Malayalam
മമ്മൂട്ടിയും ദുല്‍ഖറും ഒന്നിക്കുന്ന സ്വപ്നചിത്രം;ആഗ്രഹം തുറന്നുപറഞ്ഞ് നിര്‍മ്മാതാവ്!
മമ്മൂട്ടിയും ദുല്‍ഖറും ഒന്നിക്കുന്ന സ്വപ്നചിത്രം;ആഗ്രഹം തുറന്നുപറഞ്ഞ് നിര്‍മ്മാതാവ്!
By
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെയും ദുല്‍ഖര്‍ സല്‍മാന്റെയും സിനിമകള്‍ക്കായി വലിയ ആകാംക്ഷകളോടെ ആരാധകര്‍ കാത്തിരിക്കാറുണ്ട്. നിലവില്‍ തുടര്‍ച്ചയായ വിജയ ചിത്രങ്ങളുമായി മുന്നേറികൊണ്ടിരിക്കുകയാണ് മമ്മൂക്ക. കൈനിറയെ സിനിമകള്‍ സൂപ്പര്‍ താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ചരിത്ര പശ്ചാത്തലത്തിലുളളതും മാസ് എന്റര്‍ടെയ്‌നറുകളുമായ സിനിമകളാണ് മെഗാസ്റ്റാറിന്റെതായി വരുന്നത്. ദുല്‍ഖര്‍ സല്‍മാനും വിവിധ ഭാഷകളിലായി സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. ഒരു യമണ്ടന്‍ പ്രേമകഥയുടെ വിജയത്തിന് ശേഷം നടന്റെതായി നിരവധി സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അതേസമയം മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ഒന്നിക്കുന്ന ഒരു ചിത്രത്തിനായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. മുന്‍പ് ഇരുവരും ഒന്നിക്കുമെന്നുളള അഭ്യൂഹങ്ങളെല്ലാം വന്നിരുന്നെങ്കിലും ഒന്നും നടക്കാതെ പോവുകയായിരുന്നു.
തണ്ണീര്‍ മത്തന്‍ ദിനങ്ങളുടെ നിര്‍മ്മാതാക്കളില്‍ ഒരാളായ ഷെബിന്‍ ബക്കര്‍ പറഞ്ഞൊരു കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയും യുവതാരങ്ങളില്‍ ശ്രദ്ധേയനായ മകന്‍ ദുല്‍ഖറും ഒന്നിക്കുന്ന ഒരു ചിത്രമാണ് ഷെബിന്‍ ബക്കറുടെ സ്വപ്നം. അടുത്തിടെയാണ് തന്റെ എറ്റവും വലിയ ആഗ്രഹം നിര്‍മ്മാതാവ് വെളിപ്പെടുത്തിയിരുന്നത്. മലയാളത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നിര്‍മ്മാതാവ് കൂടിയാണ് ഷെബിന്‍ ബക്കര്‍.
മുന്‍പ് മെഗാസ്റ്റാറിനെയും ദുല്‍ഖറിനെയും ഒന്നിപ്പിക്കാന്‍ പലരും ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. മമ്മൂക്കയും ദുല്‍ഖറും ഒന്നിക്കുമ്പോള്‍ മികച്ചൊരു സിനിമ തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുക. നല്ലൊരു തിരക്കഥയുടെ പിന്‍ബലത്തില്‍ മാത്രമേ അങ്ങനെയൊരു ചിത്രം ഒരുക്കാനും സാധിക്കുകയുളളു. മികച്ച തിരക്കഥയുടെ അഭാവത്തിലാണ് പലരുടെയും ശ്രമങ്ങള്‍ നടക്കാതെ പോയതെന്ന് മുന്‍പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
നിര്‍മ്മാതാവിന്റെ തുറന്നുപറച്ചിലിലൂടെ ഇരുതാരങ്ങളുടെയും ആരാധകരില്‍ വീണ്ടും പ്രതീക്ഷകള്‍ വര്‍ധിച്ചിരിക്കുകയാണ്. എല്ലാവരും വലിയ ആകാംക്ഷകളോടെയാണ് മമ്മൂട്ടി ദുല്‍ഖര്‍ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. മലയാളത്തില്‍ മുല്ല എന്ന ലാല്‍ ജോസ് ചിത്രം നിര്‍മ്മിച്ചാണ് ഷെബിന്‍ ബക്കര്‍ എന്ന നിര്‍മ്മാതാവ് എത്തിയത്. തുടര്‍ന്ന് പുളളിപ്പുലിയും ആട്ടിന്‍കുട്ടിയും ചാര്‍ളി ,ടേക്ക് ഓഫ്, തട്ടിന്‍പുറത്തു അച്യൂതന്‍, ഇപ്പോള്‍ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ തുടങ്ങിയ സിനിമകളും ഷെബിന്‍ ബക്കര്‍ നിര്‍മ്മിച്ചു.
Mammootty and Dulquer will share screen
