Connect with us

ആ സന്ദേശം എന്നെ അത്ഭുതപ്പെടുത്തി… ഉള്ളില്‍ എവിടേയോ ഒരു വിങ്ങല്‍ ഉണ്ടായി! എന്റെ എല്ലാ തിരക്കും മാറ്റി വെച്ച്‌ ഞാന്‍ കുറച്ച്‌ സമയം അവൾക്ക് വേണ്ടി കണ്ടെത്തുകയായിരുന്നു; കുറിപ്പുമായി സീരിയൽ താരം

Malayalam

പൗർണ്ണമി തിങ്കളിലെ പൗർണ്ണമിയായി എത്തി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ നടിയായി മാറുകയായിരുന്നു ഗൗരി കൃഷ്ണന്‍. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്ക് തന്റെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്

അടുത്തിടെ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രവും കുറിപ്പുമാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. തന്റെ ചിത്രം എടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച പെണ്‍കുട്ടിക്ക് അവസരം കൊടത്തതിനെ കുറിച്ചാണ് നടി പറയുന്നത്. ആര്യയുടെ ആവശ്യം ആദ്യം കാര്യമാക്കിയില്ലെന്നും എന്നാല്‍ പിന്നീട് ആഗ്രഹത്തിന്റെ ആഴം മനിലാക്കിയപ്പോള്‍ സാധിച്ച്‌ കൊടുത്തുവെന്നും ഗൗരി പറയുന്നു.

ഗൗരിയുടെ കുറിപ്പ്,

‘ഏതോ ഒരു ഇന്‍സ്റ്റഗ്രാം ലൈവില്‍ വന്ന ഒരു കമന്റ് ആണ് ആദ്യമായിട്ട് എന്റെ ശ്രദ്ധയില്‍ പെട്ടത് ‘ ചേച്ചി എന്റെ ഏറ്റോം വല്യ ആഗ്രഹം ചേച്ചിയെ നേരിട്ടു കണ്ട് എന്റെ കാമറയില്‍ ഫോട്ടോസ് എടുക്കണം എന്നാണ്’. എന്ന് വെറുതെ പറഞ്ഞ ഒരു ആഗ്രഹം ആയിട്ടെ അന്ന് എനിക്ക് തോന്നിയുള്ളു. കഴിഞ്ഞ ദിവസം ആര്യക്ക് കരിയര്‍ തുടങ്ങാന്‍ ഒരു അവസരം വന്നപ്പോ എനിക്ക് അയച്ച ഒരു സന്ദേശം ആണ് എന്നെ അത്ഭുതപ്പെടുത്തിയത്.. എന്റെ ഫോട്ടോ എടുക്കാന്‍ കഴിഞ്ഞില്ല അതുകൊണ്ട് ആ അവസരം വേണ്ടാന്നു വെക്കാന്‍ തീരുമാനിക്കുന്നു എന്ന്.. ഉള്ളില്‍ എവിടേയോ ഒരു വിങ്ങല്‍ ആണ് ഉണ്ടായത്.. എന്റെ എല്ലാ തിരക്കും മാറ്റി വെച്ച്‌ ഞാന്‍ കുറച്ച്‌ സമയം കണ്ടത്തി ആര്യക്ക് ഫോട്ടോസ് എടുക്കാം.. ഒരുപാട് സന്തോഷം തോന്നി ആ മോള്‍ടെ സന്തോഷം കണ്ടപ്പോള്‍. ആര്യ ചെയ്ത എന്റെ കൊറച്ച്‌ ആര്‍ട്ട് വര്‍ക്ക്‌സ് എനിക്ക് സമ്മാനിച്ചു. ഒപ്പം കൊറേ നല്ല ഫോട്ടോസുമെന്നാണ് ഗൗരി കുറിച്ചത്

ഇതിന് പിന്നാലെ ആര്യയും ഒരു കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്

കുറിപ്പ് ഇങ്ങനെയായിരുന്നു

പ്രിയപ്പെട്ട ക്യാമറക്കണ്ണുകളിലൂടെ അത്രയേറെ ഇഷ്ടമുള്ള ഒരാളുടെ പുഞ്ചിരി പകര്‍ത്തുന്നതില്‍ പരം മറ്റെന്ത് സന്തോഷമാണുള്ളത് …… അത്രമേല്‍ പ്രിയപ്പെട്ട ചിലത്… ഒത്തിരി ഒത്തിരി ദിനരാത്രങ്ങളുടെ , ആഗ്രഹങ്ങളുടെ, സ്വപ്നങ്ങളുടെ സാക്ഷാത്കാരമായിരുന്നു ഇന്ന് …….പ്രിയപ്പെട്ടതില്‍ വെച്ച്‌ ഏറ്റവും പ്രിയകരമായ ദിവസം ….! കൂട്ടായി നിന്നവര്‍ക്കും സ്വപ്നങ്ങള്‍ക്ക് ചിറകായ് മാറിയവര്‍ക്കും നന്ദി.- ആര്യ കുറിച്ചു.

More in Malayalam

Trending

Recent

To Top