ദുബായ് അധോലോകത്തിന്റെ കഥ പറയുന്ന ബിഗ് ബജറ്റ് ചിത്രവുമായി മമ്മൂട്ടിയും ഹനീഫ് അദേനിയും ?! അമീർ സുൽത്താൻ വരുന്നു….
തുടർച്ചയായി മമ്മൂട്ടിക്ക് രണ്ട് ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ഹനീഫ് അദേനി. സംവിധായകനായി ദി ഗ്രേറ്റ് ഫാദറും തിരക്കഥാകൃത്തായി അബ്രഹാമിന്റെ സന്തതികളും. മമ്മൂട്ടിയുടെ എക്കാലത്തെയും വലിയ ഹിറ്റുകളായി ഈ രണ്ടു ചിത്രങ്ങളുടെയും ഭാഗമായ അദേനി തന്റെ പുതിയ മമ്മൂട്ടി ചിത്രത്തിന്റെ അണിയറയിൽ ആണെന്നാണ് റിപ്പോർട്ടുകൾ. ദുബായ് അധോലോകത്തിന്റെ കഥ പറയുന്ന ഒരു മാസ്സ് ആക്ഷൻ ചിത്രം.
25 കോടി രൂപ ബഡ്ജറ്റിലൊരുങ്ങുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പേര് ഇത് വരെ തീരുമാനമായിട്ടില്ല. ‘അമീർ സുൽത്താൻ’ എന്നാണ് ചിത്രത്തിന്റെ പേരെന്ന് സൂചനകളുണ്ട്. ചിത്രത്തിനായി 2019ൽ മമ്മൂട്ടി ഹനീഫ് അദേനിക്ക് ഓപ്പൺ ഡേറ്റും നൽകിയിട്ടുണ്ട്. നൂറ് ദിവസത്തോളം ദുബൈയിൽ ഷൂട്ടിംഗ് ഉണ്ടാകുന്ന ചിത്രം മലയാളം ഇന്നേവരെ കാണാത്ത മാസ്സ് ആക്ഷൻ അണ്ടർ വേൾഡ് ഡോണിന്റെ കഥയാണ് പറയുന്നത്.
മുൻപ് ഒരുപാട് ഇത്തരം വേഷങ്ങൾ ചെയ്‌ത് കയ്യടി വാങ്ങിയിട്ടുള്ള മമ്മൂട്ടിയുടെ ഈ ചിത്രത്തിനായി ആരാധകരും കാത്തിരിപ്പിലാണ്. പ്രത്യേകിച്ച് കൂടെ ഹനീഫ് അദേനി ആകുമ്പോൾ പ്രതീക്ഷകളേറെ.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...