Connect with us

ക്യാമ്പുകളിൽ കഴിയുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ എത്തിക്കും; മമ്മൂട്ടി ഫാൻസ്

Malayalam

ക്യാമ്പുകളിൽ കഴിയുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ എത്തിക്കും; മമ്മൂട്ടി ഫാൻസ്

ക്യാമ്പുകളിൽ കഴിയുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ എത്തിക്കും; മമ്മൂട്ടി ഫാൻസ്

കേരളജനതയെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം. ഓരോ ദിവസത്തെ തിരച്ചിലിലും ഉയരുന്ന മരണ സംഖ്യ ഭീതിപ്പെടുത്തുന്നതാണ്. ഇതിനോടകം 360 പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇനിയും 200 ഓളം പേരെ കാണാനില്ലെന്നാണ് വിവരം. അവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുകയാണ് രക്ഷാപ്രവർത്തകർ.

കുട്ടികൾ ഉൾപ്പെടെ നിരവധി പേരാണ് ഉറ്റവരും വീടും സർവതും നഷ്ടപ്പെട്ട വേദനയിൽ ക്യാമ്പുകളിൽ കഴിയുന്നത്. ഇപ്പോഴിതാ ഇവർക്കായി സഹായഹസ്ത നീട്ടിയിരിക്കുകയാണ് മമ്മൂട്ടി ഫാൻസ്. ക്യാമ്പുകളിൽ കഴിയുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ എത്തിച്ചു നൽകാനാണ് മമ്മൂട്ടി ഫാൻസിന്റെ നീക്കം.

മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ ഓസ്ട്രേലിയ ഘടകം ആണ് ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വഴിയാകും സഹായം എത്തിക്കുക. നേരത്തെ തന്നെ കെയർ ആൻഡ് ഷെയർ ദുരന്ത സ്ഥലത്തു ആവശ്യമായ സഹായങ്ങൾ എത്തിച്ചു തുടങ്ങിയിരുന്നു.

നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 35 ലക്ഷം രൂപ മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും ചേർന്ന് നൽയികിയിരുന്നു. പിന്നീട് ആവശ്യമായ കൂടുതൽ കാര്യങ്ങൾ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, ദുരന്തമുഖത്ത് മോഹൻലാൽ എത്തിയിരുന്നു. വയനാട്ടിലേത് ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത്ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും മോഹൻലാൽ പറഞ്ഞു. വിശ്വ ശാന്തി ഫൗണ്ടേഷൻ മൂന്ന് കോടി രൂപയുടെ സഹായം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. സൈന്യത്തിനും മറ്റ് രക്ഷാപ്രവർത്തകർക്കും മോഹൻലാൽ അഭിനന്ദനമറിയിച്ചു.

More in Malayalam

Trending

Malayalam