Connect with us

ആരാധകർക്ക് സർപ്രൈസ് ഒരുക്കി റോബിൻ’, ‘സ്വപ്നം യാഥാർത്ഥ്യമാകാൻ പോകുന്നു’വെന്ന് ആരതിയും, വൈറലായി പുതിയ പോസ്റ്റ് !

TV Shows

ആരാധകർക്ക് സർപ്രൈസ് ഒരുക്കി റോബിൻ’, ‘സ്വപ്നം യാഥാർത്ഥ്യമാകാൻ പോകുന്നു’വെന്ന് ആരതിയും, വൈറലായി പുതിയ പോസ്റ്റ് !

ആരാധകർക്ക് സർപ്രൈസ് ഒരുക്കി റോബിൻ’, ‘സ്വപ്നം യാഥാർത്ഥ്യമാകാൻ പോകുന്നു’വെന്ന് ആരതിയും, വൈറലായി പുതിയ പോസ്റ്റ് !

ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ ഉണ്ടായിരുന്ന മത്സരാർത്ഥി ആയിരുന്നു.റോബിനെ ഷോയിൽ നിന്ന് സഹ മത്സരാർത്ഥിയെ കയ്യേറ്റം ചെയ്തതിനാൽ പുറത്താക്കുകയായിരുന്നു.റോബിൻ ഫാൻസ് വലിയ പ്രതിഷേധമാണ് എന്നാൽ ഷോയിൽ നിന്ന്.

റോബിനെ പുറത്താക്കിയതോടെ ഉയർത്തിയത്.എയർപോർട്ടിൽ ആയിരങ്ങളാണ് നാട്ടിൽ തിരിച്ചെത്തിയ റോബിനെ സ്വീകരിക്കാൻ എത്തിയത്.ഒരു നടൻ ആവണം എന്നായിരുന്നു ബിഗ്ബോസ് ഷോയിൽ പങ്കെടുക്കുമ്പോൾ റോബിന്റെ ആഗ്രഹം.ആ ആഗ്രഹം ഇപ്പോൾ സഫലമായിരിക്കുകയാണ്.

ഷോ സംപ്രേക്ഷണം ചെയ്ത് ആദ്യ രണ്ടാഴ്ചക്കുള്ളിൽ തന്നെ ഡോക്ടർ റോബിന് വേണ്ടി സോഷ്യൽ മീഡിയയിൽ ആർമി ​ഗ്രൂപ്പുകൾ സജീവമായിരുന്നു. ബി​ഗ് ബോസിലേക്ക് എത്തിപ്പെടാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും റോബിൻ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. എട്ടുമാസത്തോളം ബി​ഗ് ബോസിനെക്കുറിച്ച് വിശദമായി പഠിച്ചശേഷമാണ് താൻ മത്സരിക്കാനെത്തിയതെന്ന് തുടക്കം മുതൽ റോബിൻ പറയാറുണ്ടായിരുന്നു. ജനങ്ങളുടെ പൾസ് അറിഞ്ഞ്ബി പെരുമാറിയതുകൊണ്ടാണ് റോബിന് ഇത്രയേറെ ആരാധകരെ സമ്പാദിക്കാനായത്.

ബോസിൽ നിന്ന് ഇറങ്ങിയ റോബിൻ തിരക്കിലാണ്. ഉദ്ഘാടനങ്ങളും അഭിമുഖങ്ങളും സിനിമകളുടെയൊക്കെ ചർച്ചയുമായി മുന്നോട്ട് പോകുകയാണ്. ഉദ്ഘാടനങ്ങൾക്ക് വേണ്ടി ഓരോ സ്ഥലങ്ങളിൽ പോകുമ്പോൾ റോബിന് ലഭിക്കുന്ന സ്വീകരണവും വളരെ വലുതാണ്. ഇതുവരെ മറ്റൊരു മത്സരാർത്ഥിക്കും റോബിന് ലഭിച്ചപോലെയുള്ള സ്വീകരണം ലഭിച്ചിട്ടില്ല.സമൂഹ മാധ്യമങ്ങളിൽ സജീവമാണ് റോബിൻ. തൻ്റെ പുതിയ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കുന്നത് സമൂഹ മാധ്യമങ്ങൾ വഴിയാണ്. റോബിൻ പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നതും. ഇപ്പോഴിതാ പുതിയ വിശേഷം ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ്.

നിങ്ങൾക്കൊരു സർപ്രൈസ് ഉണ്ട്. ആ​ഗസ്റ്റ് 17 ന് കോഴിക്കോട് ​ഗല്ലേറിയ മാളിലേക്ക് താൻ വരുന്നുണ്ടെന്നും അവിടെ നിങ്ങൾക്കൊരു സർപ്രൈസ് ഉണ്ടെന്നുമാണ് റോബിൻ പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുന്നത്.ഈ പോസ്റ്റിന് ആരതി പൊടിയും കമൻ്റ് ചെയ്തിട്ടുണ്ട്. ‘നിങ്ങളുടെ കഠിനാധ്വാനത്തിൻ്റെ ഫലമായി സ്വപ്നം സാക്ഷാത്കരിക്കാൻ പോകുന്നു. ഇനി നിങ്ങളുടെ ജീവിതത്തിൽ നല്ലത് മാത്രമേ സംഭവിക്കുള്ളൂ’, എന്നാണ് ആരതി കമൻ്റ് ചെയ്തിരിക്കുന്നത്. അതിന് മറുപടിയും റോബിൻ നൽകിയിട്ടുണ്ട്. ‘അതേ സ്വപ്നം യാഥാർത്ഥ്യമാകാൻ പോകുകയാണെ’ന്ന് റോബിൻ മറുപടി പറയുകയും ചെയ്തു.

റോബിനെ കൂടാതെ ഉണ്ണി മുകുന്ദൻ, ദുർ​ഗ കൃഷ്ണ, ദിവ്യ പിള്ള തുടങ്ങി നിരവധി താരങ്ങളും എത്തുന്നുണ്ട്. റോബിൻ്റെ പുതിയ പോസ്റ്റ് കണ്ടതോടെ ആരാധകരും ആവേശത്തിലാണ്. കാര്യം എന്താണെന്ന് അറിയാനുള്ള ആകാംഷയിലാണ് ഫാൻസുകാർ. പുതിയ സിനിമയുടെ അറിയിപ്പ് ആയിരിക്കുമെന്നാണ് കൂടുതൽ പേരും പറയുന്നത്.

ബി​ഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയ റോബിനെ തേടി അഭിനയിക്കാൻ നിരവധി അവസരങ്ങൾ ലഭിച്ചു. എന്നാൽ അതിൽ നിന്ന് തെരഞ്ഞെടുത്ത ചില പ്രൊജക്ടുകളിൽ മാത്രമേ ഇപ്പോൾ അഭിനയിക്കുന്നുള്ളൂവെന്നും റോബിൻ അഭിമുഖങ്ങളിലൂടെ പറഞ്ഞിരുന്നു.

റോബിൻ കേന്ദ്രകഥാപാത്രമാകുന്ന സിനിമയുടെ പ്രഖ്യാപനം മോഹൻലാലാണ് തന്റെ ഓഫീഷ്യൽ ഫേസ്ബുക്ക് പേജ് വഴി നടത്തിയത്. പ്രമുഖ നിർമാതാവ് സന്തോഷ് ടി കുരുവിളയുടെ പതിനാലാമത്തെ പ്രോജക്ടിലാണ് റോബിൻ നായകനായി എത്തുന്നത്. ‘അഭിനയരംഗത്തേക്ക് ചുവടുവെക്കുന്ന റോബിന് എല്ലാവിധ ആശംസകളും’ മോഹൻലാൽ നേർന്നു.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top