Connect with us

മമ്മുട്ടി ഇത്ര സിംപിളോ ? എൻ്റെ ജീവിതത്തിൽ വീണ്ടും മമ്മുക്ക എന്ന എൻ്റെ പടച്ചോൻ സന്തോഷത്തിൻ്റെ പൂത്തിരി കത്തിച്ചു; കണ്ണീരിൽ വിനോദ് കോവൂർ

Actor

മമ്മുട്ടി ഇത്ര സിംപിളോ ? എൻ്റെ ജീവിതത്തിൽ വീണ്ടും മമ്മുക്ക എന്ന എൻ്റെ പടച്ചോൻ സന്തോഷത്തിൻ്റെ പൂത്തിരി കത്തിച്ചു; കണ്ണീരിൽ വിനോദ് കോവൂർ

മമ്മുട്ടി ഇത്ര സിംപിളോ ? എൻ്റെ ജീവിതത്തിൽ വീണ്ടും മമ്മുക്ക എന്ന എൻ്റെ പടച്ചോൻ സന്തോഷത്തിൻ്റെ പൂത്തിരി കത്തിച്ചു; കണ്ണീരിൽ വിനോദ് കോവൂർ

മലയാളികൾക്ക് ഒരുപാട് ഇഷ്ട്ടമുള്ള നടനും ഗായകനും എല്ലാമാണ് വിനോദ് കോവൂർ. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ ഏറ്റവും വലിയ സന്തോഷം ആരാധകരുമായി പങ്കുവെക്കുകയാണ് നടൻ. തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പലാണ് അദ്ദേഹം മമ്മൂട്ടിയെക്കുറിച്ച് വൈകാരികമായി എഴുതിയിരിക്കുന്നത്.

വിനോദ് എഴുതിയ വിനോദ യാത്ര എന്ന് പുസ്തകം മമ്മൂട്ടിക്ക് കൈമാറിയ സന്തോഷം പങ്കുവെച്ചാണ് വിനോദിന്റെ കുറിപ്പ്. ഇത്രയും സ്നേഹവും അടുപ്പവും ഈ കൊച്ചു കലാകാരനോട് കാണിക്കുന്ന മമ്മുക്കക്ക് എൻ്റെ പടച്ചോന്ന് ഹൃദയത്തിൻ്റെ ആഴങ്ങളിൽ നിന്നും ഒരായിരം നന്ദിയെന്നാണ് വിനോദ് പറയുന്നത്.

വിനോദ് കോവൂർ പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ…

അങ്ങനെ എൻ്റെ ” വിനോദയാത്ര ” മലയാളത്തിൻ്റെ മഹാനടൻ എൻ്റെ പ്രിയ മമ്മുക്കയുടെ കൈകളിലെത്തി. മനസിൽ സന്തോഷം അലതല്ലിയ നിമിഷം. പുസ്തക പ്രകാശന ചടങ്ങിന് മുമ്പേ പുസ്തകത്തിൻ്റെ ആദ്യ കോപ്പി മമ്മുക്കക്ക് നല്കണം എന്ന ആഗ്രഹം ഞാൻ മമ്മുക്കയ അറിയിച്ചിരുന്നു. പക്ഷെ ഷൂട്ടിംഗുമായ് ബന്ധപ്പെട്ട് മമ്മുക്ക തഞ്ചാവൂരായത് കൊണ്ട് അത് സാധിച്ചില്ല .ലൊക്കേഷൻ കൊച്ചിയിലേക്ക് ഷിഫ്റ്റ് ആയപ്പോൾ മമ്മുക്ക ചെല്ലാൻ പറഞ്ഞു കാക്കനാട് പുതിയ സിനിമയുടെ ലൊക്കേഷനിൽ വെച്ച് ഞാൻ ആ ആഗ്രഹം സഫലീകരിച്ചു.

കോഴിക്കോട് നടന്ന ചടങ്ങ് എങ്ങനെയുണ്ടായിരുന്നു ?കാരശ്ശേരി മാഷ് എന്തൊക്കെ പറഞ്ഞു? എന്നൊക്കെ മമ്മുക്ക അന്വേഷിച്ചു. നവംബർ 13 ന് ഷാർജ അന്താരാഷ്ട്ര പുസ്ത മേളയിലും പുസ്തകം പ്രകാശനം ചെയ്യുന്നുണ്ടെന്ന് മമ്മുക്കയോട് പറഞ്ഞു. കൂടെ ഭാര്യ ദേവുവും കൂട്ട്കാരായ അമൽ ഇർഫാനും ശ്രീലക്ഷമിയും ഉണ്ടായി.

അങ്ങനെ എൻ്റെ ജീവിതത്തിൽ വീണ്ടും മമ്മുക്ക എന്ന എൻ്റെ പടച്ചോൻ സന്തോഷത്തിൻ്റെ പൂത്തിരി കത്തിച്ചു
വിനോദയാത്രയിൽ രണ്ട് മൂന്ന് അദ്ധ്യായങ്ങളിൽ മമ്മുക്കയുമായ് ഹൃദയബന്ധം സ്ഥാപിച്ചതിനെ കുറിച്ച് ഞാൻ എഴുതിയിട്ടുണ്ട്. സെറ്റിൽ ചെന്നപ്പോൾ എന്നെ സ്നേഹപൂർവ്വം സ്വീകരിച്ച് എന്നിലെ കൊച്ചു നടന് വലിയ പരിഗണന തന്ന ജോർജേട്ടനും സലാമിനും മോഹൻ സാറിനും ഫോട്ടോ എടുത്ത് അയച്ച് തന്ന ഫോട്ടോഗ്രാഫർക്കും നന്ദി അറിയിക്കട്ടെ.

വർഷങ്ങൾക്ക് മുമ്പ് എൻ്റെ വെബ് സൈറ്റിൻ്റെ ആരംഭവും മമ്മുക്കയുടെ കൈകൾ കൊണ്ടായിരുന്നു. ശേഷം ഞാൻ ആദ്യമായ് സംവിധാനം ചെയ്ത ആകസ്മികം എന്ന ഫോർട്ട് ഫിലിമും പാലോം പാലോം എന്ന മ്യൂസിക്കൽ ആൽബവും ഞാൻ നായകനായ കലന്തൻ ബഷീർ സംവിധാനം ചെയ്ത അദൃശ്യം എന്ന ഷോർട്ട് ഫിലിമും എല്ലാം മമ്മുക്കയുടെ പേജിലൂടെയാണ് റിലീസ് ചെയ്തത് . എങ്ങനെയാണ് മമ്മുക്കയോട് നന്ദി പറയേണ്ടതെന്നറിയില്ല. ഇത്രയും സ്നേഹവും അടുപ്പവും ഈ കൊച്ചു കലാകാരനോട് കാണിക്കുന്ന മമ്മുക്കക്ക് എൻ്റെ പടച്ചോന്ന് ഹൃദയത്തിൻ്റെ ആഴങ്ങളിൽ നിന്നും ഒരായിരം നന്ദി.

Continue Reading
You may also like...

More in Actor

Trending