Connect with us

ചന്തുവായി മമ്മൂട്ടി വീണ്ടുമെത്തുന്നു !! സംവിധാനം ഹരിഹരൻ തന്നെ… ഒരുങ്ങുന്നത് മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബഡ്‌ജറ്റ്‌ ചിത്രം…

Interviews

ചന്തു, ഈ പേര് കേൾക്കുമ്പോൾ തന്നെ മലയാളികളുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയുടെ മുഖമായിരിക്കും. എം.ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്‌ത്‌ 1989ൽ പുറത്തിറങ്ങിയ ‘ഒരു വടക്കൻ വീരഗാഥ’ എന്ന ചിത്രമാണ് ഇതിന് കാരണം. ചിത്രത്തിലെ നായക കഥാപാത്രമായ ചന്തു ചേകവരായി മമ്മൂട്ടി അഭിനയിക്കുകയായിരുന്നില്ല, അക്ഷരാർത്ഥത്തിൽ ജീവിക്കുകയായിരുന്നു എന്ന് വേണം പറയാൻ.

ബിഗ് ബഡ്‌ജറ്റിൽ രണ്ടാമൂഴം സിനിമയാകുന്നു എന്ന വാർത്ത വന്നതുമുതൽ ഹരിഹരൻ – മമ്മൂട്ടി എന്നീ പേരുകൾ എങ്ങും ഉയർന്നു കേട്ടിരുന്നു. എന്നാൽ എം.ടിയുടെ രണ്ടാമൂഴം സിനിമയാക്കുന്നത് തന്റെ സ്വപ്‌നമാണെന്ന്‌ ഒരു കാലത്ത് പറഞ്ഞിരുന്ന ഹരിഹരൻ തന്നെ ആ ഉദ്യമം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് മോഹൻലാലിനെ നായകനാക്കി വി.കെ ശ്രീകുമാർ മേനോൻ ആ പ്രൊജക്റ്റ് പ്രഖ്യാപിക്കുകയും ചെയ്‌തു.

എന്നാൽ ഇപ്പോൾ മറ്റൊരു പ്രൊജക്ടുമായി മമ്മൂട്ടിയും ഹരിഹരനും വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. സംവിധായകൻ രഞ്ജിത്തുമായി ചേർന്ന് വടക്കൻ പാട്ടിലെ വീര നായകനായ പയ്യമ്പിള്ളി ചന്തുവിന്റെ കഥ സിനിമയാക്കാൻ പോകുകയാണെന്ന് ഹരിഹരൻ ഒരു മാധ്യമത്തിനോട് പറയുകയുണ്ടായി.

Mammootty – Hariharan combo comes with another big budget movie

More in Interviews

Trending

Recent

To Top