Connect with us

ആരാധികമാര്‍ തിരക്കി നടന്ന ഉണ്ണിയുടെ കാമുകി ഇതാണ്!, വെളിപ്പെടുത്തലുമായി നടന്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി പോസ്റ്റ്

Malayalam

ആരാധികമാര്‍ തിരക്കി നടന്ന ഉണ്ണിയുടെ കാമുകി ഇതാണ്!, വെളിപ്പെടുത്തലുമായി നടന്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി പോസ്റ്റ്

ആരാധികമാര്‍ തിരക്കി നടന്ന ഉണ്ണിയുടെ കാമുകി ഇതാണ്!, വെളിപ്പെടുത്തലുമായി നടന്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി പോസ്റ്റ്

മലയാളികള്‍ക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദന്‍. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാര്‍ച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടര്‍ന്നും നിരവധി ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചു. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ ഉണ്ണി മുകുന്ദന്‍ തിളങ്ങിയിരുന്നു. മല്ലു സിംഗ് എന്ന ചിത്രമാണ് താരത്തിന്റെ കരിയറില്‍ ഏറെ വഴിത്തിരിവായ ചിത്രം.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുളള താരമാണ് ഉണ്ണി മുകുന്ദന്‍. റൊമാന്റിക്ക് ഹീറോയായും മാസ് ഹീറോ റോളുകളിലുമൊക്കെ ഉണ്ണിയെ പ്രേക്ഷകര്‍ കണ്ടിരുന്നു. നടന്റെ പുതിയ സിനിമകള്‍ക്കായെല്ലാം ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.

അതേസമയം, ഗോസിപ്പ് കോളങ്ങളിലും ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ് ഉണ്ണിമുകുന്ദന്റേത്. എന്നാല്‍ ഇപ്പോഴിതാ നടന് ഹിന്ദി സിനിമയില്‍ കാമുകി ഉണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഉണ്ണി തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സനിഫ് യുസി ഗ്രാം എന്നയാളുടെ ഇന്‍സ്റ്റഗ്രാമില്‍ ആരോ ചോദിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് ‘ഒരു ഹിന്ദി ഹീറോയിന്‍ ആണ് ഉണ്ണിയേട്ടന്റെ ലവര്‍’ എന്ന് മറുപടി നല്‍കിയിരിക്കുന്നത്. ഇത് ശ്രദ്ധയില്‍ പെട്ട ഉണ്ണി പ്രതികരിച്ചിട്ടുണ്ട്. ശിവനേ! എന്ന് വിളിച്ചുകൊണ്ട് ഒരു സ്മൈലിയും ചേര്‍ത്താണ് ഉണ്ണിയുടെ പ്രതികരണം.

എന്നാല്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് ഒരു ചോദ്യോത്തര വേളയില്‍ തന്റെ കരിയറിനെ കുറിച്ചും ഫിറ്റ്നെസിനെ കുറിച്ചുമെല്ലാം നടന്‍ മനസുതുറന്നു. ഗുജറാത്തില്‍ കുട്ടിക്കാലം ചിലവഴിച്ച താരത്തിന് ആദ്യമായി ആകര്‍ഷണം തോന്നിയത് ഗുജറാത്തി ടീച്ചറോട് ആയിരുന്നുവെന്ന് ഒരു ചോദ്യത്തിന് മറുപടിയായി ഉണ്ണി പറഞ്ഞു. പിന്നാലെ നടന്റെ ആദ്യ പ്രണയത്തെ കുറിച്ചും കാമുകിയെ കുറിച്ച് ചോദിച്ചും ആരാധകര്‍ എത്തി.

കാമുകിയുടെ പേര് ചോദിച്ചായിരുന്നു ഒരാള്‍ എത്തിയത്. വഞ്ചകി എന്നാണ് ചിരിച്ചുകൊണ്ട് ഇതിന് ഉണ്ണി മറുപടി നല്‍കിയത്. ആദ്യ കാമുകി ഇപ്പോള്‍ വിവാഹിതയാണെന്നും രണ്ട് കുട്ടികളുടെ അമ്മയാണെന്നും ഉണ്ണി കുറിച്ചു. വിവാഹം കഴിക്കാന്‍ ഇപ്പോള്‍ താല്‍പര്യമില്ലെന്നാണ് ഒരു ചോദ്യത്തിന് മറുപടിയായി ഉണ്ണി പറഞ്ഞത്. ഇതിനുളള കാരണവും നടന്‍ വ്യക്തമാക്കി.

