featured
മരുമ്മക്കളുടെ ആ പ്രവൃത്തി സ്ത്രീകൾക്ക് യോജിച്ചതല്ല! ആ കാഴ്ച്ച ഞെട്ടിച്ചു, മക്കൾ കണ്ണടയ്ക്കുന്നു!പൊട്ടിത്തെറിച്ച് മല്ലിക!
മരുമ്മക്കളുടെ ആ പ്രവൃത്തി സ്ത്രീകൾക്ക് യോജിച്ചതല്ല! ആ കാഴ്ച്ച ഞെട്ടിച്ചു, മക്കൾ കണ്ണടയ്ക്കുന്നു!പൊട്ടിത്തെറിച്ച് മല്ലിക!
മലയാള സിനിമ പ്രേമികൾക്ക് ഏറെ ഇഷ്ട്ടമുള്ള താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളായ ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും വിശേഷങ്ങളും മരുമക്കളുടെയും കൊച്ചുമക്കളുടെയും വിശേഷങ്ങളും പങ്കുവെക്കുന്നത് മല്ലിക തന്നെയാണ്. ഇപ്പോഴിതാ മരുമക്കളായ സുപ്രിയയേയും പൂർണിമയേയും കുറിച്ച് മല്ലിക പറഞ്ഞ ചില രസകരമായ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.
തന്നെ കാണുമ്പോൾ മാത്രമാണ് സുപ്രിയയും പൂർണിമയും താലി ധരിക്കാറുള്ളതെന്നും ഇരുവരും പൊതുവെ താലി ധരിച്ച് നടക്കാത്തവരാത്തവരാണെന്നും മല്ലിക പറയുന്നു. താൻ ചെല്ലുമ്പോൾ സുപ്രിയയും പൂർണിമയും താലിമാല എടുത്തിടും. അമ്മ വരുന്നുണ്ടെന്ന് അറിഞ്ഞതുകൊണ്ട് ഇവർ കഴുത്തിൽ എടുത്തിട്ടതാണെന്ന് ഇന്ദ്രനും രാജുവും എന്നോട് പറയും. മാത്രമല്ല അതിന്റെ പേരിൽ ഇന്ദ്രജിത്തും പൃഥ്വിരാജും ഭാര്യമാരെ കളിയാക്കാറുണ്ടെന്നും മല്ലിക പറയുന്നു.
അതേസമയം ഞങ്ങളുടെ കാലത്ത് എല്ലാവരും താലിമാലയൊക്കെ ധരിച്ചാണ് നടക്കാറ്. ഇപ്പോൾ അങ്ങനെ അല്ലല്ലോ. ഇപ്പോഴത്തെ കല്യാണം കഴിഞ്ഞ പെൺകുട്ടികൾക്ക് താലിമാല വേണ്ടല്ലോയെന്നും എത്ര പേർ ഇടുന്നുണ്ട് കൃത്യമായി താലിമാലയെന്നും മല്ലിക ചോദിച്ചു. മാത്രമല്ല ഇന്നത്തെ കാലത്ത് ചുവപ്പ് സാരിയുടുത്താൽ ചുവപ്പ് കമ്മൽ, ചുവന്ന മാല, ചുവന്ന സ്ട്രാപ്പുള്ള വാച്ച് എന്നൊക്കെയായിപ്പോയല്ലോ ഫാഷൻ എന്നാണ് മല്ലിക കളിയായി പറഞ്ഞത്. ഇതിന് ഇപ്പോൾ ആരെയാണ് പറയേണ്ടതെന്നും ആരെയും കുറ്റം പറയാൻ കഴിയില്ലെന്നും മല്ലിക സുകുമാരൻ പറഞ്ഞു.