Connect with us

അമ്മയിൽ മിണ്ടാതിരുന്നു കേൾക്കുന്നവർക്കു മാത്രമേ നിൽക്കാൻ സാധിക്കൂ, മോഹൻലാൽ അത്ര മണ്ടനൊന്നുമല്ല. കുറെയൊക്കെ തെറ്റുകൾ നടന്നിട്ടുണ്ടെന്നു മോഹൻലാലിന് അറിയാം; മല്ലിക സുകുമാരൻ

Malayalam

അമ്മയിൽ മിണ്ടാതിരുന്നു കേൾക്കുന്നവർക്കു മാത്രമേ നിൽക്കാൻ സാധിക്കൂ, മോഹൻലാൽ അത്ര മണ്ടനൊന്നുമല്ല. കുറെയൊക്കെ തെറ്റുകൾ നടന്നിട്ടുണ്ടെന്നു മോഹൻലാലിന് അറിയാം; മല്ലിക സുകുമാരൻ

അമ്മയിൽ മിണ്ടാതിരുന്നു കേൾക്കുന്നവർക്കു മാത്രമേ നിൽക്കാൻ സാധിക്കൂ, മോഹൻലാൽ അത്ര മണ്ടനൊന്നുമല്ല. കുറെയൊക്കെ തെറ്റുകൾ നടന്നിട്ടുണ്ടെന്നു മോഹൻലാലിന് അറിയാം; മല്ലിക സുകുമാരൻ

മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരൻ. മല്ലിക സുകുമാരൻ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും പ്രേക്ഷകർക്ക് പരചിതമാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. സിനിമയിലും സീരിയലുകളിലുമായി ഇപ്പോഴും സജീവമാണ് മല്ലിക സുകുമാരൻ.

ഇപ്പോഴിതാ മലയാള താര സംഘടനയായ അമ്മയ്ക്കെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് നടി. അമ്മയിൽ മിണ്ടാതിരുന്നു കേൾക്കുന്നവർക്കു മാത്രമേ നിൽക്കാൻ സാധിക്കുകയുള്ളൂവെന്നാണ് മല്ലിക സുകുമാരൻ പറയുന്നത്. അമ്മയിൽ എല്ലാവരെയും കാര്യങ്ങൾ ബോധ്യപ്പെടുത്തുക എന്നതു വലിയ പാടാണ്. മിണ്ടാതിരുന്നു കേൾക്കുന്നവർക്കേ അവിടെ പറ്റുകയുള്ളൂ. അവശരായവർക്കു നൽകുന്ന കൈനീട്ടം പദ്ധതിയിലെ അപാകതകൾ താൻ ഇടവേള ബാബുവിനോടു പറഞ്ഞിരുന്നു.

അർഹതപ്പെട്ട, അവശരായ ഒരുപാടു പേരുണ്ട്. ചിലരെയൊക്കെ മാറ്റി നിർത്തിയിട്ട്, മാസം 15 ദിവസം വിദേശത്തുപോകുന്നവർക്കു കൈനീട്ടം കൊടുക്കൽ ഉണ്ടായിരുന്നു. അതൊന്നും ശരിയല്ല. മരുന്നു വാങ്ങിക്കാൻ കാശില്ലാത്ത അഭിനേതാക്കൾ ഉണ്ട്. അവർക്കാണ് കൈനീട്ടം കൊടുക്കേണ്ടത്. മോഹൻലാൽ അത്ര മണ്ടനൊന്നുമല്ല. കുറെയൊക്കെ തെറ്റുകൾ നടന്നിട്ടുണ്ടെന്നു മോഹൻലാലിന് അറിയാം.

അമ്മയുടെ തുടക്കകാലത്തും പല തെറ്റുകളും പറ്റിയിട്ടുണ്ട്. അന്ന് അത് നടൻ സുകുമാരൻ ചൂണ്ടിക്കാണിച്ചിരുന്നു. നിയമപരമായി ഓരോ കാര്യവും തിരുത്താൻ പറഞ്ഞതാണ്. അത് ചിലരുടെ ഈഗോ ക്ലാഷിൽ അവസാനിച്ചു. സുകുമാരൻ മരിച്ചതിനു പിന്നാലെയാണ് അവർക്ക് അതു മനസ്സിലായത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് കുടം തുറന്നുവിട്ട ഭൂതത്തെ പോലെയായി. നടിയെ ആക്രമിച്ച കേസ് എവിടെ വരെ എത്തിയെന്നു സർക്കാർ പറയണം. അതിജീവിതയായ ആ പെൺകുട്ടിയ്ക്ക് നേരെ അക്രമം നടന്നു എന്നത് സത്യമാണ്. അതിന്റെ പേരിലാണ് ഈ ചർച്ചകൾ തുടങ്ങിയതും പല സംഘടനകളും ഘോരഘോരം പ്രസംഗിച്ചതും.

