Connect with us

സ്വവര്‍ഗ്ഗാനുരാഗിയായി മമ്മൂട്ടിയെത്തുന്നു !! സാറാജോസഫിന്റെ ‘ആളോഹരി ആനന്ദം’ വെള്ളിത്തിരയിലേക്ക്…

Malayalam Breaking News

സാറാജോസഫിന്റെ പ്രശസ്‌തമായ നോവല്‍ ‘ആളോഹരി ആനന്ദം’ സിനിമയാകുന്നു. സംവിധായകന്‍ ശ്യാമപ്രസാദ് ഒരുക്കുന്ന ചിത്രത്തില്‍ നായകനായി വേഷമിടുന്നത് മമ്മൂട്ടിയാണ്. സങ്കീര്‍ണ്ണമായ ആണ്‍- പെണ്‍ ബന്ധങ്ങളെക്കുറിച്ചാണ് കഥ.

ക്രിസ്ത്യൻ ജീവിത പശ്ചാത്തലത്തിലുള്ള കഥയില്‍ വിവാഹിതനായ ഒരു സ്വവര്‍ഗ്ഗാനുരാഗിയും അവരുടെ ജീവിതവുമാണ് പരാമര്‍ശിക്കുന്നത്. അവരുടെ ജീവിതത്തില്‍ സമൂഹം നടത്തുന്ന ഇടപെടലുകളും സിനിമ ചര്‍ച്ചാവിഷയമാക്കും.

ശ്യാമപ്രസാദിന്റെ മകനായ വിഷ്ണുവാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. പത്ത് വര്‍ഷം മുന്‍പ് ശ്യാമപ്രസാദും മമ്മൂട്ടിയും ഒന്നിച്ച ‘ഒരേ കടല്‍’ എന്ന ചിത്രത്തിന് മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം, മികച്ച സംഗീത സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം എന്നിവ ലഭിച്ചിരുന്നു. ഒക്‌ടോബറില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയിലെ മറ്റ് താരങ്ങളെ തീരുമാനിച്ചിട്ടില്ല.

Mammootty acts as a bisexual in his next

More in Malayalam Breaking News

Trending

Recent

To Top