Connect with us

സെറ്റിലെത്തിയ മമ്മൂക്ക ചൂടായി; പിന്നീട് സംഭവിച്ചത്

Malayalam

സെറ്റിലെത്തിയ മമ്മൂക്ക ചൂടായി; പിന്നീട് സംഭവിച്ചത്

സെറ്റിലെത്തിയ മമ്മൂക്ക ചൂടായി; പിന്നീട് സംഭവിച്ചത്

മലയാള സിനിമയില്‍ ഒരു പതിറ്റാണ്ടായി കലാസംവിധാനരംഗത്ത് തിളങ്ങുന്ന വ്യക്തിയാണ് ജ്യോതിഷ് ശങ്കര്‍. സിനിമയോടൊപ്പം തന്നെ സിനിമയിലെ അണിയറ പ്രവർത്തകരെ കുറിച്ച് ആരും അറിയുന്നില്ല. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, കുമ്പളങ്ങി നൈറ്റ്‌സ്, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, കുഞ്ഞനന്തന്റെ കട, തുടങ്ങിയ ചിത്രങ്ങളിലെ കലാസംവിധാനം ജ്യോതിഷായിരുന്നു.

കുഞ്ഞനന്തന്റെ കടയുടെ ഷൂട്ടിന് എത്തിയപ്പോള്‍ മമ്മൂക്ക ദേഷ്യപ്പെട്ടതിനെ കുറിച്ചും പിന്നീട് അഭിനന്ദിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് ജ്യോതിഷ്. മനോരമയുമായുള്ള അഭിമുഖത്തിലാണ് ഈ കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്

‘കുഞ്ഞനന്തന്റെ കടയുടെ സെറ്റ് വര്‍ക്ക് നടന്നിരുന്ന സമയത്ത് അദ്ദേഹം ചിത്രത്തില്‍ ആദ്യ ദിവസം അഭിനയിക്കാനെത്തുകയാണ്. പാലക്കാടായിരുന്നു ചിത്രത്തിന് സെറ്റിട്ടിരുന്നത്. നല്ല വെയിലുള്ള സമയമായിരുന്നു. മമ്മൂക്ക രാവിലെ എറണാകുളത്തു നിന്ന് ഇത്രയും ദൂരം ഡ്രൈവ് ചെയ്ത് വന്നു. ലൊക്കേഷനിലെത്തിയപ്പോള്‍ എന്തിന് ഇത്രയും ദൂരം ഈ കവല കണ്ടുപിടിച്ചതെന്ന ചോദ്യമായി. സെറ്റിലുണ്ടായിരുന്ന ഞങ്ങളെല്ലാവരും പേടിച്ചുപോയി. പിന്നീട് ഇതെല്ലാം സെറ്റ് ഇട്ടിരിക്കുന്നതാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ഒരുമടിയും കൂടാതെ എന്നെ വിളിച്ച് അഭിനന്ദിച്ചു. ഇത് എന്റെ ആദ്യത്തെ അവാര്‍ഡായി ഞാന്‍ കാണുന്നു.’ മനോരമയുമായുള്ള അഭിമുഖത്തില്‍ ജ്യോതിഷ് പറഞ്ഞു.

mammootty

More in Malayalam

Trending

Recent

To Top