Connect with us

മമ്മൂട്ടിയുടെ പിറന്നാളിനോട് അനുബന്ധിച്ച് ഒരുമാസം നീണ്ടു നിൽക്കുന്ന രക്തദാന ക്യാംപെയ്നുമായി മമ്മൂട്ടി ഫാൻസ്

Actor

മമ്മൂട്ടിയുടെ പിറന്നാളിനോട് അനുബന്ധിച്ച് ഒരുമാസം നീണ്ടു നിൽക്കുന്ന രക്തദാന ക്യാംപെയ്നുമായി മമ്മൂട്ടി ഫാൻസ്

മമ്മൂട്ടിയുടെ പിറന്നാളിനോട് അനുബന്ധിച്ച് ഒരുമാസം നീണ്ടു നിൽക്കുന്ന രക്തദാന ക്യാംപെയ്നുമായി മമ്മൂട്ടി ഫാൻസ്

മലയാളികളുടെ സ്വന്തം, മെഗാസ്റ്റാർ മമ്മൂട്ടിയുടെ പിറന്നാളിനോട് അനുബന്ധിച്ച് രക്തദാന ക്യാംപെയ്ൻ ഒരുക്കി മമ്മൂട്ടി ഫാൻസ് അസോസിയേഷൻ. ഒരുമാസം നീണ്ടു നിൽക്കുന്ന രക്തദാന ക്യാംപെയ്ൻ ആണ് ആരംഭിച്ചിരിക്കുന്നത്. മുപ്പതിനായിരം പേരെ കൊണ്ട് രക്തം ദാനം ചെയ്യിപ്പിക്കുമെന്നാണ് വിവരം.

കഴിഞ്ഞ വർഷം ഇരുപത്തിയയ്യായിരത്തോളം പേരാണ് രക്തം ദാനം ചെയ്തത്. ആഗസ്റ്റ് 20 ന് ഓസ്‌ട്രേലിയയിൽ ആരംഭിക്കുന്ന രക്തദാന ക്യാംപെയ്ൻ ഒരുമാസം നീണ്ടുനിൽക്കുമെന്നാണ് ഭാരവാഹികൾ അറിയിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള പതിനേഴ് രാജ്യങ്ങൾ അടക്കം വിവിധ സ്ഥലങ്ങളിൽ രക്തദാന പരിപാടി നടക്കുമെന്നും സംഘടന അറിയിച്ചു.

സെപ്തംബർ ഏഴിനാണ് മമ്മൂട്ടിയുടെ ജന്മദിനം. അദ്ദേഹത്തിന് മമ്മൂട്ടിക്ക് 73 വയസ് തികയും. അതേസമയം ടർബോ എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി പുറത്തെത്തിയത്. ജോസ് എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയ ചിത്രം റെക്കോർഡുകൾ ഭേദിച്ചാണ് മുന്നേറിയത്. പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടിയാണ് വില്ലനായി എത്തിയത്.

തെലുങ്ക് നടൻ സുനിൽ, ശബരീഷ് വർമ്മ, ബിന്ദു പണിക്കർ, അഞ്ജന ജയപ്രകാശ്, നിരഞ്ജന അനൂപ്, ദിലീഷ് പോത്തൻ, ജോണി ആൻ്റണി എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു. സംഗീതമൊരുക്കിയത് ക്രിസ്റ്റോ സേവ്യർ ആയിരുന്നു. എഡിറ്റ് ചെയ്തത് ഷമീർ മുഹമ്മദ് എന്നിവരാണ്. വിഷ്ണു ശർമയാണ് ഈ ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തത്.

Continue Reading

More in Actor

Trending