Connect with us

മമ്മൂട്ടിയെ തേടി മറ്റൊരു പുരസ്‌കാരം !

Malayalam Breaking News

മമ്മൂട്ടിയെ തേടി മറ്റൊരു പുരസ്‌കാരം !

മമ്മൂട്ടിയെ തേടി മറ്റൊരു പുരസ്‌കാരം !

മലയാള സിനിമയുടെ അഭിമാനമാണ് മമ്മൂട്ടി . ഏത് വേഷവും ആദ്ദേഹത്തിന്റെ കയ്യിൽ സുരക്ഷിതമാണ്. ഇത്തവണ ദേശിയ പുരസ്‌കാരത്തിന് പ്രതീക്ഷ നൽകുന്ന പ്രകടനമായിരുന്നു മമ്മൂട്ടി പേരന്പ് എന്ന ചിത്രത്തിൽ കാഴ്ച വച്ചത് . എന്നാൽ നിര്ഭാഗ്യവശാൽ അത് നടന്നില്ല.

ഇപ്പോൾ മറ്റൊരു പുരസ്‌കാരം മമ്മൂട്ടിയെ തേടി എത്തിയിരിക്കുകയാണ്. സ്വാതന്ത്ര്യസമരസേനാനിയും വ്യവസായപ്രമുഖനുമായിരുന്ന പി.വി. സാമിയുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പി.വി. സാമി മെമ്മോറിയല്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് സോഷ്യോ കള്‍ച്ചറല്‍ അവാര്‍ഡിന് പ്രശസ്ത സിനിമാതാരം മമ്മൂട്ടി അര്‍ഹനായി. സെപ്റ്റംബര്‍ ഒന്നിന് കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ എം.ടി. വാസുദേവന്‍നായര്‍ പുരസ്‌കാരം സമ്മാനിക്കും.

മൂന്നുതവണ മികച്ചനടനുള്ള ദേശീയപുരസ്‌കാരം ലഭിച്ചിട്ടുള്ള മമ്മൂട്ടിക്ക് 1998ല്‍ പദ്മശ്രീ പുരസ്‌കാരം ലഭിച്ചു. മലയാളം കമ്യൂണിക്കേഷന്‍സ് ചെയര്‍മാനാണ്. പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ സൊസൈറ്റി രക്ഷാധികാരി, ബാലഭിക്ഷാടനം അവസാനിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സ്ട്രീറ്റ് ഇന്ത്യ മൂവ്‌മെന്റ് എന്ന ജീവകാരുണ്യപദ്ധതിയുടെ അംബാസഡര്‍, പരിസ്ഥിതി രംഗത്ത് പ്രവര്‍ത്തിക്കുന്ന മൈ ട്രീ ചലഞ്ച് തുടങ്ങി ഒട്ടേറെ സന്നദ്ധസംഘടനകളില്‍ പ്രവര്‍ത്തിക്കുകയും സേവനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നുണ്ട്.

mammootty bags p v sami awards

Continue Reading
You may also like...

More in Malayalam Breaking News

Trending