Connect with us

മനസ് അറിഞ്ഞ് വിളിച്ചാൽ അയ്യപ്പൻ വിളിപ്പുറത്തുണ്ടാകും… അതെന്റെ ജീവിതാനുഭവമാണ്, അതെ നമുക്ക് ആവശ്യമുള്ളപ്പോൾ ദൈവം മനുഷ്യരുടെ രൂപത്തിൽ നമുക്ക് മുന്നിൽ അവതരിക്കും; കുറിപ്പ്

Malayalam

ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം മാളികപ്പുറത്തെ അഭിന്ദിച്ച് നിരവധി പേരാണ് രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ ഡോ ദിവ്യ നായർ പങ്കിട്ട കുറിപ്പ് ശ്രദ്ധ നേടുന്നു

കുറിപ്പിന്റെ പൂർണ്ണ രൂപം

റിലീസ് ആയത് മുതൽ തിയേറ്ററിൽ പോയി കാണണമെന്ന് കരുതിയ സിനിമയാണ് മാളികപ്പുറം. തിരക്കുകൾ കാരണം ഇപ്പോഴാണ് സാധിച്ചത്. സാധാരണ സിനിമകൾ കണ്ടാൽ അതിനെപ്പറ്റി സാമൂഹിക മാദ്ധ്യമങ്ങളിൽ എഴുതാറില്ല… പക്ഷേ മാളികപ്പുറം കണ്ടപ്പോൾ പോസ്റ്റ് ഇടണമെന്ന് മനസ് പറഞ്ഞു.
ഏറെ നാളുകൾക്ക് ശേഷം കുട്ടികളുമായി ഒരുമിച്ച് തിയേറ്ററിൽ പോയി കാണാൻ കഴിയുന്ന മലയാള സിനിമയാണ് മാളികപ്പുറം. അത് തന്നെയാണ് ചിത്രത്തിന് ലഭിച്ച പിന്തുണയ്ക്കുള്ള കാരണവും. റിലീസ് ചെയ്ത് 26-ാം ദിവസമാണ് ഞാൻ സിനിമ കാണാൻ തിയേറ്ററിലെത്തിയത്. അപ്പോഴും ഹൗസ് ഫുൾ. നിറയെ കുടുംബ പ്രേക്ഷകരും…

ഇനി സിനിമയിലേക്ക് വന്നാൽ കാസ്റ്റിം​ഗിന് പിന്നിൽ പ്രവ‍‌ർത്തിച്ചവ‍ പ്രത്യേകം അഭിനന്ദനം തന്നെ അർഹുക്കുന്നുണ്ട്. അത്രയ്ക്കും മികച്ച പെർഫോമൻസാണ് ഓരോ താരങ്ങളും കാഴ്ചവെക്കുന്നത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമെന്ന് നിസംശയം പറയുവാൻ സാധിക്കും. കല്ലുവായി ദേവനന്ദയും പീയുഷായി ശ്രീപഥും മത്സരിച്ച് അഭിനയിച്ചു. ഇരുവരുടെയും മികച്ച പ്രകടനമാണ് സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത്.
കല്ലുവിന്റെ അച്ഛൻ അജയനായി സൈജു കുറുപ്പും അമ്മയായി ആൽഫിയും, ഉണ്ണിയായി രമേഷി പിഷാരടിയും പട്ടടയായി ടിജി രവിയുമെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവെച്ചു.
മനസ് അറിഞ്ഞ് വിളിച്ചാൽ അയ്യപ്പൻ വിളിപ്പുറത്തുണ്ടാകും… അതെന്റെ ജീവിതാനുഭവമാണ്…
സിനിമയുടെ അവസാനം മനോജ് കെ ജെയൻ അവതരിപ്പിച്ച സിഐ ഹനീഫ് എന്ന കഥാപാത്രം പറയുന്ന ആ ഡയലോ​ഗ് എനിക്കും പലപ്പോഴും തോന്നിയിട്ടുള്ളതാണ്…
അതെ ‘നമുക്ക് ആവശ്യമുള്ളപ്പോൾ ദൈവം മനുഷ്യരുടെ രൂപത്തിൽ നമുക്ക് മുന്നിൽ അവതരിക്കും.’
തത്വമസി..

More in Malayalam

Trending

Recent

To Top