കണ്ണു തെറ്റിയാല്‍ മോഹന്‍ലാല്‍ മരത്തില്‍ കയറും…. മഹാ കുസൃതിയായിരുന്ന ലാലിനെ നോക്കേണ്ടത് ഞങ്ങളുടെ ജോലി ആയിരുന്നു: മല്ലിക സുകുമാരന്‍
കണ്ണു തെറ്റിയാല്‍ മോഹന്‍ലാല്‍ മരത്തില്‍ കയറുമെന്ന് മല്ലിക സുകുമാരന്‍. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള മോഹന്‍ലാലിനെ കുറിച്ചാണ് മല്ലിക സുകുമാരന്‍ പറയുന്നത്. മല്ലികയുടെ കുടുംബവും മോഹന്‍ലാലിന്റെ കുടുംബവും വലിയ അടുപ്പക്കാരായിരുന്നു.
മഹാ കുസൃതിയായിരുന്ന ലാലിനെ ചില ദിവസങ്ങളില്‍ തങ്ങളുടെ വീട്ടില്‍ നിര്‍ത്തിയിട്ട് അച്ഛനും അമ്മയും പോകുമായിരുന്നെന്നും മല്ലിക. അക്കാലത്ത് വീടിന്റെ സ്റ്റെയര്‍കെയ്സിനു സിമന്റ് കൈവരിയാണുള്ളത്. ഒരു ദിവസം അച്ഛന് കാപ്പി കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ മോഹന്‍ലാല്‍ രണ്ടാം നിലയില്‍ നിന്നു കൈവരിയിലൂടെ അതിവേഗത്തില്‍ താഴേക്കു തെന്നി വരുകയാണ്. അന്ന് ലാലിന് ആറോ ഏഴോ വയസ്സേയുള്ളൂ. വീണു പരുക്കേല്‍ക്കാതെ ലാലിനെ നോക്കുകയെന്നത് തങ്ങളുടെ ജോലിയായിരുന്നെന്നും മല്ലിക പറയുന്നു.
വിശ്വനാഥന് നായര്‍ തിരികെ വരുമ്പോള്‍ കേടുപാടു കൂടാതെ ഇവനെ തിരികെ ഏല്‍പ്പിക്കേണ്ടതാണ് എന്ന് എപ്പോഴും അച്ഛന് പറയുമായിരുന്നെന്നും മല്ലിക പറയുന്നു.
സംവിധായകൻ കെ.ജി. ജോർജ് അന്തരിച്ചു. 78 വയസ്സായിരുന്നു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. നെല്ലിന്റെ തിരക്കഥാകൃത്തായിട്ടാണ്...
പ്രാർത്ഥനകൾക്ക് വിഫലം. സംവിധായകൻ സിദ്ധീഖ് അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ വെച്ചാണ് അന്ത്യം. ന്യൂമോണിയയും കരൾ...