Connect with us

മകന്റെ വക സ്‌നേഹ ചുംബനം; കേക്കുമായി മകൾ, കേക്കിന് പിന്നിലെ ആ രഹസ്യം പരസ്യമാവുന്നു

Malayalam

മകന്റെ വക സ്‌നേഹ ചുംബനം; കേക്കുമായി മകൾ, കേക്കിന് പിന്നിലെ ആ രഹസ്യം പരസ്യമാവുന്നു

മകന്റെ വക സ്‌നേഹ ചുംബനം; കേക്കുമായി മകൾ, കേക്കിന് പിന്നിലെ ആ രഹസ്യം പരസ്യമാവുന്നു

കഴിഞ്ഞ ദിവസമായിരുന്നു മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനം. ഇന്നലെ മുതൽ സമൂഹ മാധ്യമങ്ങളിൽ വേറിട്ട ജന്മദിന ആശംസകളുമായാണ് ആരാധകർ എത്തിയത്. വീട്ടില്‍ തന്നെയാണ് ജന്‍മദിനം മമ്മൂട്ടി ചിലവിട്ടത്. അടുത്ത സുഹൃത്തുക്കളും അദ്ദേഹത്തെ കാണാനായി വീട്ടിലെത്തി. പ്രിയപ്പെട്ട വാപ്പിച്ചിക്ക് സ്‌നേഹ ചുംബനം നല്‍കുന്ന ചിത്രമാണ് ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഹൃദയഹാരിയായ കുറിപ്പും ദുല്‍ഖര്‍ പങ്കുവച്ചു . എന്നാൽ, മകൾ സുറുമി വാപ്പച്ചിക്കായി ഒരു സ്‌പെഷ്യൽ കേക്കാണ് ചെയ്യിപ്പിച്ചത്.

മരങ്ങളും ചെടികളും നടാനും അവയിൽ പഴങ്ങൾ വരുന്നത് കാണാനും ഏറേ ഇഷ്ടമുള്ള മമ്മൂട്ടിക്ക് ചെടികളും പഴങ്ങളും നിറഞ്ഞ് നിൽക്കുന്ന ചെടിയുടെ ആകൃതിയിലുള്ള കേക്കാണ് സമ്മാനിച്ചത്. നീല നിറത്തിലുള്ള മനോഹരമായ കേക്ക് മുറിക്കുന്ന ചിത്രം മമ്മൂട്ടി തന്നെ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.
”ഈ കേക്ക് നിങ്ങള്‍ക്കൊപ്പം പങ്കു വയ്ക്കാന്‍ സാധിച്ചിരുന്നെങ്കില്‍ എന്നാശിക്കുന്നു” എന്ന ക്യാപ്ഷനോടെയാണ് കേക്ക് മുറിക്കുന്ന ചിത്രം മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. നിമിഷനേരം കൊണ്ട് കേക്കും വൈറലായിമാറുകയായിരുന്നു

ഓരോ പിറന്നാള്‍ ദിനത്തിലും മമ്മൂട്ടിക്ക് പ്രായം കുറയുകയാണെന്നാണ് ആരാധകരും സുഹൃത്തുക്കളും പറയുന്നത്. കൊച്ചിയിലെ വീട്ടില്‍ ഭാര്യയ്ക്കും മക്കള്‍ക്കും ചെറുമക്കള്‍ക്കുമൊപ്പമായിരുന്നു മമ്മൂക്ക. പിറന്നാളിനോട് അനുബന്ധിച്ച് ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി

മമ്മൂട്ടിയ്ക്ക് പിറന്നാൽ ആശംസകൾ നേർന്നു കൊണ്ടുളള മോഹൻലാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ തരംഗമായി മുന്നേറുകയാണ്. പ്രിയപ്പെട്ട ഇച്ചാക്ക, സന്തോഷം നിറഞ്ഞ പിറന്നാൾ ആശംസകൾ നേരുന്നു, എപ്പോഴും താങ്കളെ ഇഷ്ടപ്പെടുന്നു, സർവേശ്വരൻ അനുഗ്രഹിക്കട്ടെ എന്നാണ് മോഹൻലാൽ കുറിച്ചത്. മമ്മൂട്ടി- മോഹൻലാൽ കൂട്ടുകെട്ടിൽ സൂപ്പർഹിറ്റ് സിനിമ നമ്പർ 20 മദ്രാസ് മെയിലിലെ ഒരു ചിത്രമാണ് മോഹൻലാൽ പങ്കുവെച്ചത്

More in Malayalam

Trending

Recent

To Top