Connect with us

ഉത്തരവാദിത്തത്തോടെ പെരുമാറൂ…

Malayalam

ഉത്തരവാദിത്തത്തോടെ പെരുമാറൂ…

ഉത്തരവാദിത്തത്തോടെ പെരുമാറൂ…

കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ രാജ്യം 21 ദിവസത്തേക്കാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കനത്ത ജാഗ്രതയും മുൻകരുതലുമാണ് രാജ്യം സ്വീകരിക്കുന്നത്. എന്നാൽ പലരും മുൻകരുതലുകൾ സ്വീകരിക്കുന്നില്ല. ഇപ്പോൾ ഇതാ ”ഉത്തരവാദിത്തത്തോടെ പെരുമാറൂ എന്ന തലക്കെട്ടോടെ” നടൻ മമ്മൂട്ടി ഫെയ്സ്ബുക്കിൽ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ്
ലോക്‌ഡൗൺ നിർദേശങ്ങൾ മറികടന്ന് വാഹനവുമായി റോഡിലേക്കിറങ്ങിയ ആളുകളോട് കൈക്കൂപ്പികൊണ്ട് സഹകരിക്കണമെന്ന് അപേക്ഷിക്കുന്ന ട്രാഫിക് പൊലീസുകാരുടെ ചിത്രമാണ് പങ്കുവെച്ചത്

കൊറോണ പ്രതിരോധത്തിൽ സർക്കാരിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി താരങ്ങൾ എത്തിയിരുന്നു . മമ്മൂട്ടി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു

“വീട്ടിനകത്തിരിക്കുക എന്നത് അസ്വസ്ഥത തന്നെയാണ്. പക്ഷേ, അതൊരു കരുതലായി കാണണമെന്നു തോന്നുന്നു. ഇതു കടന്നുപോയ കാലത്തെക്കുറിച്ചും വരുന്ന കാലത്തെക്കുറിച്ചും ആലോചിക്കാനുള്ള സമയമാണ്. അനാവശ്യമായി ഒന്നും വാങ്ങിക്കൂട്ടേണ്ടതില്ല. നാം വാങ്ങിക്കൂട്ടുമ്പോൾ മറ്റു പലർക്കുമത് ഇല്ലാതാകും. സത്യത്തിൽ അതവരുടെ ഭക്ഷണം തട്ടിയെടുക്കുന്നതിനു തുല്യമാണ്. വേണ്ടതു മാത്രം കരുതിവയ്ക്കുക. നാം പാചകം ചെയ്യുന്ന ഭക്ഷണത്തിലും കരുതൽ വേണം. ആവശ്യത്തിനു മാത്രം ഉണ്ടാക്കുക. ഭക്ഷണം കളയാതിരിക്കുക. ഭക്ഷണമെന്നത് ആർഭാടമല്ല, അത്യാവശ്യമാണെന്നു വീണ്ടും വീണ്ടും ഈ ദിവസങ്ങൾ നമ്മെ ഓർമിപ്പിക്കുകയാണ്.”

“ദിവസക്കൂലികൊണ്ടു മാത്രം ജീവിക്കുന്ന ഒരുപാടുപേരുണ്ട്. അവർക്കു കരുതിവയ്ക്കുന്നതിൽ പരിമിതിയുണ്ട്. ഓരോരുത്തരും അവരുടെ വീടിനടുത്തുള്ള അല്ലെങ്കിൽ, പരിചയമുള്ള മനുഷ്യരെക്കുറിച്ച് ആലോചിക്കണം. അവർ കരുതിവച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണം. ഇല്ലെങ്കിൽ നമ്മുടെ കരുതൽ അവർക്കുകൂടിയാകണം. റേഷനടക്കമുള്ള കാര്യങ്ങൾ സർക്കാർ നൽകുന്നുണ്ട്. അതിൽ കൂടുതൽ അവർക്ക് എന്തൊക്കെ വേണമെന്നു നോക്കാൻ സർക്കാർ സംവിധാനം ഉണ്ടാകണം. അതുകൊണ്ടു തികയണമെന്നില്ല. സമൂഹം മൊത്തമായി കരുതലെടുത്താൽ എല്ലാവർക്കും മനഃസമാധാനത്തോടെ വീട്ടിലിരിക്കാനാകും,” എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിൽ മമ്മൂട്ടി കുറിച്ചത്.

mamootty

More in Malayalam

Trending

Recent

To Top