Connect with us

സ്വതന്ത്ര സിനിമകളുടെ തിയേറ്റര്‍ റിലീസിന് സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സര്‍ക്കാര്‍ തിയേറ്ററുകള്‍ അവയ്ക്ക് അവസരം നല്‍കാതെ അവിടെയും കച്ചവട സിനിമകള്‍ മാത്രം റിലീസ് ചെയ്യുന്ന രീതിയിലേക്ക് വഴി മാറി; ആ ഒരു അവസ്ഥ ഉണ്ടാകരുതെന്ന് സംവിധായകന്‍ ഡോ ബിജു

Malayalam

സ്വതന്ത്ര സിനിമകളുടെ തിയേറ്റര്‍ റിലീസിന് സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സര്‍ക്കാര്‍ തിയേറ്ററുകള്‍ അവയ്ക്ക് അവസരം നല്‍കാതെ അവിടെയും കച്ചവട സിനിമകള്‍ മാത്രം റിലീസ് ചെയ്യുന്ന രീതിയിലേക്ക് വഴി മാറി; ആ ഒരു അവസ്ഥ ഉണ്ടാകരുതെന്ന് സംവിധായകന്‍ ഡോ ബിജു

സ്വതന്ത്ര സിനിമകളുടെ തിയേറ്റര്‍ റിലീസിന് സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സര്‍ക്കാര്‍ തിയേറ്ററുകള്‍ അവയ്ക്ക് അവസരം നല്‍കാതെ അവിടെയും കച്ചവട സിനിമകള്‍ മാത്രം റിലീസ് ചെയ്യുന്ന രീതിയിലേക്ക് വഴി മാറി; ആ ഒരു അവസ്ഥ ഉണ്ടാകരുതെന്ന് സംവിധായകന്‍ ഡോ ബിജു

നിരവധി നല്ല ചിത്രങ്ങള്‍ മലയാള സിനിമയ്ക്കായി നല്‍കിയ സംവിധായകനാണ് ഡോ. ബിജു. സമകാലിക വിഷയങ്ങളില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്താറുള്ള അദ്ദേഹം സോഷയ്ല്‍ മീഡിയയില്‍ വളരെ സജീവമാണ്. ഇപ്പോഴിതാ ഡോ ബിജു പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുന്ന ഒടിടി പ്ലാറ്റ്‌ഫോമിനായുള്ള നിര്‍ദേശങ്ങള്‍ ആണ് ഡോ ബിജു പങ്കുവെച്ചിരിക്കുന്നത്.

മുമ്പ് കലാമൂല്യ സിനിമകളെ പ്രോത്സാഹിപ്പിക്കാനായി രൂപീകരിച്ച ചലച്ചിത്ര അക്കാദമി കച്ചവട സിനിമകളുടെ കൈകളില്‍ എത്തിയതും സ്വതന്ത്ര സിനിമകളുടെ തിയേറ്റര്‍ റിലീസിന് സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സര്‍ക്കാര്‍ തിയേറ്ററുകള്‍ അവയ്ക്ക് അവസരം നല്‍കാതെ പുറന്തള്ളി. അവിടെയും കച്ചവട സിനിമകള്‍ മാത്രം റിലീസ് ചെയ്യുന്ന രീതിയിലേക്ക് വഴി മാറിയതും നമ്മുടെ മുന്നിലുണ്ട്. അതുപോലെ ഒരു അവസ്ഥ സര്‍ക്കാര്‍ ആരംഭിക്കുന്ന ഒടിടി പ്ലാറ്റ്‌ഫോമിന് ഉണ്ടാകരുതെന്ന് ഡോ ബിജു പറഞ്ഞു.

ഡോ ബിജുവിന്റെ വാക്കുകള്‍:

