Malayalam
കല്യാണത്തിന് മുൻപ് അവർ സ്നേഹം പ്രകടിപ്പിക്കുമായിരുന്നു; എന്നാൽ ഇപ്പോൾ? മല്ലിക സുകുമാരൻ പറയുന്നു
കല്യാണത്തിന് മുൻപ് അവർ സ്നേഹം പ്രകടിപ്പിക്കുമായിരുന്നു; എന്നാൽ ഇപ്പോൾ? മല്ലിക സുകുമാരൻ പറയുന്നു
മലയാളികളുടെ ഇഷ്ട്ട താര കുടുംബമാണ് മല്ലിക സുകുമാരന്റേത്.കുടുംബത്തിലെ വിശേഷങ്ങൾ എല്ലാം ആരാധകർ ആകംകാഷയോടെയാണ് കാത്തിരിക്കാറുള്ളത്
അടുത്തിടെ അമൃത ടി വി യുടെ ഒരു അഭിമുഖത്തിൽ മല്ലികയോട് ഒരു ചോദ്യം അവതാരകൻ ചോദിച്ചിരുന്നു. മക്കളിൽ ആർക്കാണ് കൂടുതൽ മല്ലികയോട് സ്നേഹം എന്നായിരുന്നു ആ ചോദ്യം. മല്ലിക അതിനു ഉത്തരം പറഞ്ഞതിങ്ങനെ. ” അയ്യോ സ്നേഹം ഒക്കെ രണ്ട് പേർക്കും ഒരുപോലെ തന്നെയാണ്. പക്ഷെ വേറെ ഒരു കാര്യമുണ്ട്. ലോകത്തു വേറെയൊരു അമ്മയോ അമ്മായിയമ്മയോ എന്നെപോലെ ഈ കാര്യം തുറന്നു പറയുമെന്ന് തോന്നുന്നില്ല. എന്റെ കണ്ണൊന്നു നിറഞ്ഞാൽ രണ്ട് പേർക്കും സങ്കടമാണ്. കല്യാണത്തിന് മുൻപ് അവർ സ്നേഹം പ്രകടിപ്പിക്കുമായിരുന്നു.
എന്നാൽ കല്യാണത്തിന് ശേഷം അവർക്ക് സ്നേഹം പ്രകടിപ്പിക്കാൻ ഒരു ചമ്മൽ ഉണ്ടെന്നു തോന്നുന്നു. സ്നേഹക്കുറവൊന്നും അല്ല കേട്ടോ. സ്നേഹമൊക്കെ കാണിച്ചാൽ ഇതൊക്കെ ഓവർ ആണെന്ന് ഭാര്യമാർ ചിന്തിക്കുമോ എന്നൊരു തോന്നൽ ആയിരിക്കും. അല്ലാതെ ഭാര്യമാരുടെ ഇൻസ്ട്രക്ഷൻ ഒന്നും അല്ല കേട്ടോ. ഒരു പരിധിയിൽ കൂടുതൽ ഇൻസ്ട്രക്ഷനും കൊണ്ട് ചെന്നാൽ ഭാര്യമാരെ അല്ല ആരെ ആയാലും അവർ വിരട്ടും. സുകുമാരന്റെ മക്കളല്ലേ. എന്താടാ നിനക്കൊകെ ഒരു ചമ്മൽ എന്ന് ഞാൻ ചോദിക്കാറുണ്ട്. പക്ഷെ എനിക്ക് ഒരു വിഷമം ഉണ്ടെന്നു കേട്ടാൽ രണ്ടുപേരും ഓടിയെത്തും. രണ്ട് പേരുടെ ജീവിതത്തിലും ഒരു വലിയ സ്ഥാനം എനിക്കുണ്ട് എന്നത് വലിയ സന്തോഷമാണ്.. മല്ലിക പറയുന്നു…