ഏഴുവർഷം പിന്നിട്ടിട്ടും അന്വേഷണം എന്തായെന്നു സർക്കാർ പറയണം. എന്നിട്ടുവേണം അവർ ഇന്നലെ സംഭവിച്ച കാര്യങ്ങളെക്കുറിച്ചു പറയാൻ. മോശം പെരുമാറ്റമുണ്ടായാൽ ആദ്യ തവണ തന്നെ വിലക്കുകയാണ് വേണ്ടത്. താര സംഘടനയുടെ തലപ്പത്തേയ്ക്കു പൃഥ്വിരാജ് പോകില്ല എന്നാണ് തന്റെ വിശ്വാസമെന്നും മല്ലിക സുകുമാരൻ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ടും അതിന് പിന്നാലെ വന്ന ആരോപണങ്ങൾക്കും പിന്നാലെ മലയാള താര സംഘടനയായ അമ്മ പിരിച്ചു വിട്ടിരുന്നു. മോഹൻലാൽ പ്രസിഡന്റും സിദ്ദീഖ് ജനറൽ സെക്രട്ടറിയുമായിട്ടുള്ള ഭരണ സമിതിയാണ് പിരിച്ചു വിട്ടത്. രണ്ട് മാസത്തിനുള്ളിൽ പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കും എന്നായിരുന്നു അന്ന് മോഹൻലാൽ പ്രസ്താവനയിലൂടെ അറിയിച്ചിരുന്നത്.

എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും തിരഞ്ഞെടുപ്പിൽ അനിശ്ചിതത്വം തുടരുകയാണ്. രണ സമിതി പിരിച്ചുവിട്ട് രണ്ട് മാസമാകാറായിട്ടും ജനറൽ ബോഡി വിളിക്കാനോ തിരഞ്ഞെടുപ്പ് നടത്താനോ ഉള്ള ശ്രമങ്ങളൊന്നും സംഘടനയ്ക്കുള്ളിൽ നടന്നിട്ടില്ല. ആഗസ്റ്റ് 27 നായിരുന്നു ഭരണ സമിതി രാജി വെച്ചത്.

ഭരണസമിതി രാജിവെച്ചിട്ട് ഒക്ടോബർ 27 ആകുമ്പോൾ രണ്ട് മാസം തികയും. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പല താരങ്ങൾക്കെതിരേയും ലൈംഗിക ആരോപണങ്ങൾ ഉയർന്നിരുന്നു. ജനറൽ സെക്രട്ടറി സിദ്ദീഖിനെതിരേയും ആരോപണം ഉയരുകയും കേസെടുക്കുകയും ചെയ്തതോടെയാണ് ഭരണ സമിതി പിരിച്ചുവിട്ടത്.

പുതിയ ഭരണ സമിതി അധികാരത്തിൽ വരുന്നത് വരെ നിലവിലുള്ള ഭരണ സമിതി അഡ്‌ഹോക്ക് കമ്മിറ്റിയായി പ്രവർത്തിക്കും എന്നാണ് അറിയിച്ചിട്ടുള്ളത്. ഇനിയും പ്രസിഡന്റ് സ്ഥാനത്തേക്കോ മറ്റേതെങ്കിലും ഭാരവാഹിത്വത്തിലേക്കോ താനില്ല എന്നാണ് മോഹൻലാൽ അറിയിച്ചിരിക്കുന്നത്. പതിറ്റാണ്ടുകളോളം അമ്മ പ്രസിഡന്റായിരുന്ന ഇന്നസെന്റ് സ്ഥാനമൊഴിഞ്ഞതോടെയാണ് മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്.

Continue Reading
You may also like...

More in Malayalam

Trending