ജൂണ്‍ 4 ന് സര്‍ക്കാര്‍ ഒടിടി പ്ലാറ്റ്ഫോം ആരംഭിക്കുന്നതിനെക്കുറിച്ചു ഒരു ദീര്‍ഘമായ കുറിപ്പ് എഴുതിയിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ ഒടിടി ആരംഭിക്കുന്നതായുള്ള വാര്‍ത്ത കണ്ടപ്പോള്‍ ആ എഴുത്തിലെ ചില ഭാഗങ്ങള്‍ വീണ്ടും ഓര്‍മിപ്പിക്കുന്നു. സര്‍ക്കാര്‍ പോളിസി തീരുമാനിക്കുന്നവര്‍ ശ്രദ്ധിക്കുമല്ലോ.തിരഞ്ഞെടുപ്പിന് മുന്‍പ് ബഹു മുഖ്യമന്ത്രി സാമൂഹ്യ സാംസ്‌കാരിക രംഗത്തുള്ള ആളുകളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും കേള്‍ക്കുന്നതിനായി ഓരോ ജില്ലയിലും തിരഞ്ഞെടുക്കപ്പെട്ട ആളുകളുമായി ചര്‍ച്ച നടത്തിയിരുന്നു . പത്തനംതിട്ട ജില്ലയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തപ്പോള്‍ സിനിമാ സാംസ്‌കാരിക രംഗത്തെപ്പറ്റിയുള്ള ചില നിര്‍ദേശങ്ങള്‍ മുന്നോട്ടു വെച്ചിരുന്നു . അതില്‍ പ്രധാനപ്പെട്ട ഒരു നിര്‍ദേശമായി സര്‍ക്കാര്‍ ഒടിടി എന്നത് സമര്‍പ്പിച്ചിരുന്നു.

ഇത്തരം ഒരു ഒടിടി പ്ലാറ്റ്ഫോം ആരംഭിക്കുമ്പോള്‍ കൃത്യമായും അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങളും കാഴ്ചപ്പാടും വ്യക്തമായി രൂപീകരിച്ചു മാത്രമേ മുന്നോട്ടു നീങ്ങാവൂ . പരീക്ഷണാത്മകമായ കലാമൂല്യ സിനിമകളെ പ്രോത്സാഹിപ്പിക്കാനായി രൂപീകരിച്ച ചലച്ചിത്ര അക്കാദമി പില്‍ക്കാലത്ത് എങ്ങിനെയാണ് അതിന്റ അക്കാദമിക് സ്വഭാവം മറന്നു മുഖ്യധാരാ കച്ചവട സിനിമയുടെ കയ്യിലെക്കെത്തിയത് എന്ന ഉദാഹരണം നമുക്ക് മുന്‍പിലുണ്ട് . അതേപോലെ പുരസ്‌കാരങ്ങള്‍ ലഭിക്കുന്ന സ്വതന്ത്ര സിനിമകളുടെ തിയറ്റര്‍ റിലീസിന് സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സര്‍ക്കാര്‍ തിയറ്ററുകളില്‍ നിന്നും പുരസ്‌കാരം കിട്ടുന്ന സിനിമകള്‍ക്ക് റിലീസ് ചെയ്യാന്‍ അവസരം നല്‍കാതെ പുറന്തള്ളി അവിടെയും കച്ചവട സിനിമകള്‍ മാത്രം റിലീസ് ചെയ്യുന്ന രീതിയിലേക്ക് വഴിമാറിയതും നമുക്ക് മുന്‍പില്‍ ഉദാഹരണമാണ് .

അതുകൊണ്ടു തന്നെ മുഖ്യധാരാ സിനിമകള്‍ക്ക് ധാരാളമായി തിയറ്റര്‍ റിലീസും, ടെലിവിഷന്‍ റിലീസും, ഒടിടി റിലീസും ഒക്കെ കിട്ടുന്ന ഒരു നാട്ടില്‍ സര്‍ക്കാര്‍ ഒരു ഒടിടി പ്ലാറ്റ്ഫോം തുടങ്ങുകയാണെങ്കില്‍ കച്ചവടം അല്ല മുന്നില്‍ കാണേണ്ടത് മറിച്ചു സാംസ്‌കാരികവും സാമൂഹ്യവും രാക്ഷ്ട്രീയവും വിദ്യാഭ്യാസപരവുമായ ഒരു ആശയ പ്രചാരണത്തിന്റെ വേദി ആയും ഗൗരവമുള്ള ഒരു കാഴ്ചാ സംസ്‌കാരത്തിന്റെ ഊട്ടിയുറപ്പിക്കലും ആയി വേണം അതിനെ സമീപിക്കേണ്ടത് . ഇന്ത്യയില്‍ തന്നെ ഇത്തരത്തില്‍ ദൃശ്യ രംഗത്തെ സാംസ്‌കാരിക മുന്നേറ്റത്തിനായുള്ള തുടക്കം ആകണം ഇത് .
ഓ ടി ടി പ്ലാറ്റ്‌ഫോമിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ താഴെ പറയുന്ന രീതിയില്‍ കൃത്യമായ മാനദണ്ഡങ്ങളോടെ ക്രമീകരിക്കേണ്ടതുണ്ട്. ഒടിടി പ്ലാറ്റ്‌ഫോമില്‍ സംപ്രേഷണം ചെയ്യേണ്ട സൃഷ്ടികളുടെ മാനദണ്ഡം കൃത്യമായി നിര്‍വചിക്കണം.

