രോമാഞ്ചം ! ഒറ്റ വാക്കിൽ അത്രമാത്രമേ പറയാൻ പറ്റു . ഗാനഗന്ധര്വന് പിന്നാലെ സർപ്രൈസ് ആയി മാമാങ്കം ടീയ്സ്ചർ എത്തിയിരിക്കുകയാണ്. മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മാമാങ്കം .തറയിൽ ഊരി പിടിച്ച വാളുമായി നിൽക്കുന്ന സാമൂതിരിയുടെ മുന്നിലേക്ക് ഈറ്റ പുലി പോലെ ചാടി വീഴാൻ നിയോഗിക്കപെട്ട ധീര യോദ്ധാക്കൾ. അകമ്പടി സേനയും അംഗപുരുഷന്മാരെയും കടന്ന് സാമൂതിരിയെ കൊല്ലാനായില്ലെങ്കിൽ ജീവൻ പോകുമെന്നുറപ്പ്. പതിനേഴാം നൂറ്റാണ്ടിൽ ഭാരതപുഴയുടെ തീരത്ത് ചെഞ്ചോരയിൽ എഴുതിയ ഈ പോരാട്ട കാലവും കേരളത്തിന്റെ ചരിത്രത്താളുകളിലെ സമാനതകളില്ലാത്ത മഹാമേളയും പുനർ ജനിക്കുകയാണ് മാമാങ്കം എന്ന സിനിമയിലൂടെ.ചിത്രത്തിന്റെ ടീസറിന് കിടിലൻ പ്രത്കരണങ്ങളാണ് ലഭിക്കുന്നത് .
ഡാർക്ക് തീമിലാണ് ചിത്രം എന്ന് ടീസറിൽ വ്യക്തമാണ് . എ ഡി 1695 ലെ ചാവേർ പടയുടെ കഥയാണ് 2019 ൽ തിയേറ്ററുകളിൽ എത്തുന്നത് . കണ്ണുനിറച്ച് കണ്ടോളു , മാമാങ്ക മഹാമഹം ! എന്ന് പറഞ്ഞാണ് ടീസർ തുടങ്ങുന്നത് . ഒന്നര മിനിറ്റ് മാത്രമുള്ള ടീസർ ആണിത് . അടിമയായി ജീവിച്ച് മരിക്കലല്ല ചാവേറായി ചാവലാണ് നമ്മുടെ പാരമ്പര്യം തുടങ്ങി അടിപൊളി ഡയലോഗുകളാണ് ഉള്ളത് .
തുടക്കത്തിൽ മാസ്സ് പ്രകടനവുമായി ഉണ്ണി മുകുന്ദൻ ആണ് നിറഞ്ഞു നിൽക്കുന്നത് . കിടിലൻ ആക്ഷൻ രംഗങ്ങളുമായി കുട്ടി താരവും ഉണ്ട് . മമ്മൂട്ടി വളരെ കുറച്ച് സെക്കൻഡുകൾ മാത്രമേ റ്റീഅസറിൽ ഉള്ളു . പക്ഷെ ആ വരവ് തന്നെ മാസ്സ് ആണ് . ചില രംഗങ്ങളൊക്കെ പഴശ്ശി രാജയെ അനുസ്മരിപ്പിക്കുന്നുണ്ട് . പ്രത്യേകിച്ച് കുതിരപ്പുറത്ത് ഉള്ള രംഗങ്ങളൊക്കെ . എന്തായാലും ഇത് വെറുമൊരു ചത്രമല്ല , പ്രതീക്ഷക്കനുള്ള വക ഉണ്ടെന്നു ടീസർ സൂചന നൽകുന്നുണ്ട്.
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ സെറ്റ് ആണ് മാമാങ്കത്തിൽ ഒരുക്കിയിരിക്കുന്നത് .കണ്ണൂർ ,എറണാകുളം ,ഒറ്റപ്പാലം ,അതിരപ്പള്ളി എന്നിവിടങ്ങളിൽ ആണ് ഷൂട്ടിംഗ് നടന്നത് .പതിനെട്ടു ഏക്കറോളം വരുന്ന സ്ഥലമാണ് സെറ്റ് ആക്കി മാറ്റിയത് .
ചിത്രത്തിൽ ഉണ്ണി മുകുന്ദനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് .ചന്ദ്രോത് പണിക്കർ എന്നാണ് ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്ന ആ കഥാപാത്രത്തിന്റെ പേര് .കനിഹ ,ആണ് സിതാര ,സിദ്ദിഖ് ,അബു സലിം ,സുധിർ സുകുമാരൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് .ഏകദേശം അമ്പതു കോടിയോളം രൂപയാണ് ചിത്രത്തിന്റെ നിർമാണ ചെലവ് .കാവ്യ ഫിലിംസിന്റെ ബാന്നറിൽ വേണു കുന്നംപള്ളി ആണ് ചിത്രം നിർമിക്കുന്നത് .
”ഇതൊരിക്കലും തിരിച്ചു കിട്ടാത്ത ഒരു കാലഘട്ടമെന്ന് നന്നായി അറിയാം.”- എന്ന് തുടങ്ങുന്ന ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമത്തില്‍ വെെറല്‍ ആകുന്നത്....