Movies
അയ്യപ്പൻ കടാക്ഷിച്ചു കോടികൾ കൊയ്തതിന് പിന്നാലെ മറച്ചുവെച്ച വമ്പൻ സർപ്രൈസ് പൊട്ടിച്ചു!
അയ്യപ്പൻ കടാക്ഷിച്ചു കോടികൾ കൊയ്തതിന് പിന്നാലെ മറച്ചുവെച്ച വമ്പൻ സർപ്രൈസ് പൊട്ടിച്ചു!
2022 ഡിസംബറിലാണ് റിലീസ് ചെയ്തതെങ്കിലും പുതുവർഷത്തിലും മികച്ച പ്രതികരണം നേടി പ്രദർശനം തുടർന്ന ചിത്രമാണ് ‘മാളികപ്പുറം’. 2022 അവസാനമിറങ്ങിയ മാളികപ്പുറം 2023 ലെ മലയാളത്തിലെ ആദ്യ നൂറ് കോടി ചിത്രമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഉണ്ണി മുകുന്ദന്‍ തന്നെയാണ് തന്റെ സിനിമ നൂറ് കോടി ക്ലബ്ബിലെത്തിയെന്ന സന്തോഷ വാര്‍ത്ത പുറത്ത് വിട്ടത്. ഈ അവസരത്തിൽ സക്സസ് ടീസർ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.
മാളികപ്പുറത്തിലെ പ്രധാന രംഗങ്ങളും രസകരമായ സീനുകളും പ്രേക്ഷക പ്രതികരണങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്. ഉണ്ണി മുകുന്ദനും ടീസർ പങ്കുവച്ചിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തുന്നത്.
അതേസമയം ഉണ്ണി മുകുന്ദനെയും മാളികപ്പുറത്തിന്‍റെ നൂറുകോടി നേട്ടത്തെയും സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പങ്കുവെച്ച കുറിപ്പും ശ്രദ്ധ നേടുന്നുണ്ട് . ആദ്യം മുതല്‍ സൂപ്പര്‍ താര സ്‌ക്രീന്‍ പ്രസന്‍സുള്ള ഉള്ള നടനാണ് ഉണ്ണി മുകുന്ദന്‍. വ്യക്തിപരമായി സഹോദര തുല്യനാണ്. ഒരുപാട് കഷ്ടപ്പെടുകയും തഴയപ്പെടുകയും അര്‍ഹതപ്പെട്ടത് കിട്ടാതെ പോവുകയുമെല്ലാം സംഭവിച്ചിട്ടുണ്ട്. കഠിന പ്രയത്‌നവും കാത്തിരിപ്പും ഉണ്ണിയെ 100 കോടി ക്ലബില്‍ എത്തിച്ചുവെന്ന് ശ്രീകുമാര്‍ മേനോന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
