Connect with us

ഒരു കലാകാരന്‍ എങ്ങനെയായിരിക്കണം പഠിപ്പിച്ചു തരുന്ന പാഠ പുസ്തകമാണ് മമ്മൂട്ടി ; നാദിര്‍ഷ

Movies

ഒരു കലാകാരന്‍ എങ്ങനെയായിരിക്കണം പഠിപ്പിച്ചു തരുന്ന പാഠ പുസ്തകമാണ് മമ്മൂട്ടി ; നാദിര്‍ഷ

ഒരു കലാകാരന്‍ എങ്ങനെയായിരിക്കണം പഠിപ്പിച്ചു തരുന്ന പാഠ പുസ്തകമാണ് മമ്മൂട്ടി ; നാദിര്‍ഷ

മലയത്തിന്റെ സ്വകാര്യ അഹങ്കരമാണ് മമ്മൂട്ടി.അഭിഭാഷകനായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു മമ്മൂട്ടി സിനിമയിലേക്കെത്തിയത്. സഹനടനായാണ് തുടങ്ങിയത്. പിന്നീട് നായകവേഷങ്ങളും അവതരിപ്പിക്കുകയായിരുന്നു. എല്ലാതരം കഥാപാത്രങ്ങളേയും അവതരിപ്പിക്കാന്‍ കഴിയുമെന്ന് മമ്മൂട്ടി അന്നേ തെളിയിച്ചിരുന്നു.

ജൂഡ് ആന്തണിയെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ മമ്മൂട്ടി ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ജൂഡ് ആന്തണിയുടെ തലയില്‍ മുടി കുറവാണെങ്കിലും ബുദ്ധിയുണ്ട് എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. ഇത് ബോഡി ഷെയ്മിംഗ് ആണെന്ന ചര്‍ച്ച ഉയര്‍ന്നപ്പോഴാണ് താരം ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.

”പ്രിയരെ കഴിഞ്ഞ ദിവസം ‘2018’ എന്ന സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ചിനോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംവിധായകന്‍ ‘ജൂഡ് ആന്തണി’യെ പ്രകീര്‍ത്തിക്കുന്ന ആവേശത്തില്‍ ഉപയോഗിച്ച വാക്കുകള്‍ ചിലരെ അലോസരപ്പെടുത്തിയതില്‍ എനിക്കുള്ള ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ മേലില്‍ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു. ഓര്‍മ്മിപ്പിച്ച എല്ലാവര്‍ക്കും നന്ദി” എന്നായിരുന്നു മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

താരങ്ങളും ആരാധകരുമെല്ലാം മമ്മൂട്ടിക്ക് പ്രശംസകളുമായി ഫെയ്‌സ്ബുക്കില്‍ എത്തുന്നുണ്ട്. ഒരു കലാകാരന്‍ എങ്ങനെയായിരിക്കണം പഠിപ്പിച്ചു തരുന്ന പാഠ പുസ്തകമാണ് മമ്മൂട്ടി എന്നാണ് നാദിര്‍ഷ ഈ പോസ്റ്റ് പങ്കുവച്ച് കുറിച്ചിരിക്കുന്നത്.
”കലാകാരന്‍ എങ്ങനെയായിരിക്കണം എന്ന് ജീവിതം കൊണ്ടും, പ്രവൃത്തികള്‍ കൊണ്ടും, വാക്കുകള്‍ കൊണ്ടും വീണ്ടും വീണ്ടും പഠിപ്പിച്ചു തരുന്ന പാഠ പുസ്തകം. ലവ് യൂ മൈ ഡിയര്‍ ഇക്കാ” എന്നാണ് നാദിര്‍ഷ കുറിച്ചു .


മമ്മൂട്ടിയുടെ പോസ്റ്റിന് താഴെ കമന്റുമായി ജൂഡ് ആന്തണിയും എത്തിയിട്ടുണ്ട്. ”എനിക്ക് ആ വാക്കുകള്‍ അഭിനന്ദനമായാണ് തോന്നിയത് മമ്മൂക്ക. എന്റെ സുന്ദരമായ തല കാരണം മമ്മൂക്ക ഖേദം പ്രകടിപ്പിക്കേണ്ടി വന്നതില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു” എന്നാണ് ജൂഡ് ആന്തണി കമന്റായി കുറിച്ചിരിക്കുന്നത്.

More in Movies

Trending

Recent

To Top