Connect with us

കേരള നിയമസഭ സിനിമാ ലൊക്കേഷനായി; ചരിത്രസംഭവം നടക്കുന്നത് മമ്മൂക്ക ചിത്രം വണ്ണിന് വേണ്ടി!

Malayalam Breaking News

കേരള നിയമസഭ സിനിമാ ലൊക്കേഷനായി; ചരിത്രസംഭവം നടക്കുന്നത് മമ്മൂക്ക ചിത്രം വണ്ണിന് വേണ്ടി!

കേരള നിയമസഭ സിനിമാ ലൊക്കേഷനായി; ചരിത്രസംഭവം നടക്കുന്നത് മമ്മൂക്ക ചിത്രം വണ്ണിന് വേണ്ടി!

മമ്മൂക്ക നായകനാകുന്ന വണ്ണിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. കേരള രാഷ്ട്രീയത്തിന്റെ മുഖഛായയാണ് വണ്ണിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഈചിത്രം സന്തോഷ് വിശ്വനാഥാണ് സംവിധാനം ചെയുന്നത്. നിർമാണം നിർവഹിക്കുന്നത് ഇച്ചായൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീലക്ഷ്മി ആർ ആണ്. ജോജു ജോർജ്, മുരളി ഗോപി, സംവിധായകൻ രഞ്ജിത്ത്, സിദ്ദീഖ്, ജഗദീഷ്, സലിംകുമാർ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

മലയാളി പ്രേക്ഷകരുടെ പ്രിയ തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് ആണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളത്തിനായി നൽകിയിട്ടുള്ള ഇരുവരും ആദ്യമായാണ് മമ്മൂട്ടിയെ നായകനാക്കി ഒരു തിരക്കഥ ഒരുക്കുന്നത്.
2020 മാർച്ച് മാസം ചിത്രം തിയേറ്ററിൽ എത്തിക്കാനാണ് അണിയറ പ്രവർത്തകർ ഒരുങ്ങുന്നത്.ഈയിടയ്ക്ക് ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു.അതിന് നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്.സിനിമയിൽ മമ്മൂക്കയുടെ വേഷപ്പകർച്ച എല്ലാവരെയും ഞെട്ടിച്ചു. കേരളരാഷ്ട്രീയ പശ്ചാത്തലത്തിൽ നിർമിക്കുന്ന ചിത്രത്തിൽ നിയമസഭയിലെ രംഗങ്ങൾ ചിത്രീകരിക്കുന്നത് എങ്ങനെയാകും എന്നതായിരുന്നു സംശയം.അതിനായി Vfx ന്റെ സഹായം തേടുമെന്നാണ് എല്ലാവരും കരുതിയിരുന്നത്.

എന്നാൽ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് മലയാള സിനിമയ്ക്ക് വേണ്ടി കേരളനിയമ സഭ തുറന്ന് കൊടുക്കുകയാണ്.രാഷ്ട്രീയ അധികായന്മാർ അരങ്ങു വാണിരുന്ന കേരളത്തിന്റെ പഴയ നിയമസഭയാണ് മമ്മൂട്ടിയുടെ ചിത്രത്തിനായി ആദ്യമായും അവസാനമായും തുറന്നുകൊടുത്തത്.കേരളാരാഷ്ട്രീയത്തിൽ ഇതാദ്യത്തെ സംഭവമാണ്. നിയമസഭാ രംഗങ്ങൾക്ക് ചിത്രത്തിൽ അത്രയും പ്രാധാന്യം ഉള്ളതുകൊണ്ടാണ് അണിയറപ്രവർത്തകർ ഇത്തരത്തിലൊരു ലൊക്കേഷൻ തെരഞ്ഞെടുക്കാൻ തയ്യാറായത്. ചിത്രത്തിന്റെ ഷൂട്ടിങ് പിരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഏതായാലും റിലീസിനായി കാത്തിരിക്കുകയാണ് കേരള ജനത മുഴുവൻ.

Mammootty

More in Malayalam Breaking News

Trending

Recent

To Top