Connect with us

പൂർണിമയും ഇന്ദ്രനും എന്നെ പോലെയാണ്.. പക്ഷേ പൃഥ്വിയും ഭാര്യയും അങ്ങനെ അല്ല!

Malayalam

പൂർണിമയും ഇന്ദ്രനും എന്നെ പോലെയാണ്.. പക്ഷേ പൃഥ്വിയും ഭാര്യയും അങ്ങനെ അല്ല!

പൂർണിമയും ഇന്ദ്രനും എന്നെ പോലെയാണ്.. പക്ഷേ പൃഥ്വിയും ഭാര്യയും അങ്ങനെ അല്ല!

മലയാള സിനിമയിൽ ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് മല്ലിക സുകുമാരൻ.ടെലിവിഷൻ പരമ്പരകളിലൂടെ സിനിമയിലേക്ക് കടന്നുവന്ന താരം ഇപ്പോൾ അഭിനയത്തിൽ അത്ര സജീവമല്ല.എന്നാൽ മക്കളായ ഇന്ദ്രജിത്തും പൃഥ്വിയുമൊക്കെ മലയാള സിനിമയിൽ ഉയരങ്ങൾ കീഴടക്കുമ്പോൾ ഒരമ്മയെന്ന നിലയിൽ അഭാഗ്യവതിയാണ് മല്ലിക.ഇപ്പോളിതാ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ മക്കളെക്കുറിച്ച് സംസാരിക്കുകയാണ് മല്ലിക സുകുമാരൻ.

മല്ലിക സുകുമാരന്റെ വാക്കുകൾ ഇങ്ങനെ..

‘സുകുവേട്ടന്റെ അതേ സ്വഭാവമാണ് പൃഥ്വിരാജിന്. അതേ സമയം എന്റെ അതേ സ്വഭാവമാണ് ഇന്ദ്രന്. പൃഥ്വി ഒരിക്കലും അഭിനയത്തിലേക്ക് വരും എന്ന് ഞാൻ കരുതിയിരുന്നില്ല. എന്നാൽ മക്കൾ രണ്ടും സിനിമാ രംഗത്തേക്ക് കടന്നു വരുമെന്ന് സുകുവേട്ടൻ മനസിലാക്കിയിരുന്നു. സിനിമയിൽ വരുന്നതിനു മുൻപ് തന്നെ പൃഥ്വിക്ക് സിനിമാ മേക്കിങ്ങിൽ വളരെ വലിയ താത്പര്യം ആയിരുന്നു.’

‘ഓസ്‌ട്രേലിയയിൽ പഠിച്ചു കൊണ്ടിരുന്നപ്പോഴാണ് അവന് സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയത്. നന്ദനം കഴിഞ്ഞപ്പോൾ ഒന്നിന് പിറകെ ഒന്നായി സിനിമകൾ വന്ന് കൊണ്ടേയിരുന്നു. ഒൻപതു മാസം കൂടി പോയെങ്കിൽ മാത്രമേ സർട്ടിഫിക്കറ്റ് കിട്ടുമായിരുന്നുള്ളൂ. ബാങ്കിൽ നിന്നും ലോൺ എടുത്താണ് ഞാൻ പഠിപ്പിച്ചത്. അഭിനയിക്കാനുള്ള ഇഷ്ടം ആദ്യം അവൻ തുറന്നുപറഞ്ഞപ്പോൾ സംശയം തോന്നിയെങ്കിലും പിന്നെ അവന്റെ ഇഷ്ടത്തിന് വിട്ടു. പഠനത്തിൽ നിന്നും കുറച്ചു ഇടവേള എടുത്ത ശേഷമാണ് സിനിമ അഭിയിക്കാൻ അവൻ എത്തുന്നത്. പിന്നെയാണ് ടാസ്മാനിയയിൽ നിന്നും ബിരുദം നേടുന്നത്.’

‘ഇന്ദ്രന്റെ കാര്യം പറഞ്ഞാൽ ഒരു ടെലിഫിലിമിൽ കൂടിയാണ് തുടക്കം. അതുകണ്ടാണ് ഊമപെണ്ണിലേക്ക് വിളിക്കുന്നത്. രണ്ടുപേരും നല്ല അഭിനേതാക്കൾ തന്നെയാണ്. പക്ഷേ രണ്ടാൾക്കും രണ്ടു ശൈലിയുണ്ട്. പിന്നെ പൃഥ്വിരാജ് തുടങ്ങുമ്പോൾ തന്നെ നായകനായി തുടങ്ങി എന്ന വ്യത്യാസം മാത്രമാണ് ഞാൻ കാണുന്നത്.’ മല്ലിക പറയുന്നു.

‘പൂർണിമയും ഇന്ദ്രനും എന്നെ പോലെയാണ്. ഒരുപാട് സംസാരിക്കുന്നവർ ആണ്. എന്നാൽ പൃഥ്വിരാജ് സുകുവേട്ടനെ പോലെയാണ്, അവനെ പോലെയാണ് ഭാര്യ സുപ്രിയയും.’ മല്ലിക വ്യക്തമാക്കി.

mallika sukumaran about her family

More in Malayalam

Trending

Recent

To Top