എല്ലാ സുന്ദരിമാരായ സ്ത്രീകളും ഒന്നുകില്‍ വിവാഹിതരാണ്, അല്ലെങ്കില്‍ കമ്മിറ്റഡാണ്. അതുമല്ലെങ്കില്‍ ബ്രേക്ക് ആപ്പില്‍ എന്നാണ് നടന്‍ മറുപടി നല്‍കിയത്. ഇഷ്ടമുളള മൂന്ന് നടിമാരെ കുറിച്ചും നടന്‍ വെളിപ്പെടുത്തി. അനു സിത്താര, ശോഭന, കാവ്യ മാധവന്‍ എന്നിവരാണ് ആ നായികമാര്‍,. എന്നാല്‍ ഒരാളോട് രഹസ്യമായി ക്രഷുളള കാര്യവും നടന്‍ പറഞ്ഞു. ഉണ്ണി രഹസ്യമായി ഏറെ ഇഷ്ടപ്പെടുന്ന ആ നടി ഭാവനയാണ്.

കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പ് ഉണ്ണി പങ്കുവെച്ച പോസ്റ്റ് ഏറെ വൈറലായിരുന്നു. വഴിയരികില്‍ നാരങ്ങാ വെള്ളം വിറ്റും എല്‍ഐസി ഏജന്റായുമെല്ലാം ജോലി ചെയ്ത് ജീവിതത്തെ നേരിട്ട, വര്‍ക്കല എസ്‌ഐ ആയി ചുമതലയേറ്റിരുന്ന ആനിയെ കുറിച്ചുള്ള നടന്‍ ഉണ്ണി മുകുന്ദന്റെ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചത്.

ആനിയുടെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ഉണ്ണി മുകുന്ദന്‍ എത്തിയത്. വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം എന്നായിരുന്നു ഉണ്ണിമുകുന്ദന്‍ കുറിച്ചത്. പിന്നാലെ പോസ്റ്റ് വൈറലായി മാറുകയായിരുന്നു. വലിയ പൊട്ട് ഇടുന്നതും ശാക്തീകരണവും തമ്മില്‍ എന്ത് ബന്ധം. മസില്‍ മാത്രേ ഉള്ളല്ലേ., പൊട്ടിടണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ആണ് സ്ത്രീ ശാക്തീകരണത്തിന്റെ ആദ്യപടി എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കുമോ, സ്ത്രീയെ പുകഴ്ത്താനും കൊണ്ടുവരുന്നത് സ്ത്രീ വിരുദ്ധത എന്നിങ്ങനെയായിരുന്നു വിമര്‍ശനം. പ്രിയപ്പെട്ട ഉണ്ണി. മോശം പോസ്റ്റ് ആണ് എന്ന് സംവിധായകന്‍ ജിയോ ബേബിയും കമന്റ് ചെയ്തിട്ടുണ്ട്. പിന്നാലെ നിരവധി താരങ്ങളും പ്രതികരണവുമായി എത്തിയിരുന്നു.

അതേസമയം, മേപ്പടിയാന്‍ ആണ് ഉണ്ണിയുടെതായി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. നവാഗതനായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്. ഫാമിലി എന്റര്‍ടെയ്നറായി ഒരുക്കുന്ന ചിത്രത്തില്‍ അഞ്ജു കുര്യന്‍ ആണ് നായിക. പൃഥ്വിരാജ്, മംമ്ത എന്നിവര്‍ ഒന്നിക്കുന്ന ഭ്രമം, തെലുങ്ക് ചിത്രം ഖിലാഡി, ബ്രൂസ്ലീ, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി, മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം ട്വല്‍ത് മാന്‍ എന്നിവയാണ് ഉണ്ണി മുകുന്ദന്റെതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രങ്ങള്‍.

Continue Reading

More in Malayalam

Trending

Recent

To Top