Connect with us

അങ്ങനെ മാമാങ്കത്തിനും വ്യാജനെത്തി!

Uncategorized

അങ്ങനെ മാമാങ്കത്തിനും വ്യാജനെത്തി!

അങ്ങനെ മാമാങ്കത്തിനും വ്യാജനെത്തി!

മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തിയ ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിന്റെ വ്യാജ പതിപ്പ് പുറത്ത്. മൂന്ന് ദിവസം മുൻപാണ് ചിത്രം റിലീസ് ചെയ്തത്. ഇന്റർനെറ്റിലൂടെയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്നത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ബിഗ് ബജറ്റ് ചിത്രമായതിനാൽ നേരത്തെ തന്നെ വ്യാജന്മാരെ തടയാനുള്ള മുൻകരുതലുകൾ അണിയറ പ്രവർത്തകർ എടുത്തിരുന്നു. അതിനെയെല്ലാം മറികടന്നാണ് ഇപ്പോൾ ചിത്രം ഇന്റർനെറ്റിൽ പ്രചരിക്കുന്നത്. ടോറന്റിൽ ചിത്രം ലഭ്യമായി തുടങ്ങി.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ചിത്രം റിലീസ് ചെയ്തത്. ഒറ്റ ദിവസം കൊണ്ട് തന്നെ ലോകവ്യാപകമായി ഏകദേശം 23 കോടിക്ക് മുകളിൽ കളക്ഷൻ നേടാനായെന്ന് സിനിമയുടെ നിർമാതാവ് വേണു കുന്നപ്പിള്ളി അവകാശപ്പെട്ടിരുന്നു. 45 രാജ്യങ്ങളിലായി 2000 സ്‌ക്രീനുകളിലായാണ് മാമാങ്കം റിലീസ് ചെയ്തത്.

മാമാങ്കത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് മനോജ് പിള്ളയാണ്. ശ്യാം കൗശലാണ് ചിത്രത്തിന്റെ സംഘട്ടനം. കനിഹ, സിദ്ധിഖ്, പ്രാചി തെഹ്‌ലാൻ, ഉണ്ണി മുകുന്ദൻ, അനു സിത്താര, സുദേവ് നായർ, തരുൺ അറോറ, മാസ്റ്റർ അച്യുതൻ തുടങ്ങി വൻ താര നിര തന്നെ ചിത്രത്തിന്റെ ഭാഗമായുണ്ട്. മലയാളത്തിന് പുറമെ, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്.

mamankam

More in Uncategorized

Trending

Recent

To Top