Connect with us

അമ്മ വേഗം മാറിയില്ലേൽ ചെമ്പിൽ കയറേണ്ടി വരും – മല്ലിക സുകുമാരന് പ്രിത്വിരാജിന്റെ മുന്നറിയിപ്പ്

Malayalam Breaking News

അമ്മ വേഗം മാറിയില്ലേൽ ചെമ്പിൽ കയറേണ്ടി വരും – മല്ലിക സുകുമാരന് പ്രിത്വിരാജിന്റെ മുന്നറിയിപ്പ്

അമ്മ വേഗം മാറിയില്ലേൽ ചെമ്പിൽ കയറേണ്ടി വരും – മല്ലിക സുകുമാരന് പ്രിത്വിരാജിന്റെ മുന്നറിയിപ്പ്

കഴിഞ്ഞ ഓഗസ്റ്റ് പതിനഞ്ചിനു കേരളം സ്വാതന്ത്ര്യം ആഘോഷിക്കുകയായിരുന്നില്ല . പ്രളയത്തിൽ അകപ്പെട്ട അവസ്ഥയിൽ ആയിരുന്നു. ഈ ദിവസം തന്നെ ആയിരുന്നു കഴിഞ്ഞ വര്ഷം മല്ലിക സുകുമാരനെ ചെമ്പിൽ ഇരുത്തി രക്ഷിച്ചത്. അന്നവർ ഒട്ടേറെ ട്രോൾ ചെയ്യപ്പെട്ടിരുന്നു. ഇത്തവണ ഓഗസ്റ്റ് 15 ആയപ്പോള്‍ ഈ സംഭവം ഓര്‍ത്തെടുക്കയാണ് അവര്‍. കൂടെ ഇക്കുറി മകന്‍ പൃഥ്വിരാജ് നല്‍കിയ മുന്നറിയിപ്പുമുണ്ട് .

ചൊവ്വാഴ്ച രാത്രി പൃഥ്വിരാജ് വിളിച്ച്‌ പറഞ്ഞു ‘അമ്മേ, നെയ്യാറും അരുവിക്കരയും തുറന്നിട്ടുണ്ട്. വേഗം മാറിക്കോളൂ, അല്ലെങ്കില്‍ ചെമ്ബില്‍ കയറി പോകേണ്ടി വരും,’ എന്ന്. ഒന്ന് പേടിപ്പിക്കാതിരിയെടാ എന്നു പറഞ്ഞാണ് താന്‍ ഫോണ്‍ വച്ചതെന്ന് മല്ലിക പറയുന്നു. മെട്രോ മനോരമയില്‍ എഴുതിയ ഓര്‍മ്മക്കുറിപ്പിലാണ് മല്ലിക ഇക്കാര്യം പറയുന്നത്.

മല്ലിക സുകുമാരനെ ചെമ്ബിലിരുത്തി രക്ഷപ്പെടുത്തുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ അവരെ ട്രോളിയും പരിഹസിച്ചും നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.
മൂന്ന് വര്‍ഷം മുന്‍പ് ഒരു അഭിമുഖത്തില്‍ തിരുവനന്തപുരത്തെ റോഡുകളുടെ മോശം അവസ്ഥയെപ്പറ്റി മല്ലിക പ്രതികരിച്ചിരുന്നു. മകന്റെ ആഡംബര വാഹനമായ ലംബോര്‍ഗിനി എത്തിക്കാന്‍ പര്യാപ്തമായ റോഡുകള്‍ കേരളത്തിലില്ല എന്നായിരുന്നു മല്ലികയുടെ പരിഹാസം. ഇതിന്റെ ചുവട് പിടിച്ചായിരുന്നു സോഷ്യല്‍ മീഡിയ മല്ലികയ്‌ക്കെതിരെ ട്രോളുമായി ഇറങ്ങിയത്. ദുരിതത്തിനിടയിലും മലയാളിയുടെ ക്രൂരതയുടെ അടയാളമായി ഇത്.

ട്രോളുകള്‍ അടങ്ങിയപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി മല്ലിക തന്നെ രംഗത്തെത്തിയിരുന്നു. മല്ലിക പറഞ്ഞതിങ്ങനെ:

‘എല്ലാവരും ക്ഷമിക്കണം. രാത്രി 12 മണിക്ക് അമേരിക്ക മുതല്‍ തുടങ്ങിവന്ന അന്വേഷണത്തിന് മറുപടി എഴുതി കൈ വേദനയെടുക്കുന്നു. വയസായി. എനിക്കിനി എഴുതാന്‍ വയ്യ. ഞങ്ങടെ വീട്ടില് വെള്ളം കയറിയത് ഈ വെള്ളമല്ല. ഞങ്ങടെ റോഡിലൊക്കെ നിറച്ചും വെള്ളമായി. എന്റെ കാര്‍ പോര്‍ട്ടിക്കോയില്‍ വരെ വന്നു. റോഡീന്ന് കുറച്ച്‌ പൊങ്ങിയാണ് വീട്. ഞങ്ങള്‍ക്ക് വീടിനകത്തൊരു വാട്ടര്‍ ബോഡിയുണ്ട്. കുറച്ച്‌ മീനൊക്കെയുണ്ട്. മക്കളും കൊച്ചുമക്കളും ഓണത്തിനു വരുമെന്നു പറഞ്ഞപ്പോള്‍ ഞാനതിന്റെ വെള്ളമൊക്കെ വറ്റിച്ച്‌ കഴുകിയിട്ടു. അല്ലെങ്കില്‍ കൊച്ചുമക്കളെല്ലാം കൂടി സ്വിമ്മിംഗ് പൂളാണെന്നും പറഞ്ഞ് മീനിന്റെ കൂടെ കിടന്ന് ചാടും. അതിന്റെ സൈഡില്‍ ഓട പോലെ ഒരു സാധനമുണ്ട്. മുമ്ബിലെ കനാല് നിറഞ്ഞതിന്റെ പ്രഷറായിരിക്കാം. ആ ഓട പോലത്തെ സാധനത്തിലൂടെ അകത്തോട്ട് വെള്ളം കയറാന്‍ തുടങ്ങി. ചെളികലര്‍ന്ന വെള്ളം. പിന്നെ അത് നിറഞ്ഞ് റൂമിലൊക്കെ വന്നു. ഇപ്പോള്‍ അതൊക്കെ മാറി.’

‘ഒരു അയ്യായിരം മെസ്സേജ് എങ്കിലും ഞാന്‍ എഴുതി അയച്ചു കാണും. അത്ര തന്നെ ഫോണ്‍ കോള്‍സും വന്നിട്ടുണ്ട്. ദോഹ, ദുബായ്, സൗത്ത് ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നൊക്കെ സ്വന്തക്കാരും ബന്ധുക്കളും വേണ്ടപ്പെട്ട സുഹൃത്തുക്കളും നിങ്ങളെപ്പോലുള്ളവരുമൊക്കെ വിളിച്ചു. ഇനി ഒരക്ഷരം എഴുതാന്‍ കൈ വയ്യ. അതുകൊണ്ട് എന്റെ പൊന്നു ദൈവമേ, ഞാന്‍ കാണിച്ചൊരു അബദ്ധം എന്താണെന്നു വച്ചാല്‍ വീട്ടിലെ മുമ്ബത്തെ ചെളിവെള്ളത്തിലൂടെ നടക്കാന്‍ വച്ച. അപ്പോള്‍ നേരെ മുമ്ബിലെ വീട്ടില്‍ താമസിക്കുന്ന പ്രൊഫസറിന്റെ ഭാര്യ ഈ സാധനത്തില്‍ കയറി ആ കാറ് കടക്കുന്നിടം വരെ പോയി. ഞാനും കയറി. ഒരു പത്തോ എഴുപത്തഞ്ചോ മീറ്ററേ ഉള്ളൂ. എനിക്കു കാണാം വണ്ടി വന്നു കിടക്കുന്നത്. ഞാനാ കാറിലെത്താന്‍ വേണ്ടി ഈ കുന്തത്തില്‍ കയറിയിരുന്നപ്പോള്‍ എവനോ ഒരുത്തന്‍ ഫോട്ടോ എടുത്തിട്ട് അത് നാടുമുഴുവന്‍ പ്രചരിപ്പിച്ചു. സത്യം പറഞ്ഞാല്‍ ഇരിക്കപ്പൊറുതിയില്ല. എന്നാല്‍ അതിനപ്പുറത്തൊക്കെ ‘മക്കളേ എടാ മോനേ, എന്നേംകൂടൊന്നാ റോഡിലോട്ട് വിടെടാ എന്നും പറഞ്ഞ് എത്ര അമ്മച്ചിമാര് കരയുന്നു. അവരുടെ ഒന്നും വീഡിയോയും എടുക്കണ്ട രക്ഷിക്കുകയും വേണ്ട സഹായിക്കുകയും വേണ്ട. എന്തായാലും കൊള്ളാം. ഇപ്പോള്‍ വീട്ടില്‍ തന്നെയാണ്. ക്ലീനിങൊക്കെ കഴിഞ്ഞു. അന്വേഷിച്ചവരോടൊക്കെ സ്‌നേഹവും നന്ദിയുമുണ്ട്. എന്നാലും ഇതൊരു വല്ലാത്ത ചെയ്ത്തായി പോയി. എന്തായാലും ഇതിനെപ്പറ്റി ഒന്നെഴുതാന്‍ പോകുവാ ഞാന്‍. ദൂരെ ഇരിക്കുന്നവര് പേടിച്ച്‌ പോയി ഇതൊക്കെ കണ്ടിട്ട്. പക്ഷെ സത്യാവസ്ഥ മറ്റേ ലംബോര്‍ഗനി ഇന്റര്‍വ്യൂ പോലായിപ്പോയി,’ ചിരിച്ചുകൊണ്ട് മല്ലികാ സുകുമാരന്‍ പറയുന്നു.