സിനിമകള്‍ , ഡോക്കുമെന്ററികള്‍ , ലഘു ചിത്രങ്ങള്‍- സംസ്ഥാന ദേശീയ പുരസ്‌കാരം നേടിയ മലയാള സിനിമകള്‍ , പ്രധാനപ്പെട്ട അന്തര്‍ദേശീയ ചലച്ചിത്ര മേളകളില്‍ (FIAPF അക്രെഡിറ്റഡ് ) പ്രദര്‍ശിപ്പിച്ച മലയാള സിനിമകള്‍ , ഗോവ മേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തിലും , കേരള ചലച്ചിത്ര മേളയിലും തിരഞ്ഞെടുക്കപ്പെട്ട സിനിമകള്‍ . കേരള ഡോക്കുമെന്ററി ചലച്ചിത്ര മേളയില്‍ ( IDSFFK ) തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍ എന്നിവക്ക് ആകണം മുന്‍ഗണന.

ഏറ്റവും പ്രധാനമായും ശ്രദ്ധിക്കേണ്ടത് തിയറ്റര്‍ റിലീസ് , ടെലിവിഷന്‍ സംപ്രേഷണം , മറ്റു ഓ ടി ടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്ത ചിത്രങ്ങള്‍ എന്നിവ വീണ്ടും വീണ്ടും കാണിക്കുവാനുള്ള ഒരു പ്ലാറ്റ്ഫോം ആക്കി ഇത് മാറ്റരുത് എന്നതാണ് . ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ട ഇന്ത്യയിലെ മാസ്റ്റര്‍ ഫിലിം മേക്കര്‍മാരുടെ സിനിമകളുടെ പാക്കേജുകള്‍ , മലയാള സിനിമയുടെ ചരിത്രത്തില്‍ ഇടം നേടിയ സിനിമകള്‍ എന്നിവ ലഭ്യമാക്കണം. മറ്റു ഇന്ത്യന്‍ പ്രാദേശിക ഭാഷകളില്‍ നിന്നും ദേശീയ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധേയമായ സിനിമകള്‍ . ശ്രദ്ധേയമായ ലോക ക്ലാസ്സിക് സിനിമകളുടെ വിഭാഗം എന്നിവയും ഉള്‍പ്പെടുത്താവുന്നതാണ് .

നാടകങ്ങള്‍- പരീക്ഷണ നാടകങ്ങള്‍ക്ക് മുന്‍തുക്കം നല്‍കണം . കേരള അന്താരാഷ്ട്ര തിയറ്റര്‍ മേളയില്‍ (ITFOK ) തിരഞ്ഞെടുക്കപ്പെട്ട നാടകങ്ങള്‍ , ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും ശ്രദ്ധേയമായ നാടകങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുവാനുള്ള ഒരു വേദി ആകണം .
കൂടുതല്‍ മാനദണ്ഡങ്ങള്‍ വിപുലമായ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ് .

ഏതായാലും ദൃശ്യ സംസ്‌കാരത്തിന്റെ ഒരു പുതു രാഷ്ട്രീയവും സാംസ്‌കാരികതയും സാമൂഹികതയും കലാപരതയും ഉയര്‍ത്തിപ്പിടിക്കുന്ന തരത്തില്‍ ഇന്ത്യയില്‍ ആദ്യമായി ഒരു സംസ്ഥാനം ഓ ടി ടി പ്ലാറ്റ്ഫോം ആരംഭിക്കുന്നു എങ്കില്‍ അത് തീര്‍ച്ചയായും കേരളം തന്നെ ആകണം . സിനിമയും നാടകവും ഡോക്കുമെന്ററിയും ഒക്കെ കേവലം വിനോദോപാധി എന്നതിനപ്പുറം ഒരു സമൂഹത്തിന്റെ കലാപരമായ സാംസ്‌കാരികത അടയാളപ്പെടുത്തുന്ന സാമൂഹ്യ രാഷ്ട്രീയം കൂടിയാണ് എന്ന കാഴ്ചപ്പാട് മുന്നോട്ട് വെക്കാന്‍ ആദ്യം മുന്നിട്ടിറങ്ങേണ്ടത് കേരളം തന്നെ ആകണം.

More in Malayalam

Trending

Recent

To Top