Connect with us

അതില്‍ നിന്നാണ് എനിക്ക് മനസ്സിലായത് അവര്‍ ഗാഢമായ പ്രണയത്തിലാണെന്ന്; ജയറാം- പാര്‍വതി പ്രണയത്തെ കുറിച്ച് ശ്രീനിവാസന്‍

Malayalam

അതില്‍ നിന്നാണ് എനിക്ക് മനസ്സിലായത് അവര്‍ ഗാഢമായ പ്രണയത്തിലാണെന്ന്; ജയറാം- പാര്‍വതി പ്രണയത്തെ കുറിച്ച് ശ്രീനിവാസന്‍

അതില്‍ നിന്നാണ് എനിക്ക് മനസ്സിലായത് അവര്‍ ഗാഢമായ പ്രണയത്തിലാണെന്ന്; ജയറാം- പാര്‍വതി പ്രണയത്തെ കുറിച്ച് ശ്രീനിവാസന്‍

മലയാളികളുടെ ഇഷ്ട താര ജോഡികളാണ് പാര്‍വതിയും ജയറാമും. ഇരുവരുടെയും ചിത്രങ്ങള്‍ മലയാളികള്‍ രണ്ടും കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും പാര്‍വതുയുടെ വിശേഷങ്ങള്‍ എല്ലാം തന്നെ അറിയാന്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടമാണ്. ഇവരുടെ പ്രണയകഥകളെപ്പറ്റി സുഹൃത്തുക്കളായ മറ്റ് താരങ്ങള്‍ പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഒരു കഥയുമായി എത്തിയിരിക്കുകയാണ് നടന്‍ ശ്രീനിവാസന്‍. മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

‘ജയറാമും പാര്‍വതിയും തമ്മില്‍ പ്രണയമുണ്ടോ എന്ന് ആളുകള്‍ സംശയിക്കുകയും പറയുകയും ചെയ്യുന്ന കാലം. രണ്ടാളും ഭാര്യ-ഭര്‍ത്താക്കന്‍മാരായി അഭിനയിച്ച ചിത്രമായിരുന്നു തലയണമന്ത്രം. അപ്പോള്‍ ആളുകളൊക്കെ ഇങ്ങനെ നോക്കുന്നുണ്ട്, ഇവര്‍ സെറ്റില്‍ വരുമ്പോള്‍ എങ്ങനെയാണ് പെരുമാറുന്നത് എന്നൊക്കെ. അതൊക്കെ കണ്ടുപിടിക്കാന്‍ ചില സിഐ.ഡികളൊക്കെ നടക്കുന്ന കാലം. ഒരു ദിവസം സത്യന്‍ അന്തിക്കാട് എന്നോട് പറഞ്ഞു. അവര്‍ അതികഠിനമായ പ്രണയത്തിലാണ്. എങ്ങനെ മനസ്സിലായി എന്ന് ഞാന്‍ ചോദിച്ചു.

അപ്പോള്‍ സത്യന്‍ അന്തിക്കാട് പറഞ്ഞു. ഒന്നും കണ്ടില്ലേ. അവര്‍ തമ്മില്‍ ഒന്നും സംസാരിക്കുന്നത് പോലുമില്ല. അതില്‍ നിന്നാണ് എനിക്ക് മനസ്സിലായത് അവര്‍ ഗാഢമായ പ്രണയത്തിലാണെന്ന്. ആരെങ്കിലും കണ്ടുപിടിക്കുമെന്നുള്ളത് കൊണ്ടാകാം പരസ്പരം ബദ്ധശത്രുക്കളെ പോലെ പെരുമാറുന്നത് എന്ന് സത്യന്‍ പറഞ്ഞു. ക്യാമറയ്ക്ക് പുറത്ത് അവര്‍ക്ക് സഹനടീനടന്‍മാര്‍ എന്ന നിലയില്‍ പരസ്പരം സംസാരിക്കുകയെങ്കിലും ചെയ്യാമല്ലോ. പക്ഷേ അവര്‍ ഒന്നും മിണ്ടുന്നില്ല. ശത്രുക്കളെ പോലെയാണ് ഇരിക്കുന്നത്.

വടക്കുനോക്കിയന്ത്രം എന്ന സിനിമയില്‍ പാര്‍വതിയോടൊപ്പം അഭിനയിക്കുമ്പോഴുണ്ടായ ഓര്‍മ്മകളും ശ്രീനിവാസന്‍ പങ്കുവെച്ചു. ചിത്രത്തിന്റെ അവസാനം പരസ്പരം കെട്ടിപ്പിടിക്കുന്ന ഒരു സീനില്‍ അഭിനയിക്കാന്‍ പാര്‍വതിയ്ക്ക് ബുദ്ധിമുട്ടുണ്ടെന്ന് തന്നോട് പറഞ്ഞുവെന്നും അന്ന് തനിക്ക് മനസ്സിലായി പാര്‍വതി ഇനി സിനിമയിലും ജീവിതത്തിലും ആരെയെങ്കിലും കെട്ടിപ്പിടിക്കുന്നുണ്ടെങ്കില്‍ അത് ജയറാമിനെ മാത്രമായിരിക്കുമെന്നും ശ്രീനിവാസന്‍ പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top