ട്രോളുകൾ വന്ന സമയത്ത് ഒരുപാട് അധികാരികൾ എന്നെ വിളിച്ചു പിന്തുണ അറിയിച്ചിരുന്നു. അങ്ങനെയാണ് പൊടിപിടിച്ചു കിടന്ന ഫയലുകൾക്ക് വീണ്ടും അനക്കം വയ്ക്കുന്നത്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് പ്രധാന റോഡിൽ നിന്നും വീടിനു മുന്നിലൂടെയുള്ള വഴി വീതികൂട്ടി ടാർ ചെയ്തു, വീട്ടിലേക്കുള്ള അൽപം പൊക്കത്തിലുള്ള വശം ഇന്റർലോക് വിരിച്ചു ഭംഗിയാക്കി. വെള്ളം ഒഴുകിപ്പോകാൻ ഓട പണിതു. സ്ലാബ് ഇട്ടു.

ഏറ്റവും സന്തോഷം, കഴിഞ്ഞ ദിവസം പൃഥ്വിരാജ് ലംബോർഗിനിയുമായെത്തി. വന്നതും പോയതും ഒന്നും ആരും അറിഞ്ഞില്ല! എന്നേക്കാൾ സന്തോഷം അവനാണ് എന്നുതോന്നുന്നു. പിന്നാലെ വലിയ വാഹനവുമായി ഇന്ദ്രനും കുടുംബവുമെത്തി. അങ്ങനെ എന്റെ വീട്ടിൽ വീണ്ടും ഒത്തുചേരലിന്റെ സന്തോഷം ഉണ്ടായി.

ആരോഗ്യപരമായ ട്രോളുകളോട് എനിക്ക് നന്ദിയുണ്ട്. ഇപ്പോൾ ഈ വിഷയം തന്നെ അധികാരികളുടെ ശ്രദ്ധയിൽ പെടാൻ കാരണം സമൂഹമാധ്യമങ്ങളിലൂടെ വന്ന ട്രോളുകളാണ്. ഒരുപാട് പേരിലേക്ക് ആ വിഷയം ചർച്ചയായി കടന്നെത്തി.

വട്ടിയൂർക്കാവ് എംഎൽഎ കെ. മുരളീധരൻ, വലിയവിള വാർഡ് കൗൺസിലർ ഗിരികുമാർ, വട്ടിയൂർക്കാവ് വാർഡ് കൗൺസിലർ ഹരിശങ്കർ തുടങ്ങിയവർ മുൻകൈയെടുത്തതുകൊണ്ടാണ് പണി ഇപ്പോൾ പൂർത്തിയാക്കാനായത്. തിരുവനന്തപുരം മേയർ വി കെ പ്രശാന്തും സഹകരിച്ചു. രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങൾ കാട്ടാതെ എല്ലാവരും എന്റെ കൂടെ നിന്നുകൊണ്ടാണ് ഇപ്പോൾ പണി പൂർത്തിയാക്കാനായത്. അവരോടുള്ള നന്ദി ഞാൻ അറിയിക്കുകയാണ്.

ഒരു ചെറുചിരിയോടെ കാണാൻകഴിയുന്ന ട്രോളുകൾ എനിക്ക് ഇഷ്ടമാണ്. ഞാൻ അത് ആസ്വദിക്കാറുമുണ്ട്. ഇപ്പോൾ പൃഥ്വിരാജിന്റെ ഇംഗ്ലിഷ് പ്രയോഗത്തെ സംബന്ധിച്ച ചില ട്രോളുകൾ കണ്ടു. അതൊക്കെ പൊതുവെ നിർദോഷകരമായ ചിരി ഉണർത്തുന്നവയാണ്. പക്ഷേ, ചിരി കടന്നു വ്യക്തിഹത്യ എന്ന നിലയിലേക്ക് ട്രോളുകൾ മാറുന്നതിനോട് എനിക്ക് എപ്പോഴും വിയോജിപ്പുണ്ട്. നമുക്ക് ചുറ്റും എന്തെല്ലാം പ്രശ്നങ്ങളുണ്ട്. ആ വിഷയങ്ങൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്താനും പരിഹാരം ഉണ്ടാക്കാനും ട്രോളന്മാർ ഇടപെടുകയാണെങ്കിൽ സമൂഹത്തിൽ വലിയ മാറ്റം ഉണ്ടാക്കാൻ കഴിയും. എന്തായാലും ആറുവർഷം നീണ്ട കാത്തിരിപ്പിനാണ് അവസാനമായത്. എല്ലാവർക്കും ഒരിക്കൽക്കൂടി നന്ദി.

mallika sukumaran about previous year flood

More in Malayalam Breaking News

Trending

Recent

To Top