെറുതാക്കിയതിന്‍റെ കാരണം!

സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുകയാണ് മമ്മൂട്ടിയുടെ ഗാനഗന്ധര്‍വ്വനെ കാണാനായി. പ്രഖ്യാപനവേള മുതല്‍ത്തന്നെ ആരാധകര്‍ ഈ സിനിമയെ ഏറ്റെടുത്തിരുന്നു. പഞ്ചവര്‍ണ്ണതത്തയ്ക്ക് ശേഷം രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന സിനിമയാണിത്. സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. കരിയറില്‍ ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രവുമായാണ് മെഗാസ്റ്റാര്‍ എത്തുന്നത്. പേരിനെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ ഗാനഗന്ധര്‍വ്വന്റെ പാട്ടും ഈ സിനിമയിലുണ്ടെന്നും പിഷാരടി വ്യക്തമാക്കിയിരുന്നു. ചിത്രീകരണ വിശേഷങ്ങള്‍ പങ്കുവെച്ച് താരങ്ങളും സംവിധായകനുമൊക്കെ എത്തുന്നുണ്ട്.

നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തിയത്. ഫസ്റ്റും സെക്കന്‍ഡുമൊന്നുമല്ല മമ്മൂട്ടി എപ്പോഴും നല്ല ലുക്കിലാണെന്നായിരുന്നു പിഷാരടി പറഞ്ഞത്. കഴിഞ്ഞ ദിവസം പങ്കുവെച്ച ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. പിഷാരടിയും ഹരി നായരും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. മുകേഷ്, ഇന്നസെന്റ്, സിദ്ദിഖ്, സലീം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍പിള്ള രാജു തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. പുതുമുഖമായ വന്ദിത മനോഹരനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സിനിമയുടെ പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെയായാണ് ചില സംശയങ്ങളുമായി ആരാധകരെത്തിയത്. മമ്മൂട്ടിയുടെ ഫോട്ടോ ചെറുതാക്കിയതിന് പിന്നിലെ കാരണം വ്യക്തമാക്കി എത്തിയിരിക്കുകയാണ് രമേഷ് പിഷാരടി.

പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തതയുമായാണ് ഗാനഗന്ധര്‍വ്വനെത്തുന്നത്. തുടക്കം മുതലേ തന്നെ ഈ സിനിമയെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. സിനിമയുടെ വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് എത്തുന്നുവെന്നറിയിച്ചപ്പോഴും ആരാധകര്‍ പ്രതീക്ഷയിലായിരുന്നു. മമ്മൂട്ടിയുടെ ലുക്ക് എങ്ങനെയായിരിക്കുമെന്നായിരുന്നു എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്. ഇത് സിനിമയുടെ പോസ്റ്ററല്ല സിനിമയ്ക്കുള്ളിലെ പോസ്റ്ററാണെന്ന് പറഞ്ഞായിരുന്നു ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. സോഷ്യല്‍ മീഡിയയിലൂടെ ക്ഷണനേരം കൊണ്ടായിരുന്നു പോസ്റ്റര്‍ തരംഗമായി മാറിയത്.

പോസ്റ്ററില്‍ നല്‍കിയിരുന്ന ഫോണ്‍ നമ്പറിലേക്ക് നിരവധി പേര്‍ വിളിച്ചിരുന്നു. കലാസദന്‍ എന്ന ഗാനമേള ട്രൂപ്പിലെ ഗായകനായാണ് മമ്മൂട്ടി എത്തുന്നത്. പോസ്റ്ററിലെ ബുക്കിംഗ് നമ്പറിലേക്കായിരുന്നു ഫോണ്‍ കോളുകള്‍ എത്തിയത്. ഇതോടെയാണ് അണിയറപ്രവര്‍ത്തകര്‍ പുതിയ സൂത്രം പുറത്തെടുത്തത്. കലാസദന്‍ ഉല്ലാസിനെ വിളിച്ചതിന് നന്ദിയെന്ന കാര്യമാണ് വിളിക്കുന്നവര്‍ കേള്‍ക്കുന്നത്. സിനിമയ്ക്കായി ഉപയോഗിക്കുന്ന പല നമ്പറുകളിലും ഇത്തരത്തില്‍ കോളുകള്‍ എത്താറുണ്ട്.

മമ്മൂട്ടിയായിരിക്കും പോസ്റ്ററില്‍ നിറഞ്ഞുനില്‍ക്കുന്നതെന്നായിരുന്നു എല്ലാവരും കരുതിയത്. കരിയറിലെ ഇതുവരെ അവതരിപ്പിക്കാത്ത കഥാപാത്രവുമായാണ് മെഗാസ്റ്റാര്‍ എത്തുന്നതെന്ന് നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഗാനമേള ഗായകനായുള്ള ലുക്ക് ഏത് തരത്തിലായിരിക്കുമെന്ന ചര്‍ച്ചകളും നടന്നിരുന്നു. പുറത്തുവന്ന പോസ്റ്ററിലാവട്ടെ മമ്മൂട്ടിയുടെ ചെറിയ ഫോട്ടോയായിരുന്നു കൊടുത്തിരുന്നത്. സുരേഷ് കൃഷ്ണയും മനോജ് കെ ജയനുമുള്‍പ്പടെയുള്ളവരും പോസ്റ്ററിലുണ്ടായിരുന്നു. മമ്മൂട്ടിയെ ചെറുതാക്കിയെന്ന പരാതിയിലായിരുന്നു ആരാധകര്‍.

മമ്മൂട്ടിയെ ചെറുതാക്കിയതുമായി ബന്ധപ്പെട്ട് നിരവധി പേരാണ് വിളിക്കുന്നതെന്ന് രമേഷ് പിഷാരടി പറയുന്നു. ഇതേക്കുറിച്ച് ചോദിക്കുന്നവര്‍ക്ക് കൃത്യമായ മറുപടിയാണ് അദ്ദേഹം നല്‍കുന്നത്. മമ്മൂക്ക വലിയ നടനാണെന്നും എന്നാല്‍ ഈ സിനിമയിലെ കലാസദന്‍ ഉല്ലാസ് ചെറിയൊരു ഗായകന്‍ മാത്രമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എല്ലാത്തിനേയും വ്യത്യസ്തതയോടെ സമീപിക്കുന്ന പിഷാരടിയുടെ വരവിനും പ്രതത്യേകതകളേറെയായിരുന്നു. ഓണത്തിന് ഈ സിനിമ തിയേറ്ററുകളിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.

Mammootty starrer Ganagandharvan Poster

Mammootty is a veteran ganamela singer in Ramesh Pisharody’s Gana Gandharvan

More in Malayalam

Trending

Recent

To Top