Malayalam
അന്ന് അവളുടെ രാവുകള്‍ പോലെ ഒരു സിനിമ എടുക്കാനാണ് തീരുമാനിച്ചത്
അന്ന് അവളുടെ രാവുകള്‍ പോലെ ഒരു സിനിമ എടുക്കാനാണ് തീരുമാനിച്ചത്
പതിനെട്ടാം വയസിൽ താൻ വേഷമിട്ട തിരനോട്ടം സിനിമയെ കുറിച്ച് മനസ്സ് തുറന്ന് മോഹൻലാൽ .
അന്ന് അവളുടെ രാവുകള്‍ പോലെ ഒരു സിനിമ എടുക്കാനാണ് തീരുമാനിച്ചത് കോഫി ഹൗസ്, കോളജ്, ക്രിക്കറ്റ് മൈതാനം, ട്യൂട്ടോറിയല്‍ അക്കാദമി, പിന്നെ വീട് അങ്ങനെ എവിടെയെല്ലാം എത്രയോ വട്ടമിരുന്ന് ചര്‍ച്ചകള്‍ നടത്തി. നല്ലൊരു കഥ അഭിനേതാക്കള്‍ സാങ്കേതിക പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ ഒത്തുവരണമല്ലോ. ഒരു സിനിമ ചെയ്യണമെങ്കില്‍ എല്ലാ ദിവസവും വീട്ടില്‍ നിന്ന് കോളജിലേക്ക് എന്ന് പറഞ്ഞു ഇറങ്ങും. കഥ തന്നെയായിരുന്നു ആദ്യപ്രശ്‌നം. അന്ന് ഐവി ശശി സാറിന്റെ അവളുടെ രാവുകള്‍ എന്ന സിനിമ തിയേറ്ററില്‍ നിറഞ്ഞോടുകയായിരുന്നു.
അതുപോലെ ഒരു സിനിമ മതി എന്നായിരുന്നു ആദ്യ തീരുമാനം. പിന്നെയാണ് അശോകിന്റെ ചിന്തയില്‍ ഒരു സൈക്കിക്ക് സ്‌റ്റോറി രൂപം കൊണ്ടത്. ഒരു പെണ്‍കുട്ടിയുടെ മാനസികാവസ്ഥയുമായി ബന്ധപ്പെട്ടാണ് ആ കഥ വികസിക്കുന്നത്. അശോകും സുഹൃത്തായ ശശിയും ചേര്‍ന്ന് തിരക്കഥയെഴുതി, വളരെ ശ്രമകരമായ ഒരു വര്‍ക്ക് അതിന് പിന്നിലുണ്ടായിരുന്നു മോഹന്‍ലാല്‍ പറഞ്ഞു.