Malayalam
കഷ്ടപ്പാടിനുള്ള മറുപടിയാണ് പൃഥ്വിരാജിന് ലഭിച്ചത്, ദൈവത്തോട് നന്ദിയുണ്ട്; മല്ലിക സുകുമാരൻ
കഷ്ടപ്പാടിനുള്ള മറുപടിയാണ് പൃഥ്വിരാജിന് ലഭിച്ചത്, ദൈവത്തോട് നന്ദിയുണ്ട്; മല്ലിക സുകുമാരൻ
പ്രേക്ഷകർ ഏവരും കരുതിയിരുന്നതു പോലെ തന്നെ ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് നടൻ പൃഥ്വിരപാജ്. ആടുജീവിതത്തിലെ പ്രകടനമാണ് അദ്ദേഹത്തിന് അവരാഡ് നേടിക്കൊടുത്തത്. ഇപ്പോഴിതാ കഷ്ടപ്പാടിനുള്ള മറുപടിയാണ് പൃഥ്വിരാജിന് ലഭിച്ചതെന്ന് പറയുകയാണ് അമ്മയും നടിയുമായ മല്ലിക സുകുമാരൻ.
പൃഥ്വിരാജ് ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഒരുപാടുപേർ വിമർശിച്ചു. പ്രേക്ഷകർക്ക് നന്ദി പറയുന്നു. ഗോകുലിന് അവാർഡ് ലഭിച്ചതിനും സന്തോഷമുണ്ട്. ബ്ലസ്സിയോടും നന്ദി പറയുന്നു, ദൈവത്തോടും നന്ദി പറയുന്നുവെന്നാണ് മല്ലി സുകുമാരൻ പറഞ്ഞത്. അവാർഡ് ലഭിച്ചത് ഇരട്ടി മധുരമെന്നാണ് പൃഥ്വിരാജ് പറഞ്ഞത്.
ആടുജീവിതത്തിൽ പ്രവർത്തിച്ച ആർക്ക് എന്ത് അംഗീകാരം കിട്ടിയാലും ആ സിനിമയിലെ ഓരോരുത്തർക്കും അവകാശപ്പെട്ടതാണ്. ആ സിനിമ സൃഷ്ടിക്കപ്പെട്ട സാഹചര്യം അങ്ങനെയായിരുന്നു. വലിയ കാലയളവാണ് അത്. വർഷങ്ങളോളം ഒരു ടീം ഒറ്റമനസ്സോടെ ഒരു സിനിമയ്ക്ക് വേണ്ടി പ്രവർത്തിച്ചതിന്റെ ഫലമായിട്ടാണ് ആടുജീവിതം തിയേറ്ററിൽ എത്തിയത്.
ഭംഗിവാക്കല്ല. വലിയ ഗ്രൂപ്പിന്റെ വലിയ പ്രയത്നം സിനിമയ്ക്ക് പിന്നിലുണ്ട്. വലിയ സന്തോഷം, വലിയ അഭിമാനം. ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകരിൽ നിന്നും പിന്തുണ ലഭിച്ചതിന് ശേഷമാണ് ഈ സന്തോഷം എന്നത് ഇരട്ടിമധുരമാണ്. അഭിമാനം തോന്നുന്ന നിമിഷമാണിത്. ആടുജീവിതത്തിന്റെ പൂർണ്ണ ക്രെഡിറ്റ് ബ്ലെസി ചേട്ടനാണ്.
സിനിമയ്ക്ക് വേണ്ടി അനുഭവിച്ച വേദനയും തടസ്സങ്ങളും കൗതുകം പോലെ പറയാം എന്നതേയുള്ളൂ. ഒരു സിനിമ വിലയിരുത്തപ്പെടുന്നത് സ്ക്രീനിൽ കാണുമ്പോഴുള്ള നിലവാരത്തിലാണ്. സിനിമയുടെ വൈകാരികത കമ്മ്യൂണിക്കേറ്റ് ചെയ്യാൻ ബ്ലെസിക്ക് സാധിച്ചു. ഞങ്ങൾ അനുഭവിച്ചിട്ടുള്ള സങ്കീർണ്ണമായ മുഹൂർത്തങ്ങൾ ഇന്ന് വളരെ സ്വകാര്യതയിൽ മനസ്സിൽ വരും എന്നാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം, മികച്ച നടൻ, മികച്ച സംവിധായകൻ, മികച്ച അവലംബിത തിരക്കഥ ഉൾപ്പടെയുള്ള പുരസ്കാരങ്ങളാണ് ആടുജീവിതം നേടിയത്. തിയേറ്ററുകളിൽ നൂറു കോടിയും കടന്ന് മുന്നേറിയ ചിത്രം ബെന്യാമിന്റെ ആടുജീവിതമെന്ന നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ്.