Actor
അമ്മയുടെ പൃഥ്വിരാജ് പ്രസിഡന്റായി നിൽക്കേണ്ട കാര്യമില്ല, കാരണവന്മാർ നിരവധി അവിടേയുണ്ട്, അവരൊക്കെ ഭരിക്കട്ടെ, എന്തായാലും പൃഥ്വിരാജ് ആവുന്നതിനോട് എനിക്ക് യോജിപ്പില്ല; മല്ലിക സുകുമാരൻ
അമ്മയുടെ പൃഥ്വിരാജ് പ്രസിഡന്റായി നിൽക്കേണ്ട കാര്യമില്ല, കാരണവന്മാർ നിരവധി അവിടേയുണ്ട്, അവരൊക്കെ ഭരിക്കട്ടെ, എന്തായാലും പൃഥ്വിരാജ് ആവുന്നതിനോട് എനിക്ക് യോജിപ്പില്ല; മല്ലിക സുകുമാരൻ
മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരൻ. മല്ലിക സുകുമാരൻ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും പ്രേക്ഷകർക്ക് പരചിതമാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. സിനിമയിലും സീരിയലുകളിലുമായി ഇപ്പോഴും സജീവമാണ് മല്ലിക സുകുമാരൻ.
ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. താരസംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചില മാധ്യമപ്രവർത്തകർ എന്നോട് നേരത്തെ ചോദിച്ചിരുന്നു. അന്ന് ഞാൻ എന്റെ നിലപാട് പറഞ്ഞു. പൃഥ്വിരാജ് പ്രസിഡന്റായി നിൽക്കേണ്ട കാര്യമില്ല, താരതമ്യേനെ ചെറുപ്പമാണ്.
ലോകപരിചയവും ജീവിത പരിജയവുമൊക്കെ ആയി വരുന്നതേയുള്ളു. മുതിർന്ന കാരണവന്മാർ നിരവധി അവിടേയുണ്ട്. അവരൊക്കെ ഭരിക്കട്ടെ , എന്തായാലും പൃഥ്വിരാജ് ആവുന്നതിനോട് എനിക്ക് യോജിപ്പില്ല. ഒരു വലിയ ആശുപത്രിയിലെ ക്യാൻസർ ബോധവത്കരണത്തിന് പോയപ്പോഴായിരുന്നു ഇക്കാര്യം ഞാൻ പറഞ്ഞത്. അന്ന് ക്യാമറുമായി വന്നവർ നിർബന്ധിച്ചതുകൊണ്ടാണ് ഇക്കാര്യം പറയേണ്ടി വന്നതെന്നും മല്ലിക സുകുമാരൻ പറഞ്ഞു.
മാത്രമല്ല, പൃഥ്വിരാജിനേയും ഇന്ദ്രജിത്തിനെയും സിനിമയിലേക്ക് കൈപിടിച്ച് കൊണ്ടുവന്നത് സംവിധായകൻ വിനയനാണെന്നും മല്ലിക പറഞ്ഞു. ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമയുടെ പൂജയ്ക്കായി വിനയൻ സർ വിളിച്ചത് പ്രകാരം ഞാൻ പോയിരുന്നു. ഇന്ദ്രജിത്തൊക്കെ സിനിമയിൽ വരാൻ കാരണമായതും, ചെറിയ ഒരു വിഷമസന്ധി വന്നപ്പോൾ അതിൽ നിന്നും പൃഥ്വിരാജിന് ധൈര്യം കൊടുത്ത് മുന്നോട്ട് കൊണ്ടുവന്നതും സാറാണെന്നും അവിടെ വെച്ച് ഞാൻ പറഞ്ഞിരുന്നുവെന്നും മല്ലിക സുകുമാരൻ പറയുന്നു.
അന്നത്തെ എന്റെ വാക്കുകൾക്ക് ശേഷം പൊതുജനങ്ങൾ അല്ല, സിനിമക്കാർ തന്നെ പറഞ്ഞെഴുതിച്ച കഥാപാത്രങ്ങളുടെ കമന്റുകളായിരുന്നു കൂടുതലും കണ്ടതും. സാധാരണക്കാരെ എനിക്ക് നന്നായി അറിയാം. അവർ എന്നെ വിളിക്കാറും സംസാരിക്കാറുമുണ്ട്. പേര് മാറ്റി എഴുതുന്ന പലർക്കും പിന്നിൽ സിനിമാക്കാരാണ്. അത് സിനിമ മേഖലയിലുള്ള കാര്യമാണ്, സ്വാഭാവികവുമാണ്. തങ്ങൾ നേരിട്ട് പറഞ്ഞിട്ട് വിഷമം വേണ്ടെന്ന് കരുതിയാണ് അങ്ങനെ ചെയ്യിക്കുന്നത്.
പരമമായ സത്യമാണ് ഞാൻ പറഞ്ഞത്. ആരേയും സുഖിപ്പിക്കാൻ വേണ്ടിയുള്ള കള്ളം ഞാൻ പറയാറില്ല. കള്ളം പറഞ്ഞ് ആരേയും സുഖിപ്പിച്ച് കൂടെ നിർത്താറില്ല. എന്നെ അറിയാവുന്നവർ അതിനെക്കുറിച്ച് നന്നായി അറിയാം. ഇന്ദ്രജിത്ത് ആദ്യമായി അഭിനയിക്കുന്നത് വിജി തമ്പി സംവിധാനം ചെയ്ത ആനിയെന്ന ടെലിഫിലിമാണ്. അത് കണ്ടിട്ടാണ് ഊമപ്പെണ്ണിന് ഉരിയാട പയ്യൻ എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലേക്ക് അവനെ വിനയൻ സാർ വിളിക്കുന്നത്. ആദ്യമായി അവനെ സിനിമയിൽ കൊണ്ടുവന്ന ആളുടെ പേര് പറയുന്നതിൽ എന്താണ് തെറ്റെന്നും മല്ലിക സുകുമാരൻ ചോദിക്കുന്നു.
പൃഥ്വിരാജിനെതിരെ ഒരു കാരണവും ഇല്ലാതെയാണ് അവന്റെ നേരെ ഒരു ആക്രമണമുണ്ടാകുന്നത്. അന്ന് അതിന് നേതൃത്വം നൽകിയവർക്ക് പോലും പിന്നീട് അത് വേണ്ടായിരുന്നു എന്ന് തോന്നിയെന്നതാണ് മറ്റൊരു സത്യം. പൃഥ്വിരാജിനെ മാറ്റി നിർത്തണമെന്ന തീരുമാനമുണ്ടായി. വലിയ സംവിധായകർ ഡേറ്റ് വാങ്ങിയതിന് ശേഷം അവനെ മാറ്റി നിർത്തുകയായിരുന്നു. മാറ്റി നിർത്തിയതിന്റെ കാരണം പിന്നീട് ഞങ്ങൾക്ക് മനസ്സിലായി.
ആ വിഷയത്തെക്കുറിച്ച് ഇന്നസെന്റിനോട് ഞാൻ ചോദിച്ചിരുന്നു. എനിക്ക് അതേക്കുറിച്ച് കൂടുതൽ അറിയില്ല, പ്രശ്നമൊക്കെ തീരുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാൽ രണ്ട് മൂന്ന് ദിവസം കഴിഞ്ഞെങ്കിലും ഒരു പ്രശ്നവും തീർന്നില്ല. ആ സമയത്ത് വിനയൻ സാറാണ് പൃഥ്വിരാജിനെ കൈപിടിച്ച് വീണ്ടും സിനിമ മേഖലയിലേക്ക് കൊണ്ടുവരുന്നത്. ഈ രണ്ട് കാര്യവുമാണ് അന്ന് ഞാൻ പറഞ്ഞത്. വിനയൻ സാർ എന്ന സംവിധായകനെ മറക്കുക, അല്ലെങ്കിൽ അദ്ദേഹം ഇവിടെ ഒന്നും ചെയ്തില്ലെന്ന് പറയുന്നവരുടെ കൂട്ടത്തിൽ ഞാൻ നിൽക്കില്ലെന്നും മല്ലിക സുകുമാരൻ അഭിപ്രായപ്പെട്ടു.
