Malayalam Breaking News
ഒരേക്കർ സ്ഥലമാണ് ഈ കുട്ടികൾ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് – എങ്ങനെ കയ്യടിക്കാതിരിക്കും ?
ഒരേക്കർ സ്ഥലമാണ് ഈ കുട്ടികൾ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് – എങ്ങനെ കയ്യടിക്കാതിരിക്കും ?
By
ഒരേക്കർ സ്ഥലമാണ് ഈ കുട്ടികൾ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് – എങ്ങനെ കയ്യടിക്കാതിരിക്കും ?
മലയാളികൾക്ക് സഹായങ്ങളുടെ ഒഴുക്കാണ് കഴിഞ്ഞ കുറച്ചു ദിവസമായിട്ട് . അന്യനാടുകളിൽ നിന്നും കേരളത്തിനുള്ളിൽ തന്നെയും പല തരത്തിലുള്ള സഹായങ്ങളാണ് എത്തുന്നത്. കുട്ടികൾ പോലും ഈ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു. പയ്യന്നൂർ നിന്നും രണ്ടു കുട്ടികൾ നൽകിയ സംഭാവന ഏതൊരാളുടെയും മനസു നിറയ്ക്കും.
സ്വാഹാ എന്ന പ്ലസ് വൺ വിദ്യാർത്ഥിനിയും അനിയൻ ബ്രഹ്മയും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് ഒരേക്കർ സ്ഥലമാണ് .ഷേണായ് സ്മാരക ഗവഃ ഹയര്‍ സെക്കന്ടറിയിലെ
പ്ളസ് വണ്‍ ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്ഥിനിയാണ് സ്വാഹാ .
അച്ഛൻ ഞങ്ങളുടെ നാളെക്കായി കരുതി വച്ച ഭൂമി അച്ഛന്റെ അനുവാദത്തോടെ കേരളത്തിന്റെ ഇന്നത്തെ അവസ്ഥയിൽ നൽകുകയാണ് എന്ന് പറഞ്ഞ കുട്ടികളുടെ വലിയ മനസ് കേരളത്തിലെ ജനങ്ങളുടെ നന്മ എത്ര പ്രളയത്തിലും പോകില്ല എന്ന് കാണിച്ചു തരുന്നു .
malayali students donates land to chief ministers relief fund