Connect with us

മമ്മൂട്ടിയുടെ നായികയായി അനുഷ്ക ഷെട്ടിയെത്തുന്നു..

Malayalam Breaking News

മമ്മൂട്ടിയുടെ നായികയായി അനുഷ്ക ഷെട്ടിയെത്തുന്നു..

മമ്മൂട്ടിയുടെ നായികയായി അനുഷ്ക ഷെട്ടിയെത്തുന്നു..

മമ്മൂട്ടിയുടെ നായികയായി അനുഷ്ക ഷെട്ടിയെത്തുന്നു..

മമ്മൂട്ടി നായകനായ പരോൾ എന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് തിയേറ്ററുകളിൽ എത്തിയതെങ്കിലും വൻ പരാജയമാണ് ഏറ്റു വാങ്ങിയത്. ശരത് സന്ദീത് സംവിധാനം ചെയ്ത ചിത്രമായിരുന്നു പരോൾ. എന്നാൽ താൻ ആദ്യം ഉദ്ദേശിച്ച ചിത്രമായിരുന്നില്ല ഇതെന്ന് ശരത് വ്യക്തമാക്കുന്നു.

ഒരു വലിയ പ്രൊജക്റ്റായി ഒരുക്കാനിരുന്ന ചിത്രത്തില്‍ അനുഷ്‌ക ഷെട്ടിയെയാണ് നായികയായി നിശ്ചയിച്ചിട്ടുള്ളതെന്നും ഡേറ്റിന്റെ പ്രശ്‌നങ്ങള്‍ കാരണമാണ് ആ ചിത്രം മാറ്റിവെച്ചതെന്നുമാണ് ശരത് പരോളിന്റെ റിലീസ് സമയത്ത് വ്യക്തമാക്കിയത്. ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം ശരത് ഈ ചിത്രം വീണ്ടും ചെയ്യാനുള്ള തീരുമാനത്തിലാണെന്നാണ്.

ചെന്നൈയിലെ ഒരു പ്രമുഖ എഴുത്തുകാരനായിരിക്കും രചന നിര്‍വഹിക്കുക. പ്രണയചിത്രമായി ഒരുങ്ങുന്ന ഈ ചിത്രത്തില്‍ ഏറെ അഭിനയപ്രാധാന്യമുള്ള വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടിയിലെ നടനെ ആരാധിക്കുന്നവര്‍ക്ക് മികച്ച വിരുന്നായിരിക്കും ചിത്രമെന്നും ശരത് സന്ദിത് പറയുന്നു.

mammootty and anushak shetty in sarath sanddeth movie

More in Malayalam Breaking News

Trending

Recent

To Top