Malayalam Breaking News
ശങ്കറിനെ നമിച്ചു !! രജനികാന്തിന്റെ 2.0 കണ്ട് അത്ഭുതപ്പെട്ട് മമ്മൂട്ടി….
ശങ്കറിനെ നമിച്ചു !! രജനികാന്തിന്റെ 2.0 കണ്ട് അത്ഭുതപ്പെട്ട് മമ്മൂട്ടി….
ശങ്കറിനെ നമിച്ചു !! രജനികാന്തിന്റെ 2.0 കണ്ട് അത്ഭുതപ്പെട്ട് മമ്മൂട്ടി….
രജനികാന്തിനെ നായകനാക്കി ശങ്കർ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം 2.0 ഇന്ന് തിയ്യേറ്ററുകളിലെത്തി. മികച്ച അഭിപ്രായമാണ് ചിത്രത്തെ കുറിച്ച് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഇന്ത്യൻ സിനിമയിലെ വിസ്മയമെന്നും, ലോക സിനിമക്ക് ഇന്ത്യൻ സിനിമയുടെ സമ്മാനം എന്നൊക്കെയാണ് പലരും ചിത്രത്തെ വിശേഷിപ്പിക്കുന്നത്. എന്തായാലും റെക്കോർഡുകളെല്ലാം തകർത്ത് ചിത്രം മുന്നേറുകയാണ്.
ഇപ്പോഴിതാ സിനിമ കണ്ട നടൻ മമ്മൂട്ടിയുടെ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. തന്റെ വീട്ടിൽ നിന്ന് ക്യൂബിൽ അപ്‌ലോഡ് ചെയ്‌താണ് ആ ദൃശ്യ വിസ്മയം മമ്മൂട്ടി കണ്ടത് എന്നാണ് റിപ്പോർട്ടുകൾ. ഹോളിവുഡ്ഡ് ലെവലിലാണ് ചിത്രത്തിന്റെ മേക്കിങ് എന്നാണ് മമ്മൂട്ടിയുടെ വാക്കുകൾ.
വിശേഷിപ്പിക്കാൻ വാക്കുകളിലെന്നും, അത്ര മികച്ചതാക്കി ഈ സയൻസ് ഫിക്ഷൻ ചിത്രത്തെ ശങ്കർ അണിയിച്ചൊരുക്കിയെന്നും മമ്മൂട്ടി പറഞ്ഞുവത്രേ. ഇത്രയധികം ഗ്രാഫിക്സ് ഇന്ത്യൻ സിനിമയിൽ മുൻപേരും ഉപയോഗിച്ച് കണ്ടിട്ടില്ല എന്നാണ് മമ്മൂട്ടി പറയുന്നത്. ലോക നിലവാരത്തിലുള്ള ഈ സിനിമ പ്രേക്ഷകരിൽ തീർച്ചയായും എത്തണമെന്നും, ഇന്ത്യൻ സിനിമയുടെ വളർച്ചയെ അടയാളപ്പെടുത്തുന്ന സിനിമയാണിതെന്നും മമ്മൂട്ടി പറഞ്ഞു.
Mammootty about Shankar’s 2.0