Connect with us

“എഴുപതിലധികം നവാഗത സംവിധായകർക്കൊപ്പം ഞാൻ ജോലി ചെയ്തിട്ടുണ്ട് , ഇന്ന് അവരിൽ ഭൂരിഭാഗവും സിനിമ ചെയ്യുന്നുണ്ട് ” – മമ്മൂട്ടി

Malayalam Breaking News

പുതുമുഖ സംവിധായകര്‍ക്ക് സിനിമയോടുള്ള അഭിനിവേശം കൂടുതലാണെന്ന് താന്‍ വിശ്വസിക്കുന്നതായി മമ്മൂട്ടി . മഹി വി.രാഘവിനെപ്പോലുള്ള ഒരു പുതുമുഖ സംവിധായകന്റെ സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതിന്റെ കാരണമെന്തെന്ന് ചോദിച്ചപ്പോള്‍ പ്രതികരിക്കുകയായിരുന്നു മമ്മൂട്ടി. 

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ ഒരു തെലുങ്കു സിനിമ ചെയ്യുന്നത്. കഥ കേട്ടപ്പോള്‍ എനിക്ക് ചെയ്യാന്‍ കഴിയുമെന്ന് തോന്നി. 70 ലധികം നവാഗത സംവിധായകര്‍ക്കൊപ്പം ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. ഇന്ന് അവരില്‍ ഭൂരിഭാഗവും സിനിമ ചെയ്യുന്നുണ്ട്. മഹി നവാഗത സംവിധായകനല്ല. എന്നാല്‍ ചെറുപ്പമാണ്. അദ്ദേഹത്തിന് നന്നായി ചെയ്യാന്‍ സാധിക്കുമെന്ന വിശ്വാസം എനിക്കുണ്ടായിരുന്നു.

ഞാന്‍ വൈ.എസ്.ആറിനെ അനുകരിക്കാന്‍ ശ്രമിച്ചിട്ടില്ല. തിരക്കഥ വായിച്ചു, അതിനനുസരിച്ച് അഭിനയിച്ചു. വൈ.എസ്.ആറിനെ അനുകരിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. വൈ.എസ്.ആറിന്റെ പദയാത്രയെ അടിസ്ഥാനമാക്കിയാണ് യാത്ര ഒരുക്കിയിരിക്കുന്നത്. എന്നാല്‍ അതില്‍ അല്‍പ്പം ഭാവനയുമുണ്ട്.

വൈ.എസ്.ആറിനെ അവതരിപ്പിക്കാന്‍ ഞാന്‍ വലിയ ഗവേഷണമൊന്നും നടത്തിയില്ല. ഭാഷ വ്യത്യസ്തമായിരിക്കാം എന്നാല്‍ മനുഷ്യരുടെ വികാരം എല്ലായിടത്തും ഒരുപോലെയാണ്. എന്നാല്‍ ഡബ്ബിങ്ങില്‍ നന്നായി ശ്രദ്ധ ചെലുത്തി- മമ്മൂട്ടി പറഞ്ഞു.

Mammootty about new directors

More in Malayalam Breaking News

Trending

Recent